ഞാൻ മെല്ലെയൊന്ന് ദീർഘശ്വാസമെടുത്തു.
“റോയ്, ചിലപ്പോൾ കുടുങ്ങുന്നത് അവരാവാനും വഴിയുണ്ട്. ചിലപ്പോൾ എന്റെയും മിഖിയുടെയും കയ്യില് ഒരുമിച്ചാണ് അവരെ കിട്ടുന്നതെങ്കിൽ കഷ്ടകാലം അവർക്കാണ്”
“ഇനിയവരെ വെറുതെ വിട്ടാൽ ശരിയാവില്ല. അവരെ എന്തെങ്കിലും ചെയ്യണം”
അവൻ പറയണത് കേട്ട് ഞാൻ പുച്ഛത്തോടെ ചിരിച്ചു.
“എന്ത് ചെയ്യാൻ ? പ്രതികാരമാണോ നീയുദ്ദേശിച്ചത് ? പണ്ടത്തെ സിനിമകളിൽ കാണുന്നതു പോലെ അവരെ കുടുംബം മുഴുവൻ കുളം തൊണ്ടി പ്രതികാരം ചെയ്യാനോ അല്ലെങ്കിൽ അവരെക്കാൾ വലിയ നിലയിലെത്തിയെന്ന് കാണിച്ചുക്കൊണ്ട് അവരോട് മധുരപ്രതികാരം ചെയ്യാനോ ശ്രമിക്കുന്ന ഒരു മാസ്സ് ഹീറോയല്ല ഞാൻ. എനിക്കിപ്പോൾ നല്ലൊരു കുടുംബമുണ്ട്. നല്ല ഒരു കളർഫുൾ ജീവിതമുണ്ട്. ഞാനതുമായി എങ്ങനെയെങ്കിലും അടിച്ചു പൊളിച്ചു നടന്നോളാം”.
എന്റെ മറുപടി കേട്ട് റോയ് അതിശയിച്ചു.
“അപ്പോൾ നിനക്ക് അവരോട് ദേഷ്യമൊന്നുമില്ലേ ?”
“ആരു പറഞ്ഞു ദേഷ്യമില്ലാന്ന്. അതൊക്കെയുണ്ട്. പക്ഷെ ആ പേരും പറഞ്ഞു പക വീട്ടാൻ താല്പര്യമില്ലാന്ന് മാത്രം. എന്റെ അഭിപ്രായത്തിൽ പ്രതികാരം ചെയ്യാൻ തോന്നുന്നത് തന്നെ ഒരു മനോരോഗത്തിന്റെ ലക്ഷണമാണ്. നമ്മുടെ ജീവിതം ഇനിയും അവസാനിച്ചിട്ടില്ലെന്ന ഒരു തോന്നലുണ്ടെങ്കിൽ ആദ്യം ജീവിക്കാൻ ശ്രമിക്ക്. അല്ലാതെ പ്രതികാരമെന്ന് പറഞ്ഞ് ഇറങ്ങി നടക്കല്ല വേണ്ടത്”.
ഞാൻ പറയുന്ന മറുപടിയൊന്നും അവന് തൃപ്തിയവാത്തതു പോലെയായിരുന്നു. അവൻ നെറ്റിയിൽ കൈ കൊണ്ടൊന്നു ഉഴിഞ്ഞു.
“നിന്നെ ഉപദ്രവിച്ചവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നതു കാണുമ്പോൾ നിനക്ക് ഒന്നും തോന്നണില്ലേ ?”
അവൻ ചോദിച്ച ഈ ചോദ്യത്തിനുള്ള മറുപടിയും എന്റെ കയ്യിലുണ്ടായിരുന്നു. ഞാൻ സമാധാനപരമായി തന്നെ അതിനുള്ള മറുപടിയും കൊടുത്തു.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???