Wonder 5 [Nikila] 2498

“അയ്യോ ഏട്ടായി അങ്ങനെ പറയല്ലേ. ഇന്ന് കണ്ണിലൊഴിച്ച ഗ്ലീസറിൻ കൂടിപ്പോയി. അപ്പൊ ഇത്രയും കണ്ണീര് പെട്ടന്ന് വന്നാ ആരായാലും സംശയിക്കില്ലേ. അതാ ഞാൻ ഇങ്ങനെ കരഞ്ഞത്” ജോമോൾ ആവലാതിയോടെ അവളുടെ ഭാഗം ന്യായീകരിച്ചു.

 

“എടീ മുൻപ് ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടോ. നമ്മുടെ അപ്പൻ ഏതു നിമിഷം വേണമെങ്കിലും ആ ജോസഫിനെ കണ്ടുപ്പിടിക്കാം. അങ്ങനെ കണ്ടുപ്പിടിച്ചാൽ അവനെ ഇങ്ങോട്ടു തന്നെ എഴുന്നള്ളിച്ചോണ്ട് വരും. അതും പോരാഞ്ഞിട്ട് അവൻ വീട് വീട്ടിറങ്ങാൻ കാരണക്കാരനായതിന്റെ സെന്റിമെന്റസ്‌ കൂടി അപ്പനുണ്ട്. ഇക്കണക്കിനു പോയാൽ ഈ കാണുന്ന സ്വത്തിന്റെ ഭൂരിഭാഗവും അപ്പൻ അവന്റെ പേരിലെഴുതി വച്ചു കളയും”

 

“അയ്യോ! അതെങ്ങനെ ശരിയാവും ?”

 

“അപ്പോളതു ശരിയല്ലെന്ന് നിനക്കും അറിയാലേ. അതാണ് ഞാൻ പറയണേ ഇപ്പോഴേ ജോസഫ് വീടു വീട്ടിറങ്ങിയതിൽ വിഷമമുള്ള പോലെ നിന്നോട് അഭിനയിച്ചു തുടങ്ങാൻ. അതാവുമ്പോ അവനിനി വീട്ടിലേക്ക് കേറിയാലും നിനക്ക് അവനുമായി അടുക്കാൻ എളുപ്പമാവും. അല്ലെങ്കിൽ നിന്റെയീ പൂങ്കണ്ണീര് വിശ്വസിച്ചു വീട്ടുക്കാര് തന്നെ അവനെ നീയുമായി അടുപ്പിക്കും”

 

“അതിന് വല്ല്യേട്ടായി, ഞാനിപ്പോഴേ ഇങ്ങനെ അഭിനയിക്കേണ്ട ആവശ്യമുണ്ടോ ? ജോസഫ് വരുമ്പോൾ വീട്ടുക്കാരെക്കൊണ്ട് അങ്ങനെ പറഞ്ഞു ചെയ്യിച്ചാ പോരേ”

 

“അതൊന്നും ശരിയാവില്ലെടീ. നിനക്കവനെ അറിയാഞ്ഞിട്ടാ. എല്ലാവരും കൂടി വിഷമമുള്ള പോലെ അഭിനയിച്ചാൽ ചിലപ്പോൾ പിടിക്കപ്പെടും. ഇവിടെയിപ്പോൾ നീ മാത്രം അഭിനയിച്ചാൽ മതി. നിന്റെ അഭിനയം വിശ്വാസിച്ചു ബാക്കിയെല്ലാവരുടെയും സപ്പോർട്ട് തനിയെ നമുക്ക് കിട്ടിയോളും, അവന് ഒരു സംശയവും തോന്നില്ല. അവനെ ഒന്ന് അടുത്ത് കിട്ടിയാൽ പിന്നെ സുഖമായി നമുക്കവനെ പിന്നീന്ന് കുത്താടീ”

 

“വല്യേട്ടായി, എനിക്കൊരു സംശയം. നമ്മളിത്ര കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ? അപ്പൻ അവന്റെ പേരില് സ്വത്തുക്കള് എഴുതി വയ്ക്കാതിരുന്നാൽ പോരേ”

 

 

ജോമോൾ അവളുടെ സംശയം ജെയ്സണുമായി പങ്കു വച്ചു.

 

 

“അതൊന്നും നടക്കില്ലെടീ. നമ്മള് പറഞ്ഞാലൊന്നും അപ്പനനുസരിക്കില്ല. പിന്നെ ആകെ ചെയ്യാവുന്ന വഴി അപ്പനെയങ്ങ് തീർത്തു കളയലാണ്. അല്ലെങ്കിൽ അപകടപ്പെടുത്താൻ നോക്കാം. പക്ഷെ അങ്ങനെയെന്തെങ്കിലും ചെയ്താൽ ആദ്യം കുടുങ്ങാൻ സാധ്യത നമ്മളാണ്. സ്വത്തിനു വേണ്ടിയാണ് നമ്മളിതൊക്കെ ചെയ്തേന്ന് ആരായാലും പെട്ടന്ന് കരുതും”

 

 

അതു പറയുമ്പോൾ ജെയ്സണിന്റെ കണ്ണിൽ ഒരു തിളക്കമുണ്ടായിരുന്നു. എന്നാൽ ജോമോളിന് അതു കേട്ടപ്പോൾ പേടിയാണ് വന്നത്. ഒരാളെ കൊല്ലുന്ന കാര്യത്തെക്കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.