Wonder 5 [Nikila] 2498

“മാജിക്ക് കാണിച്ചു നിന്നെ രക്ഷിച്ചെന്നോ. ജോ, അതൊക്കെ നിന്റെ തോന്നലാവാം. സത്യത്തിൽ നീ അബോധവസ്ഥയിലായിരുന്നപ്പോ എങ്ങനെയോ ആ വീട്ടീന്ന് രക്ഷപ്പെട്ടതാവാം. പക്ഷെ രക്ഷപെട്ടതെങ്ങനെയാണെന്ന് അറിയാത്തതു കൊണ്ട് നീ തന്നെ അബോധ മനസിലുണ്ടാക്കിയ കാര്യങ്ങളാവാം ഈ ദൈവദൂതനൊക്കെ”

 

 

റോയ് അവന്റെ തിയറി പറഞ്ഞെന്നെ കൺവിൻസ്‌ ചെയ്യാൻ തുടങ്ങി.

 

 

“എടാ ആദ്യം ഞാനും കരുതിയത് അങ്ങനെയാടാ. ഇതൊക്കെ എന്റെ തോന്നലാണെന്നാ ആദ്യം ഞാനും വിശ്വസിച്ചത്. പക്ഷെ ഇതൊക്കെ സത്യമാണെന്ന് ശരിക്കും വിശ്വാസമായത് മിഖിയുടെ കാര്യത്തിൽ ഒരു അത്ഭുതം നടന്നപ്പോഴാണ്”

 

“എന്ത് അത്ഭുതം ? നീയെന്താ സംഭവമെന്ന് മര്യാദക്ക് പറ ?”

 

“അന്ന് അയാള് എന്നെ വിട്ടു പോവുമ്പോൾ എന്റെ തലയില് ഒന്ന് തലോടി. അപ്പോൾ തന്നെ എനിക്ക് ചില ശക്തികള് കേറി വരുന്നത് പോലെ തോന്നി. കൂടെ എനിക്കൊരു ബോക്സ്‌ ഗിഫ്റ്റായി തന്നിരുന്നു. എനിക്കു വേണ്ടപ്പെട്ട ആരെങ്കിലും എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അവർക്ക് കൊടുക്കാൻ വേണ്ടിയായിരുന്നു അത്. അന്ന് മുതൽ ആ ബോക്സ്‌ ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. പിന്നെ മിഖിയെ കണ്ടുമുട്ടി, നിന്നെയും കണ്ടുമുട്ടി. ലൈഫ് നല്ല രീതിയിൽ മുന്നോട്ട് പോയി.

 

എന്റെ കൂടെ കൂടി ഒരു വർഷം കഴിഞ്ഞപ്പോൾ മിഖിയെ സ്കൂളില് ചേർത്ത കഥയൊക്കെ നിനക്കറിയില്ലേ”

 

“പിന്നല്ലാതെ, അന്ന് ഞാനല്ലേ എല്ലാത്തിനും കൂടെയുണ്ടായിരുന്നത്”

 

“അങ്ങനെ അവൻ സ്കൂളീ പോയിത്തുടങ്ങി കുറച്ചു നാള് കഴിഞ്ഞപ്പോൾ ഒരു ദിവസം അവനെ കൂട്ടിക്കൊണ്ട് വരാൻ വേണ്ടി ഞാൻ സ്കൂളിലേക്ക് ചെന്നു. അന്ന് കൂട്ടുക്കാരുടെ മുൻപില് വച്ചു ഞാനവനെ മിഖിയെന്ന് വിളിച്ചു പോയി. അന്ന് മുതൽ ആ സ്കൂളിലെ ചില പിള്ളേര് അവനെ ആ പേരും പറഞ്ഞു കളിയാക്കാൻ തുടങ്ങി. എന്തോ പെണ്ണുങ്ങളുടെ വിളിപ്പേരാണ് അവനെന്നും പറഞ്ഞായിരുന്നു ആ കളിയാക്കലുകള്. അവനത് കാര്യമായി മൈൻഡ് ചെയ്തില്ല. എന്നാലും പിന്നെയും വേറെ ചില ആളുകള് കൂടി ആ പേരും വിളിച്ച് അവനെ കളിയാക്കാൻ കൂടി. പക്ഷെ ഇതൊന്നും അവനെന്നോട് പറഞ്ഞില്ല. ഇനിയൊരിക്കലും അവനെ മിഖി എന്ന് വിളിക്കാൻ പാടില്ല എന്നൊന്നും അവൻ എന്നോട് പറഞ്ഞില്ല. പിള്ളേര് അതും പറഞ്ഞു അവനെ കളിയാക്കിയെന്നറിഞ്ഞാൽ പിന്നെ ഞാനാ വിളി വിളിക്കുന്നത് നിർത്തുമെന്ന് അവനറിയായിരുന്നു. അതുക്കൊണ്ട് അവനെന്നോട് ഒരു പരാതിയും പറഞ്ഞില്ല”

 

“എന്നിട്ടെപ്പോഴാ നീയീ പ്രശ്നം ശരിക്കും അറിഞ്ഞത് ?”

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.