Wonder 5 [Nikila] 2498

“ഒരു ദിവസം ഞാൻ സാധാരണ പോലെ ഷോപ്പീന്ന് വീട്ടിലെത്തി. അന്നത്തെ ദിവസം അവൻ സ്കൂള് വിട്ടു വന്നപ്പോള് മുതൽ വല്ലാണ്ട് മൂഡോഫായായിരുന്നു. സാധാരണ ഞാനെന്തെങ്കിലും പറഞ്ഞാൽ തന്നെ അതിനു ഉരുള്ളക്കുപ്പേരി പോലെ മറുപടി പറയുന്ന സ്വഭാവമാ അവന്റെ. അന്നവൻ വല്ലാത്തൊരു സൈലന്റിലായിരുന്നു. ചോദിച്ചിട്ട് ഒന്നും പറഞ്ഞതുമില്ല. ഒന്നിനോടും ഒരു താല്പര്യവുമില്ലാത്തതു പോലെ. അങ്ങനെ രാത്രി കിടക്കാൻ മുറിയിലേക്ക് ചെന്നപ്പോൾ അവൻ കട്ടിലിലിരുന്ന് കാൽമുട്ട് രണ്ടും കൂട്ടി പിടിച്ചു മുഖം പൊത്തി കരയായിരുന്നു. ആ സമയത്തു ഞാൻ കാര്യം ചോദിച്ചപ്പോൾ അവന് എല്ലാം പറയേണ്ടി വന്നു.

 

അന്നത്തെ ദിവസം അവൻ സ്കൂളിലേക്ക് പോയപ്പോൾ പതിവില്ലാത്ത രീതിയിലായിരുന്നു പലരും അവനെ ട്രീറ്റ് ചെയ്തേ. കുട്ടികളൊക്കെ അവനെ ശ്രംഗാര ഭാവത്തില് നോക്കുന്നു, മിഖിക്കുട്ടീന്നും വിളിച്ചു ആൺകുട്ടികള് ലവ് ലെറ്ററ് കൊടുക്കുന്നു, പൂവ് കൊടുത്തു പ്രൊപ്പോസ് ചെയ്യുന്നു, ചിലര് സൈറ്റടിക്കുന്നതുപോലെ നോക്കി കളിയാക്കുന്നു അങ്ങനെ ചില വിചിത്ര കാര്യങ്ങളായിരുന്നു ആ ദിവസം നടന്നത്. എല്ലാവരും കൂടി കച്ച കെട്ടിയിറങ്ങിയ പോലെയായിരുന്നു ആ ദിവസം മിഖിയോടങ്ങനെ പലരും പെരുമാറിയത്. അതിനിടയ്ക്ക് ചിലര് നീ ചാന്തുപ്പൊട്ടാണോടീ, കാമുകിയുടെ പേരാണോ മിഖി, ഗേ ആണോ എന്നൊക്കെ ചോദിച്ചോണ്ട് കളിയാക്കാനും അവന്റെ പുറകേ കൂടിയിരുന്നു.

 

അവന്റെ വിഷമം കണ്ടു എനിക്ക് സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ പറഞ്ഞു ഇനി അവനെ ആ പേര് വിളിക്കില്ലെന്ന്. പക്ഷെ അവൻ സമ്മതിച്ചില്ല. ഞങ്ങള് പരസ്പരം മനസിലാക്കിയ നാള് തൊട്ട് അങ്ങോട്ടും ഇങ്ങോട്ടും മിഖി – ജോ എന്നേ വിളിക്കാറുള്ളൂ. അതിനി ഒരിക്കലും മാറ്റാൻ സമ്മതിക്കില്ലാന്ന് അവൻ തീർത്തു പറഞ്ഞു”.

 

 

“ബാക്കി എന്താ ഉണ്ടായേന്നു ഞാൻ പറയാം” റോയ്.

 

“മൈ…., ആ ഫ്ലോയങ്ങ് പോയി. എന്നാ പറഞ്ഞു തുലയ്ക്ക്”

 

 

അവനെന്നെ നോക്കി നീട്ടിയൊന്ന് ഇളിച്ചു?.

 

“പിന്നെ നീയാ പെട്ടി അവന് ഗിഫ്റ്റായി കൊടുത്തു. അവന് ആ മാജിക്ക് പവറ് കിട്ടി, അതല്ലേ ?” റോയ്.

 

“ശരി സമ്മതിച്ചു. പിന്നെ ആ സ്കൂളിലെന്താ നടന്നതെന്നും കൂടി പറ”

 

“അത്…. അത് പിന്നെ…. എനിക്കെങ്ങനെ അറിയാനാ?”

 

“അറിയില്ലാല്ലേ ?. എടാ മൈത്താണ്ടി, നിന്നോട് ഞാൻ പണ്ടും പറഞ്ഞിട്ടുള്ളതാ തോക്കിന്റെ ഇടേല് കേറി വേടി വെക്കരുതെന്ന്. ബാക്കി കൂടി കേൾക്കടാ കഴുതേ”.

 

 

അതോടെ അവനൊന്നു അടങ്ങി. ഞാൻ പിന്നെയും തുടർന്നു.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.