Wonder 5 [Nikila] 2497

പക്ഷെ എന്റെ ഈ സംശയത്തിനുള്ള മറുപടി പണ്ടേ തന്നെ ഒരാൾ സൂചിപ്പിച്ചിരുന്നു. “സന്തോഷത്തോടെയിരിക്കാൻ വേണ്ടി ജീവിക്കുക”. എനിക്കു ശരിക്കും സന്തോഷമാവുന്നത് എന്റെ ചുറ്റിലുമുള്ളവരും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോഴാണ്. ഒരുപക്ഷെ ഞാനിപ്പോൾ ജീവിച്ചിരിക്കുന്നതിന്റെ ലക്ഷ്യവും അതു തന്നെയായിരിക്കാം.

 

 

ഇതൊക്കെ ആലോചിച്ചുക്കൊണ്ടിരുന്നപ്പോഴാണ് പെട്ടന്നൊരാൾ അങ്ങോട്ട് കടന്നു വന്നത്, ജൂവൽ. അവള് കേറി വന്നത് കലിപ്പോടെയാണ്. അവളുടെ കലിപ്പോടെയുള്ള വരവും ആ മുഖവും കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ടോം ആൻഡ് ജെറി കാർട്ടൂണിൽ ജെറിയെ തല്ലാൻ വരുന്ന ടോമിനെയാണ്. അത്രക്ക് നാച്ചുറാലിറ്റിയുണ്ട്. കേറി വന്നതും ഹാളിലെ ടേബിളിന്റെ ഒരു വശത്തുള്ള കസേരയിൽ ഇരിക്കുന്ന എന്നെ കണ്ടതും സ്വിച്ചിട്ടതു പോലെ നിന്നു. പിന്നെ കയ്യും കെട്ടി കലിപ്പോടെ എന്നെ നോക്കി നിന്നു. അവളുടെ ആ നിൽപ്പും കൈ കൂട്ടി പിടിച്ചിരിക്കുന്ന രീതിയും കണ്ടപ്പോളേ എനിക്കു മനസിലായി ഇപ്പോ കാണിക്കുന്ന കലിപ്പൻ ഭാവം ഫേക്കാണെന്ന്. കാരണം നേരത്തെ ഞാനിങ്ങോട്ട് കേറി വന്നപ്പോൾ അവളുടെ മുഖത്തു കണ്ട സന്തോഷം ഞാൻ ശ്രദ്ധിച്ചതായിരുന്നു.

 

ഒരു പക്ഷെ എന്നെ മനപൂർവ്വം ദേഷ്യം പിടിപ്പിക്കാനായിരിക്കും അവളിങ്ങനെ പെരുമാറുന്നതെന്ന് ഞാൻ മുൻകൂട്ടി മനസിലാക്കി. അങ്ങനെ എന്നെ ദേഷ്യം പിടിപ്പിച്ചു എന്നെക്കൊണ്ട് തന്നെ അവളെ ചീത്ത പറയിപ്പിച്ചോ തല്ലിച്ചോ ഒരു സിമ്പതി ഉണ്ടാക്കിയെടുക്കലാണ് അവളുടെ ലക്ഷ്യമെന്ന് ഞാൻ ഊഹിച്ചു. അതിനു മുന്നോടിയായിട്ടുള്ളതാണ് അവളുടെയീ കലിപ്പു ഭാവം.

 

 

പക്ഷെ ഇവിടെ ഈ പ്ലാൻ ഏൽക്കുമെന്ന് തോന്നുന്നില്ല. ഇന്നു ഞാനിവളെ കാണണമെന്ന് തീരുമാനിച്ചത് തന്നെ വ്യക്തമായൊരു ഉദ്ദേശത്തോട് കൂടിയാണ്. ഇന്നത്തോടെ ഇവളിനി എന്റെ പുറകേ ശല്യം ചെയ്തു നടക്കാനൊന്ന് ഭയപ്പെടും. അതിനുള്ള ബോംബും കയ്യില് വച്ചാണ് ഞാനിവളുടെ മുൻപിലിപ്പോൾ ഇരിക്കുന്നത്. ഇന്നു തന്നെ ഞാനിതു പൊട്ടിക്കും.

 

 

തുടരും…..

 

 

എല്ലാവരും ഒന്ന് ക്ഷമയോടെ കാത്തിരിക്കുക. ലോക്ക് ഡൌൺ അവസാനിച്ചതോടെ വീണ്ടും ജോലിക്കു കേറേണ്ടി വന്നു. എന്നാലും സമയമെടുത്ത് അടുത്ത ഭാഗം തരാൻ ശ്രമിക്കാം. വില്ലത്തിയുടെ ഇൻട്രോ അടുത്ത പാർട്ടിൽ ഉണ്ടായിരിക്കും. എന്നാൽ നായികയുടെ വരവിനായി ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും.

 

 

 

 

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.