“അതല്ലെടാ, ഞാനൊന്ന് മനസ്സിലാലോചിച്ചു നോക്കിയതാ. നിന്റെ കൈ കൊണ്ട് ഓലക്കക്കടിയും വാങ്ങി കണ്ടം വഴി രണ്ടു അപ്പൻമ്മാരും അവരെ ഓടിച്ചിട്ടടിക്കുന്ന നീയും. എന്ത് രസാല്ലേ ?”
റോയ് പറഞ്ഞപ്പോഴാ ഞാനും അക്കാര്യം ഒന്ന് ഇമാജിൻ ചെയ്തു നോക്കിയത്. എന്തു നല്ല കാഴ്ചയാണ് അത്. ഹോ! ഓർക്കുമ്പോൾ തന്നെ രോമാഞ്ചം കേറി വരുന്നു?.
പിന്നെ അവൻ അടുത്ത വോയിസ് ക്ലിപ്പ് പ്ലേ ചെയ്തു അതില് ഏട്ടായിയും അപ്പനുമാണ് സംസാരിക്കുന്നതെന്ന് തോന്നുന്നു. എന്തോ അടക്കം പറയുന്നുണ്ട്. എന്നാൽ ഓഡിയോയിൽ ഒന്നും വ്യക്തമല്ല. ആകെ ഒരു നിശബ്ദത മയം. പെട്ടന്നാണ് അതു സംഭവിച്ചത്. ഞാനൊന്ന് ഞെട്ടിപ്പോയി. അതുവരെ നിശബ്ദതയായിരുന്ന ആ വോയിസ് ക്ലിപ്പിൽ ഞാൻ കേട്ടത് പെട്ടന്നുള്ള ഒരു അലർച്ചയായിരുന്നു.
“എടാ റോയ്, എന്താടാ ഇപ്പോ ഉണ്ടായേ ? വീട്ടില് പുതിയ എമർജൻസി സൈറൺ വച്ചോ ? നല്ല കിടുക്കാച്ചി ഒച്ചയാണല്ലോ. ഇനി വീടിന് തീ പിടിച്ചതാണോടാ ?”
ആകെയൊരു സംശയം. ഇതിനു മുൻപ് കേട്ടിട്ടുള്ള ഓഡിയോയിലൊന്നും ഇങ്ങനൊരു സെറ്റപ്പിനെക്കുറിച്ച് അവരാലോചന നടത്തിയതായി എന്റെ ഓർമ്മയിലില്ല. ഇനി എല്ലാവരും കൂടി കുളിമുറിയിലിരുന്ന് നടത്തിയ ചർച്ചയാവോ ?. അവിടെ മാത്രമേ ഇനി ബഗ്ഗ് ചെയ്യാനുള്ളൂ. എന്റെ ചോദ്യം കേട്ട് റോയ് എന്നെ പുച്ഛത്തോടെ നോക്കി.
“കഷ്ടം. എടാ പൊട്ടാ, അത് നിന്റെ അനിയത്തി ജോമോള് അലറിക്കരഞ്ഞതാടാ. നീയിതിനു മുൻപ് അവള് കരയണത് കേട്ടിട്ടില്ലേ”
“ഇവളിങ്ങനെ കരയുന്നത് ഞാനെന്തായാലും കേട്ടിട്ടില്ല”.
പിന്നെ അവളുടെ കരച്ചിലായിരുന്നു ആ ഓഡിയോ മുഴുവൻ. സത്യം പറയാലോ, നല്ല റിയലിസ്റ്റിക്ക് കരച്ചിൽ?. മരണവീട്ടില് വച്ചു പത്തിരുപതു ആളുകള് ചേർന്ന് കരഞ്ഞു തീർക്കേണ്ട കരച്ചില് ഇവളിവിടെ ഒറ്റയ്ക്ക് കരഞ്ഞു തകർക്കാണ്.
“നിങ്ങളൊക്കെ എന്റെ ഏട്ടനെ എന്താ ചെയ്തേ ?
എന്റെ ഏട്ടനെവിടെയാണെന്ന് മര്യാദക്ക് പറഞ്ഞോ, ഇല്ലെങ്കിൽ ഞാൻ ചാവും.
എനിക്കെന്റെ ഏട്ടനെ വേണം”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???