Wonder 5 [Nikila] 2497

എന്നാൽ വേറെ രണ്ടു പേരുണ്ട്. റീനയും ജൂവലും. റീന എന്നെ കണ്ടപ്പോളൊന്ന് നിന്ന് പരുങ്ങാൻ തുടങ്ങി. അതിനൊരു കാരണമുണ്ട്. മുൻപ് ആത്മാർത്ഥ കൂട്ടുകാരിക്ക് വേണ്ടി എന്നെയൊന്ന് കുടുക്കാൻ നോക്കിയതായിരുന്നു. പക്ഷെ അവള് കുഴിച്ച കുഴിയില് അവള് തന്നെ വീണു. അതിന്റെയൊരു ആഫ്റ്റർ എഫക്ടാണ്. അവളുടെ കൂട്ടുക്കാരിയും എന്നെ കണ്ടപ്പോൾ ഹാപ്പിയായി, ജൂവൽ. എന്തോ എന്റെ വരവ് നേരത്തെ തന്നെ പ്രതീക്ഷിച്ചതുപോലെയുണ്ട് അവളുടെ നോട്ടം കണ്ടാൽ. എന്നെ കണ്ടതും സന്തോഷം കൊണ്ടവളുടെ കണ്ണു തിളങ്ങി. അവളെന്നെ നോക്കിയൊന്ന് ചിരിച്ചു. അതോടെ ഒരു കാര്യം മനസിലായി. അവളുടെ കണ്ണിനു മാത്രമേയുള്ളൂ ഈ തിളക്കം. പല്ല് തേക്കാതെ വന്നിരിക്കാ ശവം. ഞാനവളെയൊന്നും മൈൻഡ് ചെയ്യാൻ പോയില്ല. മര്യാദയ്ക്ക് സമാധാനത്തോടെ കഴിയുന്ന എന്നെ പ്രേമിക്കാൻ നടക്കുന്നു. ഇവള് മാത്രമല്ല, വേറെയും പെണ്ണുങ്ങളിവിടെയുണ്ട്. അവർക്കൊന്നും എന്നോടീ സൂക്കേട് ഇല്ലല്ലോ (ഇനി ഉണ്ടായാലും കാര്യമില്ല. അവരുടെയൊക്കെ കല്യാണം കഴിഞ്ഞതാ ?).

 

 

ഇനി ഒരാളും കൂടിയുണ്ട്. നമ്മുടെ സ്വന്തം ലില്ലിയാന്റി. അതെ, മറ്റേ കക്ഷി തന്നെ. ഞാനും മിഖിയും രാത്രി നുഴഞ്ഞു കേറിയ വീടിന്റെ ഉടമസ്ഥ. ഇനി ഇവരുടെ കഥയൊന്ന് ചുരുക്കി പറയാം. ഇവിടുത്തെ അക്കൗണ്ടിങ്ങ് സ്ഥാഫാണ് ലില്ലിയാന്റി. ഇങ്ങോട്ട് വേറൊരു ബ്രാഞ്ചിൽ നിന്നും രണ്ടു മാസം മുൻപേ ട്രാൻസ്ഫറായി വന്നതാണ്. അവരോട് മിണ്ടാൻ വരുന്നവരോടെല്ലാം കടിച്ചു കീറാൻ മുട്ടി നിൽക്കുന്ന സ്വഭാവമാണ് അവരുടേത്. ആരുമായും കൂട്ടത്തിൽ കൂടില്ല. ഇനി അവരുമായി ആരെങ്കിലും അടുക്കാൻ ശ്രമിച്ചാലോ അവർക്ക് കഷ്ടകാലമാണ്. പലർക്കും അവരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുള്ളതുക്കൊണ്ട് തന്നെ ഒരു മാസം കൊണ്ട് ലില്ലിയാന്റിയെ ഇവിടെയുള്ളവർ കണ്ടാമൃഗമായി പ്രഖ്യാപിച്ചു. അതായത് ഒരു വികാരവും കാണിക്കാത്ത അസാധ്യ തൊലിക്കട്ടിയുള്ള ഒരാളായി എല്ലാവരും അവരെ കണക്കാക്കി. ജോലിയുടെ കാലാവധിയും കഴിഞ്ഞു റിട്ടെയേർഡ് ആവേണ്ടതായിരുന്നു അവര്. പക്ഷെ ശിഷ്ട കാലം വെറുതെയിരിക്കാൻ പറ്റില്ലെന്നു പറഞ്ഞു ഇതേ ജോലി തന്നെ തുടർന്നുക്കൊണ്ടിരിക്കുകയാണ് ലില്ലിയാന്റി. വെറുതെയിരിക്കാനേ ആന്റിക്ക് പ്രശ്നമുള്ളൂ. ആരുമായും കൂട്ടത്തീ കൂടാതെ ഒറ്റയ്ക്കിരിക്കാൻ ഒരു കുഴപ്പവുമില്ല.

