Wonder 5 [Nikila] 2497

“എന്നാലെന്താ നമ്മള് ആണുങ്ങൾക്ക് വേണ്ടിയും സംസാരിക്കാൻ ഈ നാട്ടില് ആളുണ്ടെന്ന് ഇപ്പോ എല്ലാവർക്കും മനസിലായില്ലേ”

 

 

മാർക്കോണി ലേഡീസ് സ്റ്റാഫുകളെ നോക്കിയങ്ങനെ പറഞ്ഞപ്പോൾ അവരെല്ലാം ഒരു ലോഡ് പുച്ഛം വാരി വിതറി. ഇവരുടെയൊക്കെ അസൂയ കാണുമ്പോൾ ചിരി വരുന്നുണ്ട്. ഹാവൂ, അങ്ങനെ ഓരോരുത്തരായി എനിക്കിട്ട് താങ്ങാൻ തുടങ്ങി. ഇനി ബാക്കിയുള്ളത് ജൂവലും റീനയും ലില്ലിയാന്റിയും മാത്രമാണ്. ലില്ലിയാന്റി ഇവിടെയുണ്ടെങ്കിലും ഞങ്ങള് പറയുന്നതൊന്നും ശ്രദ്ധിക്കാത്തതു പോലെ. എന്തോ അവർക്കിപ്പോൾ മറ്റുള്ളവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പോലെ. ബാക്കിയുള്ള റീനയും ജൂവലും എല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടുന്നില്ല. റീനയുടെ മുഖം കടന്നൽ കുത്തിയ കണക്കിനുണ്ട്. എന്നാൽ പ്രതികരിക്കാനും പറ്റാത്ത അവസ്ഥയാണ് അവൾക്ക്. ജൂവലിന്റെ മുഖത്തേക്ക് നോക്കിയൽ അവൾക്ക് എന്നോട് എന്തോ സംസാരിക്കാനുള്ളതു പോലെ. രണ്ടിനും എന്തോ ഗൂഡാലോചനയുള്ള പോലെയുണ്ട്.

 

 

“സത്യത്തിൽ നീ എന്തിനാ പോലീസ് സ്റ്റേഷനിൽ കേറിയേ ? അതും സൂപ്പർമ്മാൻ വേഷത്തിൽ. രാത്രി ഇമ്മാതിരി കോലം കെട്ടി എങ്ങോട്ടാ പോയേ ?” ശ്രുതി.

 

“എന്റെ പൊന്ന് ശ്രുതി, ഒന്നു ശ്വാസം വിട്. ഞാനെല്ലാം പറഞ്ഞാൽ പോരേ”

 

 

ബാക്കിയുള്ളവർ അതു കേട്ടു ചിരിച്ചു. ഈ ശ്രുതിക്ക് എന്റെ അതേ പ്രായം തന്നെയാ. ഇരുപത്തിയഞ്ച് വയസ്സ്. എന്നാൽ കല്യാണം കഴിഞ്ഞതാണ്. കൂടാതെ അഞ്ചു വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. ഞെട്ടിയിട്ടു കാര്യമില്ല. ഇതു ഇന്ത്യയാണ്. ഇവിടെ ഇങ്ങനെയാണ് ?.

 

 

പിന്നെ എല്ലാവരോടും കൂടി ഞാനും മിഖിയും പോലീസ് സ്റ്റേഷനിൽ കയറിയ കഥ പറഞ്ഞു കൊടുത്തു. ലില്ലിയാന്റിയുടെ വീട്ടിൽ കേറിയ കാര്യം മാത്രം പറഞ്ഞില്ല. പകരം കോസ്റ്റൂം പാർട്ടിക്ക് പോയി വന്നപ്പോൾ പോലീസ് തെറ്റു ധരിച്ചു കസ്റ്റഡിയിലെടുത്തതാണെന്നൊരു നുണ തട്ടി വിട്ടു. പിന്നെ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ വിവരിച്ചു പറഞ്ഞു. ആദ്യം ഇതൊക്കെ കേട്ട് കിളി പോയ പോലെ നിന്ന അവര് പിന്നെ എല്ലാം കേട്ട് ചിരിച്ചൊരു വഴിയായി. അല്ലെങ്കിലും ഞാനും മിഖിയും ഇടപ്പെടാറുള്ള കേസുക്കെട്ടുകളൊക്കെ അങ്ങനത്തെയാ. എന്റെയും മിഖിയുടെയും സാഹസ കഥകൾ കേൾക്കാൻ എല്ലാവർക്കും ഭയങ്കര താൽപ്പര്യമാ. അമ്മാതിരി പൊല്ലാപ്പുകളിലേക്കാണല്ലലോ ഞങ്ങള് പലപ്പോഴും ചെന്ന് തലയിടാറുള്ളത്. അതൊക്കെ കേട്ട് രസിക്കാൻ വേറെ ചിലര്. അങ്ങനെ പോലീസ് സ്റ്റേഷനിലെ കഥന കഥകൾ കേട്ടു കഴിഞ്ഞതും കൂട്ടത്തിലുള്ള അലക്സ്‌ ;

 

 

“അപ്പൊ ഒരു പെണ്ണിന്റെ ഫോൺ വിളി കാരണമാ ഇതൊക്കെയുണ്ടായതല്ലേ ?”

 

 

ഞാൻ ജൂവലിനെ നോക്കിയപ്പോൾ അവളാണെങ്കിൽ ചമ്മല് കാരണം വേറെവിടെക്കോ നോക്കി.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.