“റോയ്, കഴിഞ്ഞ രണ്ടു വർഷമായി ഞാൻ അവരുടെ കൺമുൻപില് പെടാതെ കഴിഞ്ഞത് ഒളിച്ചോടി ജീവിച്ചതാണെന്ന് കരുതരുത്. ആ പഴയ മിടുക്കൻ ജോ ആവാൻ വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. അന്ന് എന്നെ രക്ഷിച്ച ആളും ഇതുതന്നെയായിരുന്നു പറഞ്ഞത്. രണ്ടു വർഷം കഴിഞ്ഞ് വീട്ടുക്കാര് എന്നെ തേടി വരുമ്പോൾ അവരെ ഫേസ് ചെയ്യാൻ റെഡിയാവാണമെന്ന്. ഞാനിപ്പോൾ അവരെയും കാത്ത് തയ്യാറായി നിൽക്കാണ്. പണ്ട് എനിക്ക് നല്ലൊരു ജീവിതമുണ്ടായിരുന്നു. എന്നെ സ്നേഹിക്കുന്നവരുടെ കൂടെയുണ്ടായിരുന്ന നല്ലൊരു കാലം. അവരോടൊപ്പമുള്ള സന്തോഷത്തോടെയുള്ള ജീവിതം. എനിക്ക് ഒരു ആക്‌സിഡന്റില് ഓർമ്മ പോയപ്പോൾ ആ അവസരം മുതലാക്കി വീട്ടുക്കാര് അവിടെ നിന്നും എന്റെ താമസം കൊച്ചിയിലേക്ക് മാറ്റി. അതിനു ശേഷമായിരുന്നെടാ അവരെന്നെ ഇങ്ങനെയൊക്കെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നത്. അവരെന്നോട് ഇങ്ങനെ പെരുമാറാനുള്ള കാരണവും എനിക്കറിയാം. എനിക്കൊരു ആഗ്രഹമുണ്ട്, വേണമെങ്കിൽ അതിനെ ലക്ഷ്യമായും കരുതാം. എനിക്കു വേണ്ടപ്പെട്ട ആ പഴയ ആളുകളെയൊക്കെ വീണ്ടും കണ്ടുപ്പിടിച്ചു അവരുടെയൊപ്പം ഇനിയും സന്തോഷത്തോടെ ജീവിക്കണം. പക്ഷെ ആ ജീവിതം എന്റെ അപ്പനെന്ന് പറഞ്ഞു നടക്കുന്ന ആളിന്റെയും വീട്ടുക്കാരുടെയും മുൻപില് വച്ചു തന്നെ വേണം. എന്നെ വല്ലാതെ കഷ്ടപ്പെടുത്തിയ അവര് തന്നെ ഞാൻ സന്തോഷത്തോടെ ജീവിക്കുന്നത് നേരിട്ടു കാണണം. അതിന് എന്നെ സഹായിക്കുന്നതും അവര് തന്നെയാവണം. അതെനിക്ക് നിർബന്ധമുള്ള കാര്യമാ. അതിനു വേണ്ടിയാടാ ഞാനവരെ ഇപ്പോൾ ഒന്നും ചെയ്യാതിരിക്കുന്നത്”
ഇതൊക്കെ പറയുമ്പോൾ ഞാനല്പം ഇമോഷണലായി പോയിരുന്നു. അല്ലെങ്കിലും കഴിഞ്ഞ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ ഞാനല്പം ഇമോഷണലായി പോവുമെന്നത് വേറൊരു കാര്യം.
“ജോ, നീ പറഞ്ഞതു പോലെയൊക്കെ നടക്കോ. അല്ല, ഇപ്പോഴും അവര് നിന്നെ അവരുടെ ഇഷ്ടത്തിന് നിർത്താനാ പ്ലാനിട്ടിരിക്കുന്നത്. അപ്പോൾ നിന്റെ വഴിക്ക് അവരെങ്ങനെ വരും”
“അതൊക്കെ തനിയേ നടന്നോളും. കാരണവും ഞാൻ പറയാം. ഇപ്പോഴും ഇവരെന്റെ പുറകേ നടക്കുന്നുണ്ടെങ്കിൽ ഇവർക്ക് എന്നെക്കൊണ്ട് ഒരു ആവശ്യമുണ്ട്. അത് ഞാൻ സാധിച്ചു കൊടുക്കണമെങ്കിൽ അപ്പന് ഞാൻ പറയുന്നത് അനുസരിച്ചേ മതിയാകൂ. ആ അവസരം ഞാൻ നന്നായിട്ട് ചൂഷണം ചെയ്ത് എല്ലാവരെയും മൂക്കുക്കൊണ്ട് ഇക്ഷാ ഇണ്ണാന്ന് വരപ്പിക്കും. പിന്നെ എന്നെ സ്നേഹിക്കുന്ന പോലെ അഭിനയിക്കുന്ന പുന്നാര പെങ്ങളുടെ അഭിനയവും എനിക്ക് നന്നായി ഉപയോഗിക്കാൻ അറിയാം. നീ കണ്ടോടാ മോനേ എന്റെ കളികൾ”
എന്റെ പ്ലാനുകൾ കേട്ടതും റോയിയുടെ തലയ്ക്കകത്തു നിന്നും കിളികൾ പാറിപ്പോയി. അവസാനം പോയ കിളികളെയൊക്കെ കൂട്ടിൽ കേറ്റാൻ അവൻ സ്വയം തലയ്ക്കൊരു കൊട്ട് കൊടുത്തു.
“എന്റെ പൊന്നോ, നിന്നെ ശരിക്കും സമ്മതിച്ചേ പറ്റൂ. നിന്റെ തലച്ചോറ് മുഴുവൻ ബ്രെയിനാണല്ലോടാ. അപ്പോൾ പ്രതികാരമല്ല നിന്റെ ഉദ്ദേശം?”
“അല്ലെങ്കിൽ തന്നെ ഞാനവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുത്താൽ പോലും അതൊരു പ്രതികാരമായി പരിഗണിക്കേണ്ടി വരും?”
“ആ പറഞ്ഞത് നൂറു ശതമാനം സത്യമാ, ഇപ്പോഴത്തെ നിന്റെ രീതിയാനിസരിച്ച് നീയവരോട് മിണ്ടിയാൽ പോലും അവർക്കത് പാരയാ. അനുഭവസ്ഥരായിട്ട് ഈ നാട്ടില് തന്നെ കുറേ പേര് ഉണ്ടല്ലോ”
അതും പറഞ്ഞവൻ കിണിക്കാൻ തുടങ്ങി. ഉടനെത്തന്നെ ഞാനവന്റെ വയറ്റത്തൊരു കുത്തു വച്ചു കൊടുത്തു. അതോടവൻ ചിരിയും നിർത്തി അമറാൻ തുടങ്ങി.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???