Wonder 5 [Nikila] 2498

പെട്ടന്നവൻ എന്റെ കയ്യിലെ പിടി വിട്ടു. എന്നിട്ട് ഫോണെടുത്തു അതിലെന്തോ സെർച്ച്‌ ചെയ്തു.

 

 

“നിന്നോടൊരു കാര്യം പറയാൻ വിട്ടു. നീയിവിടെയാണെന്ന കാര്യമൊക്കെ നിന്റെ വീട്ടുക്കാര് അറിഞ്ഞിട്ടുണ്ട്”

 

 

അതും പറഞ്ഞ് അവനെന്നെ നോക്കി. ഞാൻ ഞെട്ടിയോ എന്നറിയാൻ വേണ്ടിയാണ്. എവിടെ ഞെട്ടാൻ?. ഇതൊക്കെ ഞാൻ നേരത്തെ ഊഹിച്ചതായിരുന്നല്ലോ. ഞാൻ ഞെട്ടുന്നില്ലെന്നറിഞ്ഞ അവനാണ് ഞെട്ടിയത് ?.

 

 

“നിനക്ക് ഞാൻ പറഞ്ഞത് കേട്ട് ഒന്നും തോന്നിയില്ലേ ?” റോയ്.

 

“എന്ത് തോന്നാൻ. എന്റെ പോലീസ് സ്റ്റേഷനിലെ വീഡിയോ ലീക്കായെന്നറിഞ്ഞപ്പോ തൊട്ട് ഞാനിതു പ്രതീക്ഷിച്ചതാ”.

 

“എന്നാലിനി അവര് പറഞ്ഞത് എന്തൊക്കെയാണെന്ന് കൂടി കേട്ടോ”

 

 

അതും പറഞ്ഞവൻ ഫോണിലെ വോയിസ്‌ റെക്കോർഡുകള് ഓരോന്നായി പ്ലേ ചെയ്തു കാണിച്ചു. അതില് മുഴുവൻ എന്റെ അപ്പനും ഏട്ടായിയും തോംസൺ ചെറ്റയും നടത്തിയ സംഭാഷണങ്ങളായിരുന്നു. ഇതെങ്ങനെ അവനും കിട്ടിയെന്നല്ലേ. ചിറ്റിലപ്പറമ്പിൽ ഹൗസ് മുഴുവനും ബഗ്ഗ്‌ ചെയ്തിരിക്കുകയാണ്. എല്ലാം റോയിയുടെ സെറ്റപ്പാണ്. എന്നോട് പല പ്രാവശ്യം അവൻ പറഞ്ഞിട്ടുണ്ട്, വീട്ടുക്കാര് എപ്പോ വേണമെങ്കിലും എന്നെ കണ്ടുപ്പിടിക്കാമെന്നും അതുക്കൊണ്ട് വിദേശത്തു പോയി സെറ്റിലാവാമെന്നുമൊക്കെ. പക്ഷെ ഞാനീ കേരളം വിട്ടു പോവില്ലെന്ന് അവനോട് തീർത്തു പറഞ്ഞു. എന്നാലും റോയ്ക്ക് പേടിയുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും അവരെന്നെ തേടി വരാമെന്ന്. അതുക്കൊണ്ട് എനിക്കു വേണ്ടി അവരുടെ നീക്കങ്ങളറിയാൻ റോയ് ആ വീടിന്റെ പല ഭാഗങ്ങളിലും ശബ്ദം റെക്കോർഡ് ചെയ്യുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. ഇതൊക്കെ ചെയ്തത് ആ വീട്ടില് മെയിന്റനെൻസ്‌ പണിക്കു വരുന്ന ആളുകളെ സ്വാധീനിച്ചായിരുന്നു. ഇങ്ങനെയൊരു പരിപാടി തുടങ്ങിട്ട് അധികം നാളുകളൊന്നുമായിട്ടില്ല. എന്റെ ചങ്ങാതി റോയ് ആളൊരു വേറെ ലെവലാണ്.

 

 

കാര്യം ഇമ്മാതിരി സ്പൈ വർക്കൊക്കെ ചെയ്തെങ്കിലും അവരുടെ സംസാരങ്ങള് കേട്ടിരിക്കലായിരുന്നു ഞങ്ങളുടെ പ്രധാന ജോലി. കാരണം ഇതു വരെ എന്റെ പോങ്ങൻ വീട്ടുകാർക്ക് എന്നെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. എന്നാലും എന്റെ ഏട്ടായി ആളൊരു വിരുതനാണ്. എന്നെ ബാംഗ്ലൂര് കണ്ടു, ഗോവയില് കണ്ടു നാഗാലാന്റില് കണ്ടു എന്നൊക്കെ ചുമ്മാ തട്ടി വിട്ട് അന്വേഷണം എന്ന പേരില് അപ്പന്റെ ചിലവില് ഇന്ത്യ മൊത്തം കറങ്ങി നടക്കലാണ് ആളുടെ മെയിൻ പരിപാടി. ആദ്യത്തെ കുറച്ചു നാളുകള് എന്റെ അനിയത്തി ജോമോളുടെ കരച്ചിൽ കേൾക്കാമായിരുന്നു. ഇപ്പോൾ അതും ഇല്ല. ഒരേ കാര്യം തന്നെ എപ്പോഴും ചെയ്‌തോണ്ടിരുന്നാൽ ആർക്കായാലും ബോറടിക്കുമല്ലോ ?. പിന്നെ ഒട്ടും വോയിസ്‌ കേൾക്കാത്ത ഒരാളുണ്ട്. എന്റെ അമ്മ സിനി. ഒന്നുങ്കിൽ അവര് വീടു മാറിക്കാണണം. അല്ലെങ്കിൽ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആ വീട്ടിലെ ഒട്ടും വോയിസ്‌ ഇല്ലാത്തൊരു കഥാപാത്രമാണ് എന്റെ അമ്മ. എന്നെ എല്ലാവരും കൂടി ടോർച്ചർ ചെയ്തുക്കൊണ്ടിരുന്ന കാലത്ത് എനിക്കു വേണ്ടി ഒന്ന് പ്രതികരിക്കാൻ പോലും ശ്രമിക്കാതെ എല്ലാത്തിനും മൗനമായി അനുവാദം കൊടുത്ത സ്ത്രീ. അവരെ ഇപ്പോഴും അമ്മയായി കാണാൻ എന്റെ മനസ്സ് പൂർണമായും അനുവദിക്കാത്തതു പോലെ. പത്തു മാസത്തെ കണക്ക് പറയാൻ ഏതു അമ്മയ്ക്കും പറ്റും. അതു വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അല്ലാതെ ഒരു മാസം മക്കളെ വയറ്റിൽ ചുമ്മന്ന് ബാക്കി ഒൻപതു മാസം ഗർഭപാത്രം പറമ്പില് നട്ടു പിടിപ്പിച്ചു മുളപ്പിക്കാനുള്ള ടെക്നോളജി നാട്ടിലിതു വരെ ഇറങ്ങിയിട്ടില്ലല്ലോ. മക്കളെ പ്രസവിക്കാൻ കാണിക്കുന്ന ആവേശം അവരെ വളർത്താനും സംരക്ഷിക്കാനും കാണിക്കുമ്പോഴാണ് ഒരു സ്ത്രീ പൂർണമായും അമ്മയാകുന്നത്.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.