“ശരി, പേര് പറയണ്ട. കാര്യം പറഞ്ഞാൽ മതി”
“സാർ, രാവിലെ സാറ് പോലീസ് സ്റ്റേഷനിൽ വച്ചു പറഞ്ഞ വീഡിയോ ഞങ്ങളുടെ ചാനലുകാര് കണ്ടിരുന്നു. ഞങ്ങളുടെ ഹയർ ഓഫീസേഴ്സ് ശരിക്കും ഇമ്പ്രെസ്സ് ആയി. അതുക്കൊണ്ട് ഞങ്ങള് എം സി ചാനലിന്റെ വക പ്രത്യേകം അഭിനന്ദനമറിയിക്കുന്നു”
ഇപ്പോ കാര്യത്തിന്റെ റൂട്ട് മനസ്സിലായി. ഇതു ട്രീസയല്ല. ചമ്മി പോയി?. ഫോൺ എടുത്തയുടനെ ഹലോന്ന് പറയാൻ തോന്നിയത് നന്നായി. ചാടിക്കേറി തെറിയാണ് ആദ്യം വിളിച്ചതെങ്കിൽ ശരിക്കും വലയായേനെ?.
“സാർ, കേൾക്കുന്നുണ്ടോ ?”
“ആഹ്, കേൾക്കുന്നുണ്ട്. അല്ല നിങ്ങളുടെ ന്യൂസ് ചാനലിന്റെ പേരെന്താ ? അതായത് എം സി യുടെ ഫുൾഫോം ?”
“മലയാളി കെയർ, സാർ”
“ആഹാ, നല്ല കരുതലുള്ള ചാനലാണല്ലോ. ആട്ടെ, നിങ്ങളെന്തിനാ ഇപ്പോ എന്നെ വിളിച്ചേ ? എന്നെക്കൊണ്ട് എന്തോ ഒരു ആവശ്യമുണ്ടെന്നു തോന്നുന്നു? അല്ലാതെ വെറുതെ വിളിച്ച് അഭിനന്ദനം അറിയിക്കേണ്ട കാര്യമുണ്ടോ”
“സാറിന്റെ ഊഹം ശരിയാണ്. ഒരു കാര്യമുള്ള കാര്യത്തിന് തന്നെയാ സാറിനെ വിളിച്ചേ. സാറ് പോലീസ് സ്റ്റേഷനില് വച്ച് പറഞ്ഞ കാര്യങ്ങള് ശരിക്കും ഇന്ട്രെസ്റ്റിംങ്ങ് ആയിരുന്നു. സാറിന് വിരോധമില്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ച് ഡീറ്റെയിൽഡായിട്ടൊന്ന് സംസാരിക്കാമോ. ഇതിനെക്കുറിച്ച് സാറുമായി ഒരു സ്പെഷ്യൽ ടോക്ക് ഷോ നടത്താൻ ഞങ്ങളുടെ ചാനലിന് ആഗ്രഹമുണ്ട്”
അപ്പൊ അതാണ് കാര്യം. ഇവർക്ക് എന്നെ വിറ്റു കാശാക്കണം. ഈ വിഷയത്തെക്കുറിച്ച് ഇനി എന്തു വിശദമായിട്ട് പറയാനാണ്. ഇത്രേം കാര്യങ്ങളൊക്കെ തന്നെ എവിടെന്നാ തപ്പിപ്പിടിച്ചെടുത്തേന്ന് എനിക്കും ദൈവത്തിനും ഗൂഗിളിനും മാത്രേ അറിയൂ.
“സാർ, സാറൊന്നും പറഞ്ഞില്ല. ഇതു സാറിന് കിട്ടുന്ന നല്ലൊരു ഓപ്പർട്യൂണിറ്റിയായിരിക്കും. ഞങ്ങളുടേത് ഒരു ഫേമസ് ചാനലാണ്. ഇതോടെ സാറ് സാറിന്റെ നാട്ടില് ശരിക്കും അറിയപ്പെടും”
എന്ത് ? ശരിക്കും അറിയപ്പെടുമെന്നോ ? നല്ല തമാശ. അല്ലെങ്കിലേ ഞാനെന്റെ നാട്ടില് ഫേമസാണ്. പക്ഷെ അറിയപ്പെടുന്നത് പെണ്ണ് പിടിയൻ, കമഭ്രാന്തൻ എന്ന എന്നൊക്കെയാണെന്ന് മാത്രം. അതിനു കാരണക്കാരിയായ പിശാചിന്റെ പേരുള്ള ഒരുത്തി എന്നെ ഫോൺ വിളിച്ചു വീണ്ടും ഫേമസാക്കാമെന്നു പറയുന്നു. അതും പോരാഞ്ഞിട്ട് അവരുടേത് ഫേമസ് ചാനലാണെന്ന് പോലും?. ഇങ്ങോനൊരു പേരും ഈ പേരിലൊരു ചാനലും ഉണ്ടെന്ന് തന്നെ ഞാനറിയുന്നത് ഇപ്പോളാണ്. തള്ളുമ്പോൾ ഒരു മയത്തിലൊക്കെ വേണ്ടേ?.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???