Wonder 5 [Nikila] 2498

ഇത്രയും കാര്യങ്ങൾ മനസിലായ ശേഷം ഞാനൊരു തീരുമാനമെടുത്തു. ഇനി ആരു എന്തൊക്കെ പറഞ്ഞാലും ശരി, ഞാനീ കേസ് വിടുന്ന പ്രശ്നമില്ല. കാരണം ഒറ്റപ്പെടിലിന്റെ ബുദ്ധിമുട്ടുകൾ ഒരു കാലത്ത് ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുള്ളവനാ ഞാൻ. അങ്ങനെയുള്ള എനിക്ക് അതേ അവസ്ഥയിലേക്ക് മറ്റൊരാള് പെട്ടുപോകുന്നത് കണ്ടു നിൽക്കാനായില്ല. ഇതിനു ഒരു ചെറിയ രീതിയിലൊരു മാറ്റം വരണമെന്ന് തോന്നി. പക്ഷെ എങ്ങനെ എന്നാലോചിച്ചപ്പോഴാണ് അവരുടെ ഐഡി കാർഡിൽ ബർത്ത്ഡേ ഡേറ്റ് കാണുന്നത്. അപ്പോൾ തോന്നിയ ഐഡിയയുടെ ബാക്കിയാണ് ഇന്നലെ രാത്രി നടന്നത്. ഇന്നലെ രാത്രി നടന്ന കാട്ടിക്കൂട്ടലുകൾ കൊണ്ടൊന്നും വലിയ അത്ഭുതങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നന്നായിട്ടറിയാം. എന്നാലും ബട്ടർഫ്‌ളൈ തിയറിയാനുസരിച്ച് ചെറിയ ചില സംഭവങ്ങളാണല്ലോ പിന്നീട് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നത്. ഇതിലേക്ക് ഞാൻ മിഖിയെ വലിച്ചിഴച്ചതായിരുന്നില്ല. അവനായിട്ട് തന്നെ വലിഞ്ഞു കേറിയതായിരുന്നു. അവന് ഈ സംഭവമൊരു പുത്തരിയൊന്നുമായിരുന്നില്ല. പണ്ട് ഞാനും ഒറ്റയാനായി ജീവിച്ചപ്പോൾ മനപ്പൂർവം എന്റെ പുറകേ കൂടി എന്നെ മാറ്റിയെടുത്ത മുതലാണ് മിഖി. അവനീ വിഷയത്തില് മനപ്പൂർവം ഇടപ്പെട്ടതാണ്. പിന്നെ നടന്നോതൊക്കെ ഒരു കോമഡിയായിരുന്നു?. പോലീസ് സ്റ്റേഷൻ വരെ കേറിയിറങ്ങേണ്ടി വന്നു. ഇതാണ് ഫസ്റ്റ് പാർട്ടിൽ നടന്ന സംഭവങ്ങളുടെ തുടക്കം. ഈ കഥ ഞാൻ ചുരുക്കിത്തന്നെയല്ലേ പറഞ്ഞത് ?.

 

 

“എന്താ ജോ, കുറേ നേരമായി അവിടെ തന്നെ നിൽക്കുന്നു. സ്വപ്നം കാണാണോ ? കേറി വാടോ” നാൻസി

 

 

ഒരു സംശയവും വേണ്ട, ചുരുക്കി പറഞ്ഞെന്ന് കരുതിയ കഥയുടെ ലെങ്ത് കൂടിപ്പോയി?. നാൻസിയുടെ ഡയലോഗടി കേട്ടപ്പോൾ ശരിക്കും ബോധ്യപ്പെട്ടു. എനിക്കിങ്ങനെ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടുന്ന ശീലമുണ്ട്. അതിന് നേരോം കാലോം ഒന്നും പ്രശ്നമേയല്ല. ഞാൻ പിന്നെ ഇളിച്ചുകൊണ്ട് അവരുടെയടുത്തേക്ക് ചെന്നു.

 

 

“എന്താണ് സൂപ്പർമാൻ, ഈ വഴിക്കൊക്കെ ?” ശ്രുതി.

 

 

സബാഷ്?. എന്റെ പോലീസ് സ്റ്റേഷനിലെ പ്രസംഗം ഇവിടെയും വൈറലായി.

 

 

“എല്ലാം അറിഞ്ഞല്ലേ ?” ഞാൻ.

 

“പിന്നറിയാതെ, ഒരു സി ഐ യോട് മരണ മാസ്സ് ഡയലോഗടിച്ചു ഞെട്ടിച്ചു കളഞ്ഞല്ലോ ജോ” മാർക്കോണി.

 

“അത് ഒരു പ്രത്യേക സാഹചര്യത്തിൽ….”ഞാൻ.

 

“വല്ലാത്തൊരു സാഹചര്യം തന്നെ” അലക്സ്‌.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.