“സാർ, സാറൊന്നും പറഞ്ഞില്ല. സാറിനിതില് താൽപ്പര്യമുണ്ടോ ?”
“സീ മിസ്സ് ഓർ മിസ്സിസ് ട്രീസ… സോറി… അനാമിക. അതു ഞാൻ അങ്ങനെയൊക്കെ അപ്പോഴത്തെ സിറ്റുവേഷനിൽ പറഞ്ഞു പോയതാണ്. ഇങ്ങനെ ടിവി ഷോയിലൊന്നും ഈ കാര്യങ്ങള് കേറി പറയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. അതുക്കൊണ്ട് ഇക്കാര്യത്തിലൊരു തീരുമാനം പറയാൻ പെട്ടന്ന് പറ്റില്ല. എനിക്കലോച്ചിക്കാനിത്തിരി സമയം വേണം”
അപ്പുറത്ത് നിന്നും കുറച്ചു നേരത്തേക്ക് മറുപടിയൊന്നും കേട്ടില്ല. ശേഷം ;
“എന്നാ അങ്ങനെയായിക്കോട്ടെ സാർ. തീരുമാനമെന്തായാലും ഞങ്ങളെ വിളിച്ചറിയിക്കണേ. പിന്നെ വേറേതു ചാനലുക്കാരു വിളിച്ചാലും അവർക്കൊന്നും ചാടിക്കേറി ഡേറ്റ് കൊടുത്തേക്കല്ലേ”
“ഒരിക്കലും ഇല്ല, എന്നാ ശരി”.
ഇതോടെ ഒരു കാര്യം മനസിലായി. ഞാൻ പോലുമറിയാതെ ഞാനൊരു സെലിബ്രിറ്റിയായിരിക്കുന്നു. എല്ലാം മിഖിയുടെയും ഫേസ്ബുക്കിന്റെയും കടാക്ഷം. ഇപ്പോൾ എനിക്ക് ആകെയുള്ള വിഷമം ട്രീസ എന്നെ വിളിച്ചില്ലല്ലോന്ന് ഓർത്താണ്. വേറൊന്നുമല്ല, അവളെ പാടിക്കേൾപ്പിക്കാനുള്ള ഭരണിപ്പാട്ടിന്റെ സ്റ്റോക്കൊന്ന് നേരത്തെയൊന്ന് കരുതിയതായിരുന്നു. ഇപ്പോ അതെല്ലാം വെയ്സ്റ്റായല്ലോ?. കുഴപ്പമില്ല, എന്നെങ്കിലും എന്റെ മുൻപിലവള് പെടും.
പിന്നെയധികം ലാഗ്ഗടിപ്പിക്കാതെ നേരത്തെ വന്ന ചമ്മലിന്റെ ക്ഷീണം മാറാനായി മൂളിപ്പാട്ടും പാടിക്കൊണ്ട് ഈണത്തിലൊരു താളവും പിടിച്ച് ഞാൻ നേരെ റോയിയുടെ ഓഫീസിലേക്ക് വച്ചു പിടിച്ചു. കറുത്ത ബാഗ് ഒറ്റ ഷോൾഡറിൽ മാത്രം തൂക്കിക്കൊണ്ട് സ്റ്റൈലായി നടന്നു. അങ്ങനെ സ്ഥാപനത്തിനകത്തേക്കുള്ള മെയിൻ എൻട്രൻസിലേക്ക് കടന്നു. അവിടെ പതിവായി കാണുന്ന സ്ഥിരം പുള്ളികളൊക്കെ ഹാജരായിരിക്കുന്നു. മാർക്കോണി, അലക്സ്, നാൻസി, ലയ, ശ്രുതി എന്നിവരും പിന്നെ റീനയും ജൂവലും. ഇവരാണ് ഇവുടുത്തെ മെയിൻ സ്റ്റാഫുകൾ. സത്യത്തിൽ എന്റെ കട്ട ചങ്കുകളെന്ന് തന്നെ പറയാം. റോയിയുമായുള്ള പരിചയം കാരണം ഓഫീസാവശ്യങ്ങൾക്കും അല്ലാതെയും ഇവിടെ തുടർച്ചയായി കയറി വരുന്നത് ഒരു ശീലമായപ്പോൾ അങ്ങനെ പരിചയപ്പെട്ടതാണ് ഇവരെയൊക്കെ. ആദ്യമൊക്കെ ജാഡയിട്ടു നടന്ന ഈ ടീംസിനെയൊക്കെ സംസാര മിടുക്കുപയോഗിച്ച് ഞാനുമായി കട്ടക്കമ്പനിയാക്കി. ഇപ്പോ ഇവരും ഞാനും തമ്മില് നല്ലൊരു സൗഹൃദമുണ്ട്. എല്ലാവരും കയറി വന്ന എന്നെ കണ്ടപ്പോൾ ഹാപ്പിയായി.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???