“നിനക്കെന്താടാ ഭ്രാന്തുണ്ടോ?” അതും പറഞ്ഞവൻ വയറിൽ കൈ വച്ചവൻ പശുവിനെ പോലെ അമറി.
“കേറി വന്നപ്പോൾ തരാൻ ബാക്കി വച്ചതിന്റെ പലിശയാടാ ഇത്. ഇതിപ്പോ നീ ചോദിച്ചു വാങ്ങിയതാണെന്ന് മാത്രം”
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം ഒക്കെയായി.
ഞാൻ പിന്നെ അവന്റെ സമയം മെനക്കെടുത്താൻ നിൽക്കണ്ട എന്നു കരുതി റൂമിന് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും പിന്നിൽ നിന്ന് അവന്റെയൊരു വിളി.
“ടാ, ഒന്നു നിന്നേ!”
“എന്താടാ റോയ് ?”
“ഒരു സംശയം കൂടി എനിക്ക് ചോദിക്കാനുണ്ട്”
“എന്താന്ന് വച്ചാൽ ചോദിക്ക്”
“അന്ന് നിന്നെ ആ വീട്ടീന്ന് രക്ഷിച്ചതാരാണെന്ന് പറയാമോ ? ഞാൻ പലപ്പോഴും ഇത് ചോദിച്ചിട്ടുള്ളതാ. പക്ഷെ നീ മര്യാദക്ക് മറുപടി പറഞ്ഞിട്ടില്ല. ഇനിയെങ്കിലും നീ പറ. അന്ന് നിന്നെ വീട്ടീന്ന് ആരാ രക്ഷിച്ചേ ?”
അവന്റെ ചോദ്യം കേട്ടതും ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവന്റെയരികിൽ ചെന്നു. എന്നിട്ട് മെല്ലെ പറഞ്ഞു.
“HAPPY CHRISTMAS”
ഞാൻ പറഞ്ഞത് അവന് മനസിലായില്ല. അവനെന്നെ സംശയത്തോടെ നോക്കി.
“ടാ കോപ്പേ, വല്ലതും പറയുണ്ടെങ്കിൽ തെളിച്ചു പറ. ഇങ്ങനെ പറഞ്ഞാൽ ഒന്നും മനസിലാവില്ല”
“എന്തു തെളിച്ചു പറയാൻ, പനിനീര് തെളിച്ചു പറഞ്ഞാൽ മതിയോ”
അതോടെ അവൻ ചൂടാവാൻ തുടങ്ങി. അവന്റെ കൈ എവിടെയോ പിടുത്തം മുറുകി. അതെന്താണെന്ന് നോക്കിയ ഞാൻ പേടിച്ചു പോയി. ദൈവമേ! പേപ്പർ വെയിറ്റർ ?.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???