Wonder 5 [Nikila] 2498

“അതെ സത്യമാണ്. അങ്ങനെയാണെങ്കിൽ സാധാരണ ജീവജാലങ്ങളിൽ സ്നേഹമുണ്ടെങ്കിൽ അതിനർത്ഥം അവരിൽ ദൈവമുണ്ടെന്നു തന്നെയല്ലേ. ഇങ്ങനെ മനസ്സിൽ ദൈവം വസിക്കുന്നവർ മറ്റുള്ളവരെ സഹായിക്കാനും അവരുടെ കണ്ണീരൊപ്പാനും കൂടെയുണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ ദൈവം നേരിട്ടു വരില്ലായിരിക്കാം. എന്നാൽ ഇത്തരം മനുഷ്യരുടെടെ കൈകളിലൂടെ സംഭവിക്കുന്നതും ദൈവത്തിന്റെ അത്ഭുതം തന്നെയല്ലേ”.

 

 

ഞാൻ പറയുന്ന കാര്യങ്ങള് കേട്ട് റോയ് സ്റ്റാട്യൂ പോലെ നിൽക്കുകയായിരുന്നു. അൽപ്പം കഴിഞ്ഞപ്പോഴേക്കും അവനു സ്വബോധം വന്നു.

 

 

“നീ പറയുന്നതൊക്കെ നന്നായിട്ടുണ്ട്. എന്തോ ഒരു ലോജിക്കൊക്കെ തോന്നുന്നുണ്ട്. നീയൊന്ന് സൂക്ഷിക്കുന്നത് നല്ലതാ. പാസ്റ്റർമ്മാരുടെ കണ്ണിൽ പെടാതെ നടന്നോ”.

 

 

സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി. കോപ്പിയടിക്കാതെ പറഞ്ഞ കാര്യങ്ങളായിരുന്നു ഇതൊക്കെ. എവിടെയെങ്കിലും ഒന്ന് പാളിപ്പോയിരുന്നെങ്കിൽ കോമഡിയായേനെ.

 

 

“റോയ്, ഇനിയൊരു കാര്യം കൂടി ഞാൻ പറയട്ടെ. ഒന്നല്ല, പല തവണ ഞാനെന്റെ ജീവിതത്തില് ദൈവത്തിന്റെ പ്രെസെൻസ് അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്കത് ഫീൽ ചെയ്യുന്നുണ്ട്”

 

 

ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു. അവനും ഏറെക്കുറെ കാര്യം മനസ്സില്ലായി.

 

 

പെട്ടന്നാണ് എനിക്ക് വേറൊരു തിരിച്ചറിവുണ്ടായത്. ഞാൻ ആദ്യം എന്റെ ചുറ്റിലും നോക്കി. എന്നിട്ട് ഞാനിപ്പോൾ റൂമിലെ എല്ലാ ഭാഗവും പരിശോധിക്കാൻ തുടങ്ങി. ടേബിളിന്റെ അടിയില് വരെ പരിശോധന നടത്തി. എന്റെ പരാക്രമം കണ്ടു റോയ് അന്തം വിട്ടു.

 

 

“നീയെന്താടാ തപ്പിക്കൊണ്ടിരിക്കുന്നത് ?”

 

“ഒന്നുല്ലെടാ, ഇവിടെ വല്ല ക്യാമറയോ വീഡിയോ സെറ്റപ്പോ ഉണ്ടോന്ന് നോക്കിയതാ”

 

“ക്യാമറയോ ? നീയെന്താടാ പറയണേ ?”

 

“അതല്ലെടാ, ഞാനെപ്പോഴൊക്കെ ഇതുപോലത്തെ ഫിലോസഫിയടിക്കുന്നോ, ആ സമയത്ത് എവിടുന്നെങ്കിലും ഒരു ഏണി എന്റെ തലയില് വന്നു വീഴും. രാവിലെ പോലീസ് സ്റ്റേഷൻ. പിന്നെ ഹോട്ടൽ. ഇന്നിനി ഇത്രയ്ക്ക് വയ്യാവേലികള് മതി”

 

“ഇവന്റെയൊരു കാര്യം, ഒന്ന് നേരെ നിൽക്കേടാ”

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.