“അതേടാ അലക്സേ, ഒരു പെണ്ണിന്റെ ഫോൺ വിളി കാരണമാ ഇതൊക്കെ ഉണ്ടായേ. അവള് ഫോൺ വിളിച്ചിട്ട് പറയാണ് ഞാനവളെ പ്രേമിച്ചില്ലെങ്കിൽ അവള് ആത്മഹത്യ ചെയ്യുമെന്ന്. അപ്പൊ തന്നെ ഞാനവൾക്കുള്ള ചുട്ട മറുപടി കൊടുത്തു. അതു കണ്ട് കലിപ്പ് വന്ന സി ഐ മേഡം എന്റടുത്തു ഫെമിനിസം വിളമ്പി. നമ്മളാണെങ്കിൽ പിന്നെ ഇരുപത്തിനാല് മണിക്കൂറും ഫെമിനിസം തന്നെ കേട്ട് തലയ്ക്കു ഭ്രാന്ത് പിടിച്ചിരിക്കുന്ന ആളാ. പിന്നെ ഞാനും കൊടുത്തു പച്ചയ്ക്ക് മറുപടി. ബാക്കി വീഡിയോയില്‍ എല്ലാവരും കണ്ടതാണല്ലോ”
ഇതൊക്കെ കേട്ട് റീന ജൂവലിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവളാണെങ്കിൽ തല കുനിച്ചു നിൽക്കുന്നു.
“എന്നാലും എന്റെ ജോ, നിന്റെ ധൈര്യം സമ്മതിച്ചേ പറ്റൂ. ഒരു പോലീസുകാരിയോടൊക്കെ ഇങ്ങനെ പറയാന്നു വച്ചാ അതും ഒരു ഫെമിനിസ്റ്റ് പോലീസുക്കാരിയോട്” ലയ.
ആ ഡയലോഗ് കേട്ട് ഞാനൊന്ന് സുഖിച്ചു. ശ്ശോ! എല്ലാവരും കൂടിയെന്നെ പൊക്കിയടിക്കാൻ തുടങ്ങിയാൽ ഞാൻ വല്ല മെയിൽ ഷോവനിസ്റ്റും ആയി പോവും. അല്ലെങ്കിലും ഞാനൊരൽപ്പം മെയിൽ ഷോവനിസ്റ്റും കൂടിയാണ്?. ഞാൻ മാത്രമല്ല, ലോകത്തുള്ള എല്ലാ ആണുങ്ങളിലും ചെറിയ തോതിലെങ്കിലും മെയിൽ ഷോവാനിസം ഉണ്ടായിരിക്കും. അതൊരു പ്രകൃതി നിയമം പോലെയാ.
“എടാ ജോ !!!”
ശബ്ദം കേട്ടത് പുറത്തു നിന്നുമാണ്. നോക്കിയപ്പോൾ ദാ നിൽക്കുന്നു എന്റെ ചങ്ക് റോയ് മാത്യൂസ്. എല്ലാവരും സമയത്തിന് ഓഫീസിലെത്തിയപ്പോൾ ഇവന് മാത്രം ഇപ്പോഴേ എഴുന്നള്ളാൻ തോന്നിയുള്ളൂ. നല്ല ഉത്തരവാദിത്തമുള്ള എം ഡി തന്നെ. കുറേ നാളുകൾക്ക് ശേഷം എന്നെ കണ്ട എക്സൈറ്റുമെന്റിലാണ് പുള്ളി. എന്നെ കണ്ടതും പുള്ളി കയ്യും വിടർത്തി എന്റെ നേരെ വന്നു കൊണ്ട് ;
“എന്നമ്മാ കണ്ണേ, സൗഖ്യമാ” അവൻ.
“ആവമാ കണ്ണേ, സൗഖ്യം ദാ”
ഞാനും അതേ സ്റ്റൈലില്‍ മറുപടി കൊടുത്തു. പിന്നെയൊരു കെട്ടിപ്പിടുത്തമായിരുന്നു. കഴിഞ്ഞ ഡിസംബർ മാസമാണ് ഞങ്ങള്‍ അവസാനമായി കണ്ടത്.
“ഞാൻ നിന്നെ ശരിക്കും മിസ്സ് ചെയ്തെടാ”
അതും പറഞ്ഞു അവനെന്റെ ഷോൾഡറില് കൈ ചുരുട്ടി ഒരൊറ്റ ഇടി. ഔവ്! ശരിക്കും വേദനിച്ചു. എന്നെ തല്ലിയല്ലേ?. എന്നാ ശരിയാക്കി തരാടാ. ഞാനും വിട്ടു കൊടുത്തില്ല.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???