 

 

അവരിവിടെ ജോയിൻ ചെയ്തു ഒരു മാസം കഴിഞ്ഞാണ് വീണ്ടും ഞാനിവിടേക്ക് വരുന്നത്. ഈ കമ്പനി വഴിയായുള്ള ഷെയർ ഇൻവെസ്റ്റുമെന്റുള്ളതു കൊണ്ടും റോയ് എന്റെ കൂട്ടുകാരനായതുക്കൊണ്ടും ഞാനിവിടെ വരുന്നത് ഒരു ശീലമായിരുന്നു. അന്നാണ് ഞാനിവരെ ആദ്യമായി കാണുന്നത്. പതിവുപോലെ ഒന്ന് പരിചയപ്പെടാൻ ചെന്നു. എന്നാലെന്നെ ഒരു മൈൻഡും ചെയ്യാത്ത പോലെയാണ് അവര് പെരുമാറിയത്. അതു കണ്ടു കൂടെയുള്ളവർ എന്നെ കളിയാക്കി. പിന്നെ ലില്ലിയാന്റിയെക്കുറിച്ച് ബാക്കിയുള്ളവർ കാര്യമായി തന്നെ എന്നോട് വിശദീകരിച്ചു, അതും നല്ല പോലെ എരിവും പുളിയും ചേർത്ത്. കൂട്ടത്തിലൊരു ഉപദേശവും, മറ്റുള്ളവരുടെ അടുത്ത് പെരുമാറുന്നതു പോലെ അവരുമായി മുട്ടാൻ നിൽക്കണ്ടാന്ന്.

 

പക്ഷെ നമ്മളല്ലേ ആള്?. എന്തെങ്കിലും ഉപദേശം കേട്ടാൽ അതിനു ഓപ്പോസിറ്റായി പെരുമാറിയാണ് എനിക്ക് ശീലം. ഞാനവരുമായി അടുക്കാൻ ശ്രമിച്ചു. പക്ഷെ ലില്ലിയാന്റിയാണെങ്കിൽ അമ്പിനും വില്ലിനും അടുക്കാത്ത പോലെയായിരുന്നു അപ്പോളൊക്കെ. പക്ഷെ എനിക്കങ്ങനെ പിന്മാറാൻ ഉദ്ദേശമുണ്ടായിരുന്നില്ല. അതിനും കാരണമുണ്ട്. ഇവർ ഓരോ തവണ മറ്റുള്ളവരോട് മോശമായി പെരുമാറുമ്പോഴും ആ സമയത്തുള്ള അവരുടെ ഫീലിംഗ്സ് അതിനു നേർ വിപരീതമായാണ് എനിക്കു തോന്നിയത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ലില്ലിയാന്റിയുടെ മനസ്സിലുള്ളതും എന്നാൽ പുറമേ കാണിക്കുന്നതുമായ പെരുമാറ്റവും തമ്മില് വല്ലത്തൊരു വ്യത്യാസമുണ്ട്. ഇതിന്റെ ഗുട്ടൻസ് അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു. ഞാനവരുടെ പുറകേ വിടാതെ കൂടി. പക്ഷെ ആന്റിയാണെങ്കിൽ ഒരു തരത്തിലും അടുക്കാത്ത സ്വഭാവവും. സത്യം പറയാലോ, ഇവരുടെ പിന്നാലെ നടന്ന ഈ നടത്തം വല്ല ചെറുപ്പക്കാരിയുടെ പുറകെയെങ്ങാനും നടന്നിരുന്നെങ്കിൽ എനിക്കെപ്പോഴേ ഒരു ലൈൻ സെറ്റായേനെ. ഇതൊരിക്കൽ മിഖിയോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി ; “അതിനു ജോ ഈയടുത്ത കാലത്തൊന്നും പെണ്ണിനെ വളക്കാൻ പോവുമെന്ന് തോന്നണില്ല. അതൊക്കൊണ്ട് ഈ ആന്റിയുടെ പുറകേ തന്നെ വച്ചു പിടിച്ചോ” എന്നാണ്. ഒരു കണക്കിന് അതും സത്യമാണ്. എനിക്ക് പ്രേമിക്കാൻ തോന്നിയിട്ട് വേണ്ടേ, ഏതെങ്കിലുമൊക്കെ പെണ്ണിന്റെ പുറകേ നടക്കാൻ.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.