Wonder 5 [Nikila] 2498

“ശരി, അങ്ങനെയായിക്കോട്ടെ തമ്പുരാട്ടി. ആദ്യം നീ അടങ്ങി കിടക്ക്”

 

……………………………………………………

 

 

ഈ സമയം ഞാനും റോയും എന്റെ ഏട്ടായിയുടെയും പെങ്ങളുടെയും സംസാരം റെക്കോർഡ് ചെയ്തത് കെട്ടിരിക്കുകയായിരുന്നു. റോയ് ആണെങ്കിൽ ഇതൊക്കെ കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു. കൂട്ടത്തിൽ ചെറുതായി വിയർക്കുന്നുണ്ട്. ഇതിനിടയ്ക്ക് രണ്ടു തവണ അവൻ ഗ്ലാസെടുത്ത് വെള്ളം കുടിച്ചു. അടുത്ത് ഒരു കുപ്പി റം വച്ചിരുന്നെങ്കിൽ അവനതും ചിലപ്പോൾ ഈ നേരം കൊണ്ട് കാലിയാക്കിയേനെ. ഞാനാണെങ്കിൽ ഇവരുടെ സംസാരമൊക്കെ കേട്ട് വണ്ടറടിച്ചു പോയെങ്കിലും കാര്യമായി ഞെട്ടിയില്ല. കാരണം എനിക്കു നന്നായി അറിയാമായിരുന്നു ഇതിങ്ങനെയേ വരുള്ളൂ എന്നും ഇതൊന്നും നടക്കാൻ പോണ കാര്യമല്ലാന്നും. അപ്പോൾ ഇവര് രണ്ടു പേരും തങ്കച്ചീ പാസം ഉപയോഗിച്ച് എന്നെ ട്രാപ്പിലാക്കാനുള്ള പരിപാടിയാണ്. എന്നെ പിന്നീന്ന് കുത്തിയിടുമെന്ന് പോലും. അങ്ങനെ കുത്തിയിടാനായിട്ട് ഞാനെന്താ പുട്ടുക്കുറ്റിക്കകത്താണോ താമസിക്കുന്നേ. എന്നെയങ്ങു കുത്താനായിട്ട് വന്നാലും മതി. ഇവിടെ എന്റെ വീട്ടുക്കാരുടെ തലമണ്ട പൊട്ടിക്കാൻ കുറേയാളുകള് ക്യു നിൽക്കാണ്. മിഖി, ഫിലിപ്പ് അങ്കിൾ, ശാരദാന്റി, അങ്ങനെ ചില ടീംസ് ഇപ്പോൾ നിലവിലുണ്ട്. ഇവരുടെ പ്ലാനൊക്കെ എനിക്കിഷ്ടപ്പെട്ടു. ജിത്തു ജോസഫിന്റെ കയ്യില് കിട്ടിയാൽ ഒരു സിനിമയാക്കാനുള്ള വകുപ്പുണ്ട്. പക്ഷെ എന്റടുത്തു ഈ പരിപാടിയേൽക്കില്ല. കാരണം ഇവര് ഒരു പ്രധാന കഥാപാത്രത്തെ വിട്ടു കളഞ്ഞു. മിഖി, അവൻ തന്നെ. നമുക്ക് നോക്കാം ആരു കുടുങ്ങുമെന്ന്.

 

 

“ടാ ജോ, നീയിതെന്താലോചിച്ചാ നിൽക്കണേ ?”

 

 

റോയിയുടെ വിളി കേട്ടാണ് ഞാൻ ചിന്തകളുടെ ലോകത്തു നിന്ന് തിരികെ വന്നത്.

 

 

“ഒന്നുല്ലെടാ, ഞാൻ കുറേ നാളായി ഒരു ഷോർട്ട് ഫിലിം പിടിക്കാനുള്ള ത്രെഡ് തപ്പി നടക്കായിരുന്നു. ഇപ്പോൾ നല്ലൊരെണ്ണം കിട്ടി ?. ഒരു ക്രൈം സ്റ്റോറിക്കുള്ള വകുപ്പായി”

 

“കൊള്ളാം, നല്ല ബെസ്റ്റ് ആള്. നിനക്കിവര് പറയണത് കേട്ട് ഒരു വികാരവും തോന്നിയില്ലേ ?”

 

“പിന്നേയ്…. വികാരപുളകിതനാവാനായിട്ട് ഞാൻ കേട്ടോണ്ടിരുന്നത് കമ്പി വാർത്തമാനമായിരുന്നല്ലോ”

 

 

ഞാൻ പറയണത് കേട്ട് അവനെന്നെ കണ്ണും തള്ളി നോക്കിപ്പോയി. ഇതെന്തിന്റെ കുഞ്ഞാണോ എന്നായിരിക്കും അവൻ മനസ്സിൽ കരുതിയത്.

 

 

“നിനക്കുള്ള നല്ലൊരു പൂട്ട് കയ്യില് കരുതി വച്ചിട്ടാ എല്ലാവരും നിന്നെ അന്വേഷിച്ചു നടക്കണേ. അപ്പന്റെ കയ്യില് കിട്ടിയാൽ നിന്നെ ട്രീസയെക്കൊണ്ട് കെട്ടിക്കും. ആങ്ങളയുടെയും പെങ്ങളയുടെയും കയ്യില് കിട്ടിയാൽ നീ കൊലക്കുറ്റത്തിന് അകത്തു കിടക്കും. ഏതായാലും നീ കുടുങ്ങും”

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.