Wonder 5 [Nikila] 2498

അതും പറഞ്ഞു എങ്ങനെയവൻ നേരെ നിർത്തി.

 

 

“ഒരേയൊരു ലാസ്റ്റ് ക്വസ്റ്റിൻ, നീ പറയുന്ന ഈ ദൈവം നിന്നെ എന്തിനാടാ ഇത്രയും മാജിക്കൊക്കെ കാണിച്ചു രക്ഷപ്പെടുതിയത്. നിനക്ക് വല്ല നിയോഗവും ചെയ്തു തീർക്കാനുണ്ടായിരുന്നോ ? അതായത് തകർച്ചയില്ലായ ഗ്രാമത്തെ രക്ഷിക്കാനോ അല്ലെങ്കിൽ ദുഷ്ടന്മാർ അടിമകളാക്കിയവരെ രക്ഷിക്കല്ലോ ഇനി അതുമല്ലെങ്കിൽ പാവപ്പെട്ടവരെ സഹായിച്ചു ചാരിറ്റി പ്രവർത്തനം നടത്താനോ അങ്ങനെ വല്ലതും ഈ രക്ഷിയാള് പറഞ്ഞിരുന്നോ. അതോ ചില മതപണ്ഡിതന്മാര് പറയാറുള്ളതു പോലെ ദൈവത്തിന് പബ്ലിസിറ്റി കൊടുക്കാനോ അങ്ങനെ വല്ലതും ആ ദൂതൻ നിന്നോട് ആവശ്യപ്പെട്ടായിരുന്നോടാ”

 

“നീയെന്തൊക്കെയാടാ ചിന്തിക്കുന്നേ, എന്നോട് ഇതൊന്നും ചെയ്യാൻ പറഞ്ഞില്ല. ആകെ പറഞ്ഞൊരു കാര്യം സന്തോഷത്തോടെയിരിക്കാൻ വേണ്ടി ജീവിക്കാനാണ്”

 

“അങ്ങനെ പറഞ്ഞാൽ എന്താ അതിന്റെ അർത്ഥം ?”

 

“ആദ്യം എനിക്കും മനസിലായില്ല എന്താ സംഭവമെന്ന്. പിന്നെ ഞാനാലോചിച്ചു സത്യത്തിൽ എന്തൊക്കെ കാര്യങ്ങള് ചെയ്താലാണ് എനിക്ക് സന്തോഷത്തോടെയിരിക്കാൻ പറ്റാന്ന്. അങ്ങനെയെനിക്ക് അയാൾ പറഞ്ഞതെന്താണെന്ന് ശരിക്കും മനസിലായി. ഇപ്പോൾ ഞാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്നതും സന്തോഷത്തോടെയിരിക്കാനാണ്”.

 

 

ഞാൻ പറഞ്ഞത് കേട്ട് അവൻ ചിന്തകളുടെ ലോകത്തേക്ക് യാത്ര ചെയ്തു. ഇനിയും സംസാരിച്ചിരുന്ന് അവന്റെ നേരം കളയേണ്ടാന്ന് കരുതി ഞാൻ മെല്ലെ സ്കൂട്ടാവാൻ തീരുമാനിച്ചു.

 

 

“ടാ, അപ്പൊ ശരീടാ. ഞാൻ പോവാ”

 

“നീയെങ്ങോട്ടാ പോണേ, കുറച്ചു നേരം കൂടി ഇരിക്കെടാ”

 

“വേറെങ്ങോട്ടും പോണില്ലെടാ. ഇവിടെ കോൺഫറൻസ് ഹാളിൽ കാണും. ഇന്ന് ജൂവൽ വന്നിട്ടില്ലേ. അവളുടെ ചൊറിച്ചിലൊന്ന് തീർത്തേക്കാം. ഇതിനിയും വളരാൻ അനുവദിച്ചൂടാ”

 

“ഒതുക്കുന്നതൊക്കെ കൊള്ളാം. പക്ഷെ കളിക്കുന്നത് പെണ്ണിനോടാണെന്ന് ഓർമ്മ വേണം. കേട്ടിട്ടില്ലേ പെണ്ണൊരുമ്പെട്ടാൽ ബ്രന്മാവും തോൽക്കുമെന്ന്”

 

“മോനേ, പെണ്ണായാലും ആണായാലും ഒരുമ്പെട്ടിറങ്ങുന്നത് നെറികേട് കാണിക്കാനാണെങ്കിൽ തോൽപ്പിക്കാൻ ബ്രന്മാവ് വേറെയൊന്നും പോവണ്ട. ഒരു പാറ്റ വിചാരിച്ചാലും മതി.

 

ടാ നിന്റെ ടേബിളിലൊരു പാറ്റ”

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.