Wonder 5 [Nikila] 2498

“നീ ക്ലിയറായിട്ട് പറ”

 

“ആളുകള് ദൈവം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു തർക്കിക്കാറുണ്ട്. പക്ഷെ അവരാരും അറിയുന്നില്ല, ഈ ദൈവം തന്നെ സാധാരണക്കാരെ പോലെ നമ്മുടെ ചുറ്റിലും ഓരോ ദിവസവും കടന്നു പോകാറുള്ള കാര്യം. നമ്മൾ ദിവസവും വീട്ടിലേക്കും ഓഫീസിലേക്കും പോവുമ്പോൾ വഴിയരികിൽ നമുക്ക് പരിചയമില്ലാത്ത പലരെയും നമ്മൾ കാണാറുണ്ട്. എന്നാൽ ഈ പലരിൽ ചിലപ്പോൾ ദൈവവും ഉണ്ടാകാം. ചില പ്രത്യേക സാഹചര്യത്തിൽ അവര് നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടാം. ജീവിതത്തിൽ നമ്മള് എല്ലാ അർത്ഥത്തിലും തോറ്റു പോയെന്ന് കരുതുന്ന സമയത്തോ അല്ലെങ്കിൽ എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തി എന്നു തോന്നുന്ന സമയത്തോ ഒരു പരിചയവുമില്ലാത്ത ഒരാൾ നമ്മളെ സഹായിക്കാൻ വന്നിട്ടുള്ള അനുഭവം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?”

 

“സത്യമായിട്ടും അങ്ങനെയൊരു ഇൻസിഡന്റ് എനിക്കുണ്ടായിട്ടുണ്ട്”

 

“എക്സാറ്റിലി. അങ്ങനെ നമ്മളെ സഹായിക്കാൻ വരുന്ന ആ അപരിചിതൻ എന്തുക്കൊണ്ട് സാക്ഷാൽ ദൈവം തന്നെയായിക്കൂടാ. കാരണം ആ സാഹചര്യത്തിൽ നമ്മളെ സഹായിക്കുന്ന ആള് ആരാണ്, എവിടെ നിന്ന് വന്നു, എന്തു ചെയ്യുന്നു, എന്തിന് നമ്മളെ സഹായിക്കുന്നു എന്നു പോലും നമുക്കറിയാൻ കഴിയില്ല. പക്ഷെ ആ അപരിചിതൻ നമ്മളെ സഹായിച്ചു. പിന്നീടൊരിക്കലും അങ്ങനെയോരാളെ നമ്മള് കണ്ടെന്നു കൂടി വരില്ല. അങ്ങനെ നമ്മളെ സഹായിക്കാൻ വന്നയാള് എന്തുക്കൊണ്ട് ദൈവമോ അല്ലെങ്കിൽ ദൈവം നിയോഗിച്ച സംരക്ഷകരോ ആയിക്കൂടാ”

 

 

ഞാൻ പറഞ്ഞത് വിശ്വസിക്കാനാവാതെ അവൻ കണ്ണും മിഴിച്ചു എന്നെ നോക്കി.

 

 

“എടാ നീ പറയുന്നത് സത്യമാണോ ? അതായത് അങ്ങനെ കാണുന്നവരൊക്കെ ദൈവമാണോ ?”

 

 

ഇനി ഇവനു വളരെ ശാന്തതയോടു കൂടി മറുപടി കൊടുക്കാൻ തീരുമാനിച്ചു. ഞാൻ ദീഘശ്വാസം വലിച്ചു മെല്ലെ പുറത്തു വിട്ടു. എന്നിട്ട് തുടർന്നു ;

 

“എന്തുക്കൊണ്ട് ആയിക്കൂടാ. നീയെന്താ കരുതിയേ, ദൈവം അമ്പലങ്ങളിലും പള്ളികളിലും മാത്രമേ പ്രത്യക്ഷപ്പെടൂന്നോ അല്ലെങ്കിൽ അവരെ ആരാധിക്കുന്നവരേ മാത്രമേ സഹായിക്കൂ എന്നോ വല്ല വിചാരവുമുണ്ടോ. കേട്ടിട്ടില്ലേ ദൈവം സർവ്വവ്യാപിയാണെന്ന്. അങ്ങനെയുള്ള ദൈവത്തിന് ഇങ്ങനെ പല സ്ഥലത്തും പല രൂപത്തിലും പ്രത്യക്ഷപ്പെടാൻ കഴിയും. അതിനു പരിശുദ്ധ സ്ഥലമെന്നോ വിശുദ്ധ സ്ഥലമെന്നോ ഉള്ള വ്യത്യാസം ദൈവത്തിന് കാണണമെന്നില്ല. പലയിടത്തും ആരും അറിയുക പോലുമില്ലാത്ത അത്ഭുതങ്ങൾ ഇങ്ങനെ നടക്കാറുണ്ട്.

 

പിന്നെ ചോദിച്ചില്ലേ ഇങ്ങനെ കാണുന്നവരൊക്കെ ദൈവമാണോന്ന്. ദൈവം സ്നേഹമാണ് എന്നു പറയുന്നതിനോട് നീ യോജിക്കുന്നുണ്ടോ ?”

 

“ഉണ്ടെടാ, അതു സത്യമല്ലേ”

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.