Wonder 5 [Nikila] 2498

അങ്ങനെയൊരു ദിവസം ഞാനവരുടെ അടുത്ത് ചെന്നു വിടാതെ നിന്ന് സംസാരിക്കാൻ തീരുമാനിച്ചു. അവരോട് മിണ്ടാൻ തുടങ്ങിയപ്പോൾ മുതൽ എന്നെ മനപ്പൂർവം ഒഴിവാക്കാൻ തുടങ്ങി. പക്ഷെ ഞാനും വിട്ടു കൊടുത്തില്ല. ഞാനും അവരോട് നിർത്താതെ എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ആന്റിയെക്കൊണ്ട് എന്നോട് സംസാരിപ്പിക്കണം എന്നതായിരുന്നു ഉദ്ദേശം. അവസാനം അവരെന്നോട് സംസാരിച്ചു. പക്ഷെ അതിനെയൊക്കെ ചീത്ത വിളി, ആക്ഷേപം എന്നൊക്കെയാണ് പൊതുവെ പറയാറ്. അതും പരസ്യമായി എല്ലാവരുടെയും മുൻപിൽ വച്ചായിരുന്നു. അപ്പോഴത്തെ അവസ്ഥയിൽ ശരിക്കും ഞാൻ നാണം കെട്ടു. ബാക്കിയുള്ളവർ എന്റെടുത്തേക്ക് വന്ന് എന്നെയൊന്ന് സമാധാനിപ്പിച്ചു. കൂടാതെ പതിവുപോലൊരു ഉപദേശവും, ഇനിയവരോട് മിണ്ടാൻ പോകരുതെന്ന്.

 

 

പക്ഷെ അപ്പോഴും എനിക്കൊരു സംശയം ബാക്കിയുണ്ടായിരുന്നു. ലില്ലിയാന്റി എന്നോട് ദേഷ്യപ്പെടുമ്പോൾ ആ സമയത്തെ അവരുടെ വികാരം വേറെ രീതിയിലായിരുന്നു. മറ്റുള്ളവരിൽ നിന്ന് മനപ്പൂർവം അകലാൻ ശ്രമിക്കുന്നതു പോലെ. എന്തോ എന്നോട് ദേഷ്യപ്പെട്ടതൊക്കെ ഇഷ്ടമുണ്ടായിട്ടല്ല പകരം മനപ്പൂർവം ഒഴിവാക്കാൻ നോക്കുന്നതാണോ എന്നൊരു ഡൌട്ട് വന്നു. അങ്ങനെയൊരു ദിവസം ഞാൻ കമ്പനിയിലേക്ക് വന്നപ്പോൾ ലില്ലിയാന്റി തന്നെ എന്റടുത്തേക്ക് വന്ന് അന്നു സംഭവിച്ചതിനൊക്കെ എന്നോട് സോറി പറഞ്ഞു. അന്നവരുടെ ഈ മാപ്പു പറച്ചിൽ കണ്ടു മറ്റുള്ളവരൊക്കെ അത്ഭുതപ്പെട്ടെന്ന് തന്നെ പറയാം. കാരണം അവർക്കിത് ആദ്യത്തെ അനുഭവമായിരുന്നു. പിന്നെ എന്നോട് ഒരു മയത്തിലൊക്കെ അവര് പെരുമാറാൻ തുടങ്ങി. എന്നാലും അവരുടെ മുരടൻ സ്വഭാവത്തിനൊരു മാറ്റവും വന്നിട്ടില്ലായിരുന്നു. മറ്റുള്ളവരോട് അപ്പോഴും പഴയതുപോലെ തന്നെ. ഉള്ളിലൊരു കാര്യവും പുറമേക്ക് വേറൊരു രീതിയിലും പെരുമാറുന്ന അവരുടെ സ്വഭാവം എന്നെ അത്ഭുതപ്പെടുത്തി. അതുക്കൊണ്ട് ഇതിന്റെ കാരണമറിയാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഞാൻ മൈൻഡ് റീഡിങ് പവർ ശരിക്കുമൊന്ന് ഉപയോഗിച്ചു. അതോടെ അവരുടെ ഫാമിലി ബാക്ക്ഗ്രൗണ്ട് ഏറെക്കുറെ അറിയാൻ പറ്റി.

 

 

നല്ല ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ടുള്ള കുടുംബമായിരുന്നു ലില്ലിയാന്റിയുടേത്. ഭർത്താവ് മരിച്ചു. സ്വന്തം മക്കളോടൊപ്പം സന്തോഷത്തോടെ തന്നെ ജീവിച്ചവരായിരുന്നു അവർ. മക്കളുടെ അമിത ഒലിപ്പീരു കണ്ടിട്ട് മനസ്സലിഞ്ഞ അവര് ഒരിക്കൽ സ്വന്തം സ്വത്തുക്കളെല്ലാം അവരുടെ പേരിൽ ഭാഗിച്ചു കൊടുത്തു. അതായിരുന്നു അവര് ചെയ്ത തെറ്റ്. അതിൽ പിന്നെ മക്കൾക്ക് അവരോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങി. കൃത്യമായി പറഞ്ഞാൽ വീട്ടുകാർക്ക് അവര് പിന്നീടൊരു അതികപ്പറ്റായി തോന്നി. അവസാനം ഭക്ഷണത്തിലുള്ള കറിവേപ്പില എടുത്തു കളയുന്ന ലാഘവത്തോടെ അവരെ എല്ലാവരും ചേർന്ന് കുടുംബത്തീന്ന് പുറത്താക്കി. അതിനു ശേഷം അവരുടെ സ്വഭാവമിങ്ങനെയാ. ആരുമായും കൂട്ടു കൂടില്ല. എല്ലാവരോടും ദേഷ്യപ്പെടും. അതൊന്നും ആഗ്രഹമുണ്ടായിട്ടല്ല. ആരെങ്കിലും സ്നേഹിച്ചാൽ അവര് തന്നെ പിന്നെയും ഉപേക്ഷിച്ചു കളയുമോ എന്നൊരു പേടിയായിരുന്നു അവർക്ക്. ഇത്തരത്തിലുള്ള ജീവതം അവരെ ഒറ്റപ്പെടുത്തി.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.