“ടാ റോയേ, അബദ്ധമൊന്നും കാണിക്കല്ലേടാ. കഴിഞ്ഞ ക്രിസ്തുമസിനോ നിന്നെ മര്യാദക്ക് വിഷ് ചെയ്യാൻ പറ്റിയില്ലല്ലോ. അതുക്കൊണ്ട് ഇപ്പോ ചുമ്മാ ഒന്ന് വിഷ് ചെയ്തതാടാ?”
“ഞാൻ ചോദിച്ചതെന്താ, നീ പറഞ്ഞതെന്താ. നിന്നെ അന്ന് ആ നരകത്തീന്ന് ആരാ രക്ഷിച്ചേന്നാ ഞാൻ ചോദിച്ചേ?”
“എടാ, നരകത്തീന്നൊക്കെ സാധാരണ നമ്മളെ ആരാ രക്ഷിക്കാന്ന് നിനക്കറിയില്ലേ. ആ ആള് തന്നെയാ എന്നെ രക്ഷിച്ചത്….
ദൈവം. അല്ലെങ്കിൽ ദൈവദൂതനാണെന്നും പറയാം”
“വാട്ട് ദ ഹെൽ !!”
ഞാൻ പറഞ്ഞത് കേട്ട് അവന് ശരിക്കും ഷോക്കായി.
“ഹെൽ അല്ല കുട്ടാ, ഹെവൻ. ദൈവമൊക്കെ സ്വർഗ്ഗത്തിലേ കാണുള്ളൂ”
ഞാനൊരു കള്ളചിരിയോടെ അതു പറഞ്ഞു. ഞാൻ പറഞ്ഞതെന്താണെന്ന് അവന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് അവന്റെ മുഖം കണ്ടപ്പോഴേ എനിക്ക് മനസിലായി.
“ജോ, തമാശ കളിക്കല്ലേ ശരിക്കും ആരാ രക്ഷിച്ചേന്ന് പറയെടാ”
“ഞാൻ കാര്യമായിട്ടാടാ പറഞ്ഞേ, ദൈവത്തിന്റെ ഒരാളാണ് എന്നെ രക്ഷിച്ചേ”
“ഒരു ദൈവദൂതൻ നിന്നെ രക്ഷിച്ചെന്നോ ? പോടാ, തമാശ പറയാതെടാ”
അവൻ കോട്ടക്കണക്കിന് പുച്ഛം വാരി വിതറി.
“നീ വിശ്വസിക്കണ്ട. അന്ന് ഞാൻ നേരിട്ട് ആ മനുഷ്യനെ കണ്ടതാ. നല്ല പ്രായമായ ആളായിരുന്നു അത്. പക്ഷെ ആളുടെ സംസാരവും ചെയ്യുന്ന കാര്യങ്ങളും കണ്ടാൽ ചെറുപ്പക്കാരെക്കാളും ചുറുച്ചുറുക്കുണ്ടെന്ന് തോന്നും. അതില് ഏറ്റവും ഹൈലൈറ്റ് ആളുടെ ചിരിയാണ്. ആളെ മയക്കുന്ന ചിരിയെന്ന പ്രയോഗം തന്നെ അയാളുടെ ചിരിയെ ഉദ്ദേശിച്ചു തന്നെയാണ്. ആ മുഖത്തെ പുഞ്ചിരി കണ്ടാൽ ആരായാലും അൽപ്പനേരത്തേക്ക് അവരുടെ വിഷമങ്ങളൊക്കെ മറന്നു പോകും. ഒരു ആശ്വാസം തോന്നും. അങ്ങനെയൊരു മനുഷ്യനായിരുന്നു എന്നെ രക്ഷിച്ചത്. കൂടാതെ അയാളൊരു മാന്ത്രികനായിരുന്നു. ചില മന്ത്രവിദ്യകള് ഉപയോഗിച്ചാണ് അയാളെന്നെ വീട്ടീന്ന് രക്ഷിച്ചോണ്ട് വന്നത്”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???