Wonder 5 [Nikila] 2498

അങ്ങനെ ഉച്ചയായപ്പോഴേക്കും എല്ലാവർക്കും മിഖിയെ പേടി വന്നതു പോലെയായി. അവനെ മിഖിയെന്ന് കളിയാക്കി വിളിക്കുന്നത് പോയിട്ട് യഥാർത്ഥ പേര് വരെ വിളിക്കാൻ എല്ലാവർക്കും പേടിയായി. ആ ന്യൂസ്‌ സ്കൂള് മൊത്തം ഫ്ലാഷായി. ഉച്ചക്ക് ശേഷം ഒരു അദ്ധ്യാപകരും അവനോട് ക്ലാസ്സ്‌ ടൈമില് ചോദ്യം ചോദിക്കാനോ ഹോം വർക്ക് കൊടുക്കാനോ നിന്നില്ല. കാരണം അങ്ങനെ ചെയ്യണമെങ്കിലും അവന്റെ പേര് വിളിക്കണമല്ലോ. ക്ലാസ്സ്‌ ടൈമില് വർത്തമാനം പറഞ്ഞവരുടെ ലിസ്റ്റില് പോലും അവന്റെ പേര് ചേർക്കാൻ പലർക്കും പേടിയായി. അങ്ങനെ ആ ഒരൊറ്റ ദിവസം കൊണ്ട് അവന് സ്കൂളില് മന്ത്രവാദിയെന്ന ലേബല് കിട്ടി. പക്ഷെ അങ്ങനെ വിളിക്കാൻ പോലും എല്ലാവർക്കും പേടിയായിരുന്നു. അദ്ധ്യാപകരും പ്രിൻസിപ്പളും ഈ പ്രശ്നം പറഞ്ഞു എന്റെടുത്ത് പരാതിയുമായി വന്നെങ്കിലും ഞാനത് ഭംഗിയായി ഡീലെയ്തു. ഇനി മിഖിയുടെ അടുത്ത് ഈ കാരണവും പറഞ്ഞു എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ഞാൻ വേറൊരു കൂടോത്രം ചെയ്യുമെന്ന് പറഞ്ഞു അവരെ ചുമ്മാ വിരട്ടി. അതോടെ അവര് ശരിക്കും പേടിച്ചു. അന്ന് മുതൽ അവനെ ആര് കളിയാക്കി ആ പേര് വിളിച്ചാലും അവരുടെ നാവിനു പണി കിട്ടും”

 

 

ഞാൻ പറഞ്ഞതൊക്കെ ഒരു ഫൈയ്റി ടെയിൽ സ്റ്റോറി കേൾക്കുന്ന കൗതുകത്തോടെ റോയ് കേട്ടുക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാം കേട്ടു കഴിഞ്ഞതും അവൻ ;

 

 

“നീ പറഞ്ഞു വരുന്നത് അന്ന് നീ രക്ഷപെട്ടതും ഇതുപോലൊരു മാജിക്ക് കാരണമാണെന്നാണോ ?”

 

“അതെ. അതു മാത്രമല്ല, അന്നയാള് എന്റെ തലയില് കൈ വച്ചപ്പോൾ എനിക്കും ചില അനുഗ്രഹങ്ങളൊക്കെ കിട്ടി. അതിലൊന്നാണ് എന്നെ ആര് ഉപദ്രവിക്കാൻ നോക്കിയാലും അതിനു ശ്രമിക്കുന്നവരാണ് പെടപ്പാട് പെടുന്നത്. പിന്നെ വേറെ ചില കാര്യങ്ങളുമുണ്ട്”

 

 

ഞാൻ പറഞ്ഞതൊക്കെ കേട്ടുക്കൊണ്ടിരുന്ന നേരത്ത് പിന്നെയും അവൻ നന്നായിട്ട് വെള്ളം കുടിച്ചു. ഇവിടെ മദ്യമൊന്നും ഇല്ലാത്തതു ഭാഗ്യം. ഇല്ലെങ്കിൽ ഈ നേരം കൊണ്ട് അവൻ കുടിച്ചു ഫിറ്റായേനേ.

 

 

“നീയപ്പോ പറയുന്നത് ഒരു ദൈവദൂതനാണ് നിന്നെ അന്ന് രക്ഷിച്ചതെന്നോ. ഇതൊക്കെ ഞാൻ വിശ്വസിക്കണമല്ലേ. നീ നടപ്പുള്ളത് വല്ലതും പറ. ചിലപ്പോൾ നിന്ന രക്ഷിച്ച ആള് വല്ല മായാജാലക്കാരനും ആയിരിക്കും. എന്നു കരുതി അത് ദൈവമോ ദൈവത്തിന്റെ ദൂതനോ ആവാൻ സാധ്യതയില്ല”

 

 

ശ്ശെടാ! ഇവനെ ഇത് എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും.

 

 

“ശരി, ഞാനൊരു കാര്യം ചോദിച്ചോട്ടെ. നമ്മള് ആരാധിക്കുന്ന ദൈവം നമ്മുടെ കൂടെ തന്നെയുണ്ടെന്ന് പറഞ്ഞാൽ നീ വിശ്വസിക്കോ ? അതായത് നമ്മളിലൊരാളായി ദൈവം നമ്മുടെ കൂടെ കാണുമെന്നു പറഞ്ഞാൽ നിനക്ക് വിശ്വാസമാവോ ?”

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.