Wonder 5 [Nikila] 2498

എന്നൊക്കെ കരച്ചിലിനിടയ്ക്ക് ഗ്യാപ്പിട്ട് പറയുന്നുണ്ട്. ഇതൊക്കെ കേട്ടിട്ട് എനിക്കു ചിരിയാണ് വന്നത്. ജീവിച്ചിരുന്നപ്പോൾ ഒന്ന് മൈൻഡ് പോലും ചെയ്യാതിരുന്നവളാ ഇപ്പോൾ എന്നെ കാണണമെന്നും പറഞ്ഞു കരഞ്ഞു മെഴുകുന്നത്. അവസാനം ആ സീനിലുണ്ടാവാതിരുന്ന എന്റെ അമ്മ എവിടുന്നോ കേറി വന്ന് അവളെ സമാധാനിപ്പിച്ചു പിടിച്ചു വലിച്ചു അവളുടെ റൂമിലേക്ക് കൊണ്ടു പോവുകയായിരുന്നു. അപ്പോളും അവളുടെ കരച്ചിലിന് ഒരു കുറവുമുണ്ടായിരുന്നില്ല. ശേഷം എന്റെ അപ്പൻ ആരെയോ ഫോൺ വിളിക്കുന്നു. ആ ഫോൺ വിളി കേട്ടിട്ട് എന്നെ നിരീക്ഷിക്കാൻ ആരെയോ ഏർപ്പാട് ചെയ്തതാണ് സംഭവമെന്ന് മനസിലായി. മിക്കവാറും എനിക്കും മിഖിക്കും പണിയാവും.

 

 

“ടാ, ജോ. കേട്ടിട്ട് നിനക്കെന്താ തോന്നണേ ?” റോയ്.

 

“അതു പറയാം, അതിനു മുൻപ് നീയവളുടെ മുറിക്കകത്തു വച്ചുള്ള ഓഡിയോ ക്ലിപ്പ് വല്ലതുമുണ്ടെങ്കിൽ പ്ലേ ചെയ്തേ”

 

 

ഞാൻ പറഞ്ഞത് കേട്ട് ആശ്ചര്യത്തോടെ അവനെന്നെ നോക്കി. എന്നിട്ട് ആ ഓഡിയോ പ്ലേ ചെയ്തു.

 

………………………………………………………

 

 

മുറിക്കകത്തു കയറിയിട്ട് പോലും ജോമോളുടെ കരച്ചിലിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. അമ്മ അവളെ ഒരുപാട് ആശ്വാസിപ്പിക്കാൻ ശ്രമിച്ചു. അതുക്കൊണ്ടായിരിക്കണം അവളുടെ അലറിക്കരച്ചിലിന് ഒരു ശമനം വന്നു. ഇപ്പോൾ അവളിൽ നിന്നും കേൾക്കുന്നത് വെറും തേങ്ങൽ ശബ്ദം മാത്രം. ഈ സമയം മുറിക്കകത്തേക്ക് ജെയ്സൺ കേറി. അമ്മയോടിനി പൊയ്ക്കോളാൻ അവൻ പറഞ്ഞു. അമ്മ പോയതും അവൻ മുറിയുടെ വാതില് അകത്തു നിന്നും പൂട്ടിയിട്ടു. ശേഷം സ്വന്തം അനിയത്തിയുടെ അടുത്തേക്ക് നടന്നു നീങ്ങി.

 

 

“എടീ, മതിയാക്ക് നിന്റെ അഭിനയം. ഇവിടിപ്പോ ആരുമില്ല” അവനത് സാധാരണ മട്ടില് പറഞ്ഞു.

 

 

അതു കേട്ടതും അവളുടെ ഏങ്ങിക്കരച്ചിൽ സ്വിച്ചിട്ടതു പോലെ നിന്നു. പിന്നീട് മുഖത്തെ കണ്ണുനീരോക്കെ തുടച്ചു കളഞ്ഞു. വിഷാദ ഭാവം മാറി അവളുടെ മുഖത്തു വിജയിയുടെ ഭാവം കൈവന്നു. കൂട്ടത്തിലൊരു കള്ളച്ചിരിയും.

 

 

“എങ്ങനെയുണ്ട് വല്ല്യേട്ടായി എന്റെ അഭിനയം. എല്ലാവരും ശരിക്കും ഞെട്ടിയില്ലേ ?” ജോമോൾ.

 

“എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. ഇങ്ങനെ കരഞ്ഞാൽ എല്ലാവർക്കും സംശയം തോന്നും. നിനക്കൊരു മയത്തിലൊക്കെ കരഞ്ഞൂടെ”

 

“എന്റെ കരച്ചില് അത്രക്ക് മോശമൊന്നുമല്ല” അവള് മുഖം കെറുവിച്ചു ക്കൊണ്ട് പറഞ്ഞു.

 

“ഉവ്വ്, അപ്പനൊക്കെ ഇപ്പോഴേ സംശയം തോന്നിത്തുടങ്ങി”

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.