Wonder 5 [Nikila] 2498

“ഞാൻ നേരെ പോയി ആ ഗിഫ്റ്റ് തുറന്നില്ല. പകരം സാധാരണ നാട്ടുനടപ്പനുസരിച്ച് ചെയ്യാറുള്ള പോലെ ഈ വിഷയം സ്കൂളില് ടീച്ചർമ്മാരോട് പരാതി പറഞ്ഞു. പക്ഷെ വിചാരിച്ചതു പോലെയൊരു റെസ്പോണ്ടല്ല അവരുടെ കയ്യീന്ന് കിട്ടിയത്. അവരൊക്കെ കൂടി വേറൊരു കാര്യത്തിന് മിഖിയെ കുറ്റപ്പെടുത്തി. പ്രായത്തിനു മൂത്ത എന്നെ അവൻ ജോ ന്നു വിളിക്കുന്നത് അവർക്ക് സഹിക്കണില്ലാന്ന്. എന്തോ അവരുടെ ആർഷാ ഭാരത സംസ്ക്കാരത്തിന് ചേർന്ന പരിപാടിയല്ല അതെന്നാ പറയണേ. പക്ഷെ മിഖിക്കു മാത്രമല്ല എനിക്കും അവരീ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. ഞാൻ പോടാ പുല്ലേന്നും പറഞ്ഞു ആ കൊണ്ടുവന്ന പരാതിയും ചുരുട്ടിക്കളഞ്ഞു. പിന്നെ നേരിട്ട് കളത്തിലേക്കിറങ്ങാൻ തീരുമാനിച്ചു.

 

അപ്പോഴാണ് എനിക്കാ പഴയ ഗിഫ്റ്റ് ബോക്സിന്റെ കാര്യം ഓർമ്മ വന്നത്. എനിക്ക് വേണ്ടപ്പെട്ട ആരെങ്കിലും എന്തെങ്കിലും മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിൽ അവർക്ക് കൊടുക്കാൻ വേണ്ടി തന്നത്. ഞാൻ നേരെ ആ ബോക്സ്‌ മിഖിയുടെ കയ്യില് കൊടുത്തു അവനെക്കൊണ്ട് തുറപ്പിച്ചു. എന്താണ് ആ ബോക്സിലെന്ന് പോലും അവൻ ചോദിച്ചിരുന്നെങ്കിലും അവന് എന്നെ നല്ല വിശ്വാസമായിരുന്നു. സത്യത്തിൽ എനിക്കും ഒരു പിടിയുമില്ലായിരുന്നു അതിനകത്തു എന്താണെന്ന്. പെട്ടി തുറന്ന ആ സമയത്തു അതിനകത്തു ഒരു എൽ ഇ ഡി ബൾബിന്റെ ഒരു വെളിച്ചം മിന്നിപ്പോയത് മാത്രം കണ്ടു. പിന്നെ വേറെ പ്രത്യേകിച്ചൊന്നും ഉണ്ടായില്ല”

 

“നീയിങ്ങനെ വലിച്ചു നീട്ടി ലാഗ്ഗടിപ്പിക്കാതെ സ്കൂളില് വച്ചു നടന്നത് പറ ജോയേ”

 

 

റോയിയെ കുറ്റം പറയാൻ പറ്റില്ല. ഇത്രയൊക്കെ വായിട്ടടിക്കുന്ന എന്റെ നാവ് കഴച്ചു. അപ്പോൾ പിന്നെ അവന്റെ കാര്യം പറയാനുണ്ടോ.

 

 

“ശരി, പറയാം. അടുത്ത ദിവസം ഞാനവനെ നിർബന്ധിപ്പിച്ചു സ്കൂളിലേക്ക് അയച്ചു. അന്നത്തെ ദിവസം അവൻ വീട്ടിലെത്തിയപ്പോ ഭയങ്കര ഹാപ്പിയായിരുന്നു. വീട്ടിലെത്തി എന്നെ കണ്ടതും കെട്ടിപ്പിടിച്ചു കുറേ ഉമ്മയൊക്കെ തന്നു. പിന്നെ ആ ദിവസം നടന്ന കാര്യങ്ങള് അവൻ ഡീറ്റെയിൽഡായി പറഞ്ഞു.

 

അന്ന് അവൻ സാധാരണ പോലെ സ്കൂളിലേക്ക് ചെന്നു. പതിവുപോലെ പോലെ അവനെ കളിയാക്കാൻ കുറേ പേര് കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൻ അങ്ങോട്ട് വന്നതും അവരിലൊരുത്തൻ ആദ്യം മിഖിയെന്ന് വിളിച്ചതേയുള്ളൂ. അപ്പോൾ തന്നെ അലറി വിളിക്കാൻ തുടങ്ങി. പിന്നെ നാവ് പുറത്തേക്കിട്ട് വല്ലാണ്ട് കിതക്കുന്നുണ്ടായിരുന്നു ആ ചെക്കൻ. അവസാനം നിക്കപ്പൊറുതിയല്ലതെ പൈപ്പിൻ ചുവട്ടിലേക്ക് അവൻ ഓടിയെന്നാ കേട്ടത്. ഇതു കണ്ട് ബാക്കിയുള്ളോര് കാര്യമറിയാണ്ട് പകച്ചു പണ്ടാരമടങ്ങി നിന്നു. മിഖി ചെറുതായിട്ടൊന്ന് ചിരിച്ചപ്പോൾ അതു കണ്ടു “നിനക്ക് ചിരി വരുന്നുണ്ടോടാ മിഖിക്കുട്ടീ” എന്ന് വേറൊരുത്തൻ ചോദിച്ചതും അവനും നാക്കിന് എരിച്ചിലുണ്ടായിട്ട് അലറിക്കരയാൻ തുടങ്ങി. പിന്നെ ഓടി നേരത്തെ ഓടിയവന്റെ പുറകേ തന്നെ അവനും എലിവാണം വിട്ടതുപോലെ ഓടി. അതായിരുന്നു ഈ മാജിക്കിന്റെ തുടക്കം. പിന്നെ അവനെ കളിയാക്കാൻ നോക്കിയ പലർക്കും ഇതു തന്നെയായിരുന്നു അവസ്ഥ. അങ്ങനെ ക്ലാസ്സ്‌ ടൈമിലും ഇന്റർവെൽ ടൈമിലുമായിട്ട് അവന്റെ അടുത്തുണ്ടായ പല കുട്ടികളും ചോറുണ്ട് കഴിഞ്ഞ് കൈ കഴുകാറുള്ള സ്ഥലത്തേക്ക് ഓടിപ്പോയി. എല്ലാവരുടെയും നാവിനു അപ്പോൾ എരിവു മയമായിരുന്നു. കൈ കഴുകുന്ന സ്ഥലത്ത് നേരത്തെ നാവിനു പണി കിട്ടി വന്നവര് കാരണം ഒരു ക്യു തന്നെ ഉണ്ടായി. ചിലരൊക്കെ കയ്യിലുണ്ടായ വാട്ടർബോട്ടിലിലെ വെള്ളമൊക്കെ തീർന്നിട്ട് വേറെ പിള്ളേരുടെ വെള്ളം കുപ്പിയൊക്കെ തട്ടിപ്പറിക്കാൻ തുടങ്ങി.

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.