Wonder 5 [Nikila] 2498

ഞാനതു പറഞ്ഞതും ടേബിളില് കൈയും കുത്തി നിന്ന അവൻ പേടിച്ചു ഞെട്ടി പുറകിലോട്ടൊരു ചാട്ടം വച്ചു കൊടുത്തു. അതുകണ്ട ഞാൻ ചിരിയടക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല.

 

 

“അന്ത ഭയം ഇറുക്കട്ടും”.

 

 

അതും വേഗം റൂമീന്ന് ഇറങ്ങിയോടി. സ്ലോമോഷനിൽ പോണമെന്നുണ്ടായിരുന്നു. പക്ഷെ അവന്റെ കയ്യീന്ന് ഏറ് കൊള്ളാനുള്ള ആഗ്രഹമില്ലാത്തതു കൊണ്ട് ഞാനതിന് ശ്രമിച്ചില്ല. പിന്നെ നേരെ പോയി കോൺഫറൻസ് ഹാളിലേക്ക് കേറി അവിടെയുള്ള ടേബിളിന്റെ സൈഡിലിരുന്നു. എന്നിട്ട് ഫോണെടുത്തു കോൺഫറൻസ് ഹാളിൽ വരാൻ പറഞ്ഞു കൊണ്ട് ജൂവലിനൊരു മെസ്സേജും അയച്ചു. ഞാൻ വന്നപ്പോൾ മുതല് അവളുടെ രണ്ടു കണ്ണും എന്റെ നേരെയാ. ഇടയ്ക്കൊന്ന് ഞാൻ പുറത്തേക്കിറങ്ങിയപ്പോഴും ആമ തൊടിന്റെയുള്ളീന്ന് തല പുറത്തേക്കിടുന്നത് പോലെ എന്നെയവള് എത്തിച്ചു നോക്കുന്നുണ്ടായിരുന്നു. ഇന്ന് ഈ കാര്യത്തിലൊരു തീർപ്പുണ്ടാക്കണം

 

 

മെസ്സേജയാക്കാൻ വേണ്ടി ഫോണെടുത്തപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. രാവിലെ മിഖി കാണിച്ചു തന്നെ സ്ക്രീൻഷോട്ടിൽ എന്റെ വാട്ട്‌സാപ്പിലേക്ക് മാറ്റിയ ഒരു സ്ക്രീൻഷോട്ട്. ഒരാൾക്ക് സി ഐ നീരജയെക്കുറിച്ചുള്ള പരാതി ഞാൻ പ്രത്യേകം നോട്ട് ചെയ്തതായിരുന്നു അത്. ലൂയിസ് എന്നാണ് ആ പരാതിക്കാരന്റെ പേര്. ആ പേര് നേരത്തെ ഞാൻ എവിടെയോ വായിച്ചിരുന്നു. മറ്റെവിടെയുമായിരുന്നില്ല. രാത്രി പോലീസ് സ്റ്റേഷനിലിരുന്ന നേരത്ത് ഞാൻ ലിജോ എന്നയാളുടെ കേസ് ഫയല് എന്തോ ഒരു പ്രത്യേകത തോന്നി ഫോട്ടോയെടുത്തു വച്ചിരിക്കുന്നു. ഈ ലിജോ എന്നയാളുടെ അനിയനാണ് ലൂയിസ്. അത് ആ ഫയലിലെ ഫാമിലി ഡീറ്റെയിൽസിൽ വ്യക്തമായി കൊടുത്തിരുന്നു.

 

ഈ ലൂയിസ് ചൂണ്ടിക്കാട്ടിയ പരാതി അയാളുടെ ചേട്ടനെ വീട്ടുക്കാരുടെ വാക്കും കേട്ട് ഇല്ലാത്ത പീഡനകേസ് തലയില് കെട്ടിവച്ച് ഈ സി ഐ നീരജ ഒരുപാട് ഉപദ്രവിച്ചെന്നാണ്. ലൂയിസ് എന്നയാളുടെ പേരും ആ പ്രൊഫൈൽ പിക്ചറും നോക്കി എഫ് ബിയില് തിരഞ്ഞപ്പോൾ ആള് അതു തന്നെയാണ് കൺഫോമായി. ഇതോടെ എന്റെ സംശയം ശരിയായി. ഈ ലിജോ എന്നയാളെ ഇല്ലാത്ത ഗാർഹികപീഡനകേസില് കുടുക്കിയതാണ്. അതും സ്വന്തം വീട്ടുക്കാര് അയാളുടെ ഭാര്യയുടെ അറിവോടെ കൂടി തന്നെ. പണ്ട് എനിക്കുണ്ടായതും ഇതുപോലൊരു അനുഭവം തന്നെയായിരുന്നു. അങ്ങനെയൊരു സാമ്യം തോന്നിയതുക്കൊണ്ട് തന്നെ ഈ കേസിനു പുറകേ ഓടാൻ തന്നെ ഞാൻ തീരുമാനിച്ചു.

 

 

സത്യത്തിൽ ഞാനെന്തിനാണ് ഒരു പരിചയവുമില്ലാത്ത നാട്ടുക്കാരുടെ കാര്യത്തില് തലയിടുന്നതും അവരുടെ പുറകെ ഓടുന്നതുമൊക്കെ. പലപ്പോഴും ഞാൻ തന്നെ സ്വയം ആലോചിക്കാറുള്ള കാര്യമാ. ഒരിക്കൽ ഇക്കാര്യം മിഖിയോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞതിങ്ങനെയാണ് ;

 

“സാധാരണ ചെറുപ്പക്കാർക്കൊക്കെ ഏതെങ്കിലും പെണ്ണുങ്ങളുടെ പുറകേ വായ്നോക്കി നടക്കുന്ന ശീലമാ ഉള്ളത്. പക്ഷെ ജോ ആണെങ്കിൽ പെണ്ണുങ്ങളുടെ പുറകെ വായ് നോക്കി നടക്കാറില്ല. എന്നുവച്ച് ജോയ്ക്ക് വെറുതെയിരിക്കാനും പറ്റില്ല. അതുക്കൊണ്ട് ജോ വേറെ ആരുടെയൊക്കെയോ പിന്നാലെ വായ് നോക്കി നടക്കുന്നു”

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.