?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

അങ്ങനെ അവസാനത്തെ ഒരു മണിക്കൂർ യാത്രയുടെ ഫലമായി കോട്ടക്കലിൽ എത്തി പെട്ടു. ഇവിടുന്ന് ഇനി അതികം ഇല്ല. കോട്ടകൽ എന്ന ആ വലിയ പട്ടണത്തിൽ നിന്നും ഞാൻ വയലുകളും പാടങ്ങളും കുളങ്ങളും ഉള്ള നാട്ടിൻ പുറമായ പച്ചപ്പ് നിറഞ്ഞ ഉൾ പ്രേതേശമായ ചെമ്മനത്തേക്ക് ബൈക് ഓടിച്ചു. കോട്ടകലിൽ നിന്നും എട്ട് കിലോമീറ്റർ ദൂരം മാത്രമെ ഇങ്ങോട്ടുള്ളു.

ചെമ്മനത്തെ റോഡിലൂടെ സഞ്ചരിക്കുമ്പോള് എന്റെ നാട്ടിലെ ഞാനേറ്റവും കൂടുതൽ ആഗ്രഹിച്ച സുഗന്ധം എന്റെ മൂക്കിലൂടെ ഉള്ളിലേക്കു ആവാഹിച്ചു എടുത്തു.

എന്റെ യാത്ര അവസാനിച്ചു, എത്തി പെട്ടത് ഭംഗിയായി പണിത ഒരു ഇരുനില വീടാണ്. ആ വീടെന്ന പറയുമ്പോ വലിയ കൊട്ടാര സാദ്രശ്യമായ മാളിക അല്ല. എന്നിരുന്നാലും പുറത്ത് നിന്ന് കാണുമ്പോൾ തന്നെ നല്ല തലയെപ്പോടെ നിക്കുന്ന ഒരു വീട്. ആവശ്യത്തിനുള്ള സൗകര്യങ്ങൾ അടങ്ങിയ വീടാണ് എന്ന് കണ്ടാൽ അറിയാം.

ആ വീടിന്റെ ഗേറ്റിന് പുറത്ത് ഞാൻ ബൈക് നിർത്തി. ആ വീടിനെ വീക്ഷിക്കുമ്പോളാണ് ഒരു മദ്യ വയസ്കൻ അത് വഴി നടന്ന് വരുന്നത് കണ്ടത്.

“ ചേട്ടാ,,, ഈ മാളിയേക്കൽ വീട്ടിലെ അച്യുതന്റെ വീട് “. എനിക്കരികിൽ അയാൾ എത്തിയതും ഞാൻ ചോദിച്ചു.

“ ആ ഇത് തന്നെയാ വീട് “. മദ്യ വയസ്കന് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മറുപടി തന്നു.

“ താങ്ക്സ് “. ഞാനും ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു.

ബുള്ളറ്റിൽ നിന്നും ഇറങ്ങി ഞാൻ ആ വീടിന്റെ ഗേറ്റ് തുറന്നു. എന്നിട്ട് വീണ്ടും ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ബൈക് ഉള്ളിലേക്കു യെടുത്ത് വീടിന് മുന്നിൽ തന്നെ സൈഡ് ആക്കി നിർത്തി.

എന്റെ ഉള്ളിൽ സന്തോഷവും പേടിയും ആകാംഷയും എല്ലാം കൂടെ കൂടി ചേർന്ന പറയാൻ പറ്റാത്ത ഒരു വികാരം മുളച്ചു പൊട്ടാൻ തുടങ്ങി. ചെറു വിറയലോടെ ഞാൻ കോളിംഗ് ബെല്ലടിച്ചു.

രണ്ടു മൂന്ന് മിനിറ്റായി കാണും വാതിൽ തുറക്കപ്പെട്ടു. വാതിൽ തുറന്ന ആളെ കണ്ടതും എന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരി വിരിഞ്ഞു. എന്റെ ഉള്ളിൽ നിന്നും സന്തോഷം നുരഞ്ഞ് പൊന്താൻ തുടങ്ങി. രാഹുലായിരുന്നു അത്.

എന്നെ ഇവിടെ കണ്ടതും പറഞ്ഞറിയിക്കാൻ ആവാത്ത തരത്തിലുള്ള കോപത്തെ ഞാനവനിൽ കണ്ടു. ഇരയെ വേട്ടയാടൻ തയ്യാറായി നിക്കുന്ന മൃഗത്തിന്റെ ഭാവത്തോടെ അവൻ എന്നെ നോക്കി. ഓരോ ചുവട് വെച്ചെന്റെ അടുക്കലേക് അവൻ വന്നു.

“ പന്ന പൊലയാടി മോനെ നീ ഇപ്പൊ എന്തിനാടാ ഇങ്ങോട്ടേക്ക് വന്നേ “. പറഞ്ഞു തീരലും അവന്റെ വലത്തേ കൈ എന്റെ ഇടത്തെ കവിളിൽ മുത്തിയിരുന്നു.

ചെവീം കണ്ടൂടാ കണ്ണും കേട്ടൂടേ ശിവനെ ഇതേത് ജില്ല. എന്ന അവസ്ഥ ആയിരുന്നു എന്റേത്. കോട്ടിലെ രണ്ടു പല്ല് പോന്നോ എന്നൊരു സംശയം. വീണ്ടും അവൻ എന്തോ പിറുപിറു കുന്നുണ്ട്. ചെവിയുടെ കർണ പടം പൊട്ടിയെന്ന് തോനുന്നു അവൻ പറയുന്നത് ഒന്നും കേൾക്കാൻ ഇല്ല.

തേ വീണ്ടും അവന്റെ കൈ വായുവിലൂടെ ശര വേഗത്തിൽ പാഞ്ഞ്‌ വരുന്നു. കൃത്യമായി അതെന്റെ വലത്തേ കവിളിലും കൊണ്ടു. ഞാൻ കണ്ണൊന്ന് ചിമ്മി തുറന്നവനെ നോക്കി. ഇപ്പൊ എന്റെ മുന്നിൽ മൂന്ന് രാഹുലിനെ ഒരുമിച്ചു കാണുന്നുണ്ട്.. കണ്ണിന്റെ ഫ്യൂസും അടിച്ചു പോയോ.

അടുത്തത് അവന്റെ കാലായിരുന്നു എന്റെ ശരീരത്തിൽ തൊട്ടത്. അത് കൊണ്ടതും ഞാനതാ വായുവിലൂടെ പറക്കുന്നു, പറന്ന് സുരക്ഷിതമായി ഞാൻ ഭൂമിയിൽ തന്നെ ലാൻഡ് ചെയ്തു ഹ ഭാഗ്യം.

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.