“ഏ….ഏട്ടായി ഇതെന്തൊക്കെയാ ഈ പറയണേ. നമ്മുടെ അപ്പനെ കൊല്ലുകയോ. കേട്ടിട്ടെന്റെ കയ്യും കാലും വിറയ്ക്കാണ്”
“നീ പേടിക്കേണ്ടെടീ, നമ്മളാരെയും കൊല്ലില്ല. പക്ഷെ അവനില്ലേ, ആ ജോസഫ്, അവന് അപ്പനെ കൊല്ലാനും മടിയില്ലെന്ന് നമ്മള് തെളിയിച്ചു കാണിക്കണം. അതിനാദ്യം വേണ്ടത് അവനിങ്ങോട്ട് വരണം. ശേഷം നീയവനുമായി അടുക്കണം. ഇപ്പോൾ നീ ചെയ്യുന്ന കാര്യങ്ങള് വച്ചു അതെളുപ്പം നടക്കും. പിന്നെ ഞാനും പതിയെ അവനുമായി കൂട്ടായിക്കൊള്ളാം. അതിനു നീ വിചാരിച്ചാലും മതി. എന്നാൽ നമ്മള് അവനെ അപ്പനുമായി അടുപ്പിക്കാൻ പാടില്ല. അവര് തമ്മില് ഇപ്പോഴും ശത്രുക്കളാണെന്നേ എല്ലവരെയും തോന്നിപ്പിക്കാവൂ. അതിനു ശേഷം നമ്മള് തന്നെ അപ്പന്റെ നേരെ ഒരു വധ ശ്രമം നടത്തുന്നു. കൊല്ലാനല്ല, കൊല്ലാൻ ശ്രമിച്ചു എന്ന് വരുത്തിതീർക്കാൻ മാത്രം. എന്നിട്ട് അപ്പനെ കൊല്ലാൻ ശ്രമിച്ചത് ജോസഫാണെന്ന് നമ്മള് വരുത്തി തീർക്കുന്നു. തെളിവുകളൊക്കെ നമ്മള് അവനെതിരാക്കും. അതോടെ അപ്പന് ദേഷ്യം വന്ന് അവനെ ഒരിക്കലും ഈ വീട്ടിലോട്ട് കേറാൻ അനുവദിക്കാത്ത രീതിയില് പുറത്താക്കും. പിന്നെ ഈ കാണുന്ന സ്വത്തുക്കളൊക്കെ നമ്മുടെ പേരില് മാത്രം. എങ്ങനെയുണ്ട് ബുദ്ധി ?”
“വല്യേട്ടായി, വല്ലാത്തൊരു ബുദ്ധി തന്നെ. ഇതു കലക്കും”
സന്തോഷം വന്നപ്പോൾ ജോമോൾ ഓടിച്ചെന്നു ജെയ്സണിന്റെ കവിളിൽ മുത്തം കൊടുത്തു.
“എടീ, നീയിങ്ങനെ തുള്ളിച്ചാടി നടക്കല്ലേ. ആരെങ്കിലും നിന്നെ ഇങ്ങനെ കണ്ടാൽ അതോടെ നമ്മുടെ പ്ലാനെല്ലാം പൊളിയും. നീ വിഷമമുള്ളതു പോലെ അഭിനയിച്ചിരിക്ക്. ഞാൻ അപ്പന്റെ കൂടെ കൂടട്ടെ. അവനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് പോരാൻ അപ്പനെന്തോ ഒരു വഴി കണ്ടു വച്ചിട്ടുണ്ട്”
അപ്പോഴും ജോമോളുടെ മനസിലൊരു സംശയം ബാക്കിയുണ്ടായിരുന്നു.
“വല്യേട്ടായി ഒരു സംശയം, ഏട്ടായി ഇങ്ങോട്ട് വരാതിരുന്നാലും പോരേ. ചിലപ്പോൾ ഏട്ടായിക്ക് ഇങ്ങോട്ട് വരാതിരിക്കാൻ താൽപ്പര്യമില്ലെങ്കിലോ ?”
“അതു ഞാനും ആലോചിച്ചതാ. പക്ഷെ അതിനു സാധ്യത കുറവാ. ഒന്നുങ്കിൽ അവൻ അപ്പന്റെ കണ്ണീര് കണ്ട് ഇങ്ങോട്ട് വരും. അല്ലെങ്കിൽ പക വീട്ടാൻ വേണ്ടി വരും. എങ്ങനെ വന്നാലും പ്രശ്നം നമുക്ക് തന്നെയാ. അതുക്കൊണ്ട് നമുക്ക് ഈ പ്ലാനുമായി മുന്നോട്ട് പോവാം. ഇതാകുമ്പോൾ ഇത്തിരി മെനക്കെടേണ്ടി വന്നാലും ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഇതു ഒതുക്കിത്തീർക്കാൻ നമുക്ക് പറ്റും”
“അപ്പോൾ വല്യേട്ടായി പറഞ്ഞതു പോലെ ചെയ്യാം. ഞാൻ കുറച്ചു നേരം കൂടിയൊന്ന് കരയുന്നത് പോലെ കാണിക്കട്ടെ. അല്ലെങ്കിൽ അമ്മയ്ക്ക് സംശയം തോന്നും. പിന്നേയ്, ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഞാൻ ഡൈനിങ് ടേബിളിലേക്ക് വരില്ല. എനിക്കുള്ളത് ഇങ്ങോട്ട് കൊണ്ടു വരണം. കേട്ടല്ലോ”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???