ഞാൻ ചോദിച്ചത് ആത്മാർത്തമായിട്ടായിരുന്നു. അതവന് കൊള്ളേണ്ട പോലെ കൊള്ളുകയും ചെയ്തു. എന്നോട് അങ്ങനെ ചോദിച്ചത് ശരിയായില്ല എന്ന് അവനും തോന്നി. പിന്നെയാണ് ഞാനും ഓർത്തത് അവനോട് പറഞ്ഞതിത്തിരി കൂടിപ്പോയില്ലേന്ന് ?.
“സോറിടാ, ഞാനറിയാതെ ചോദിച്ചതാടാ. നിനക്കൊരു കുറവുമില്ലാതെ കാണാനാടാ എന്റെയും ആഗ്രഹം. നീയിങ്ങനെ ഒരു പെണ്ണിനെയും അടുപ്പിക്കാതെ അവരെ ഇത്തിരി പേടിയോടെ ഫേസ് ചെയ്യുന്നത് കാണുമ്പോൾ എനിക്കും സഹിക്കണില്ലെടാ. എനിക്കറിയാം, ഇതിനെല്ലാം തുടക്കക്കാര് നിന്റെ വീട്ടുക്കാരാണെന്ന്. പക്ഷെ എന്നാലും ഞാൻ നിന്റെ കൂടെയില്ലാതായി പോയി. നീയനുഭവിച്ച കഷ്ടപ്പാടൊന്നും എന്റപ്പൻ പോലും എന്നോട് പറഞ്ഞില്ലെടാ. ഒരു സൂചനയെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ നിന്നെ മുൻപേ സഹായിക്കാനുണ്ടായേന്നേ. തെറ്റ് എന്റെ ഭാഗത്തും കൂടിയുണ്ടെടാ ജോ. ഇപ്പോളെന്റെ ആഗ്രഹം നിന്നെയൊരു കുറവുകളും ഇല്ലാത്തവനായി സന്തോഷത്തോടെ കാണാനാണ്”.
അതു പറയുമ്പോൾ അവന്റെ ശബ്ദമിടറിയിരുന്നു. അത്രയ്ക്ക് ഫീലായിട്ടായിരുന്നു റോയ് അതു പറഞ്ഞത്. എനിക്കവനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു. എന്നാലും ഞാൻ അവന്റെ കൈകൾ കോർത്തു പിടിച്ചു. അവൻ തല കുനിച്ചു നിന്നു.
“ടാ റോയ്, നേരെ നോക്കടാ”
അവനെന്റെ മുഖത്തേക്ക് നോക്കി.
“ഞാനനുഭവിച്ച കഷ്ടപ്പാടുകളിൽ നിനക്കൊരു പങ്കുമില്ലായിരുന്നെടാ റോയ്. ചിലപ്പോളിത് ദൈവത്തിന്റെ തീരുമാനമായിരിക്കും. നീയെന്താ നേരത്തെ പറഞ്ഞേ, എന്റെ ഞാനുഭവിച്ചതിനൊക്കെ നിനക്കും