“നീയിതേ കാര്യം തന്നെ നേരെ തിരിച്ചൊന്ന് ചോദിച്ചു നോക്കിയേ. അതായത് അവരെന്നെ ഇത്രയും ഉപദ്രവിച്ചിട്ടു പോലും ഞാനിപ്പോൾ സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോൾ അവർക്ക് എന്തായിരിക്കും തോന്നുക. ഒരു കണക്കിന് പറഞ്ഞാൽ ഞാൻ ചെയ്തു കൊണ്ടിരിക്കുന്നതും പ്രതികാരം തന്നെയാ”
ഞാൻ പറഞ്ഞത് വിശ്വാസമാവാതെ റോയ് എന്നെ കണ്ണും മിഴിച്ചു നോക്കി.
“പ്രതികാരം ചെയ്യാനാണെങ്കിൽ എനിക്കത് പണ്ടേ ആവാമായിരുന്നു. അന്ന് എന്നെ രക്ഷിച്ച ആള് എനിക്ക് രണ്ടു ചോയ്സ് തന്നിരുന്നു. ഒന്നുങ്കിൽ എന്നോട് ചെയ്ത ക്രൂരതക്ക് വീട്ടിക്കാരോട് പകരം വീട്ടാം. അല്ലെങ്കിൽ പുതിയൊരു ജീവിതം തുടങ്ങാം. ഞാൻ തിരഞ്ഞെടുത്തത് രണ്ടാമത്തെ ചോയ്സായിരുന്നു. എന്റെ ആ തീരുമാനം തെറ്റല്ലായിരുന്നെന്ന് പിന്നെയെനിക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടു. എനിക്കു നഷ്ടപ്പെട്ടെന്ന് കരുതിയതെല്ലാം പതിയെ തിരിച്ചു കിട്ടാൻ തുടങ്ങി. നിഴല് പോലെയൊരു കൂട്ട്. പുതിയ ബന്ധങ്ങൾ, കൂട്ടുക്കാർ. പണ്ടെങ്ങോ കൈവിട്ടു പോയ ഹാപ്പിനെസ്സ്. അങ്ങനെ പലതും. അങ്ങനെ എനിക്ക് കിട്ടിയ നല്ലൊരു ലൈഫ് അവരോട് പ്രതികാരം ചെയ്യാൻ വേണ്ടി ഒരിക്കലും ഇല്ലാതാക്കില്ല”
ഞാൻ പറഞ്ഞത് കേട്ട് അത്ഭുതത്തോടെയാണ് റോയ് എന്നെ നോക്കിയത്.
“അപ്പോൾ…. അപ്പോളിനി എന്തു ചെയ്യാനാ നിന്റെ പ്ലാൻ ? അവരുടെ കണ്മുൻപിൽ പെടാതെ ഇനിയും പാത്തും പതുങ്ങിയും കഴിയാനാണോ ഉദ്ദേശം ?”
അവന്റെ ചോദ്യം കേട്ടപ്പോഴേ എന്റെ ചുണ്ടിൽ പുഞ്ചിരി വന്നു.
“അങ്ങനെയും ചെയ്യാൻ പ്ലാനില്ല. ഇവിടെ തന്നെ കാത്തിരിക്കും. അവരെന്നെ തേടി വരുന്നതു വരെ. പിന്നെ അവരോടൊപ്പം ഞാൻ പോകും. പക്ഷെ അവരാഗ്രഹിച്ച സ്ഥലത്തേക്കല്ല, ഞാനാഗ്രഹിച്ച സ്ഥലത്തേക്ക്”.
“ജോ, നീ… നീയെന്താ പറയണേ. എനിക്കൊന്നും മനസിലായില്ല”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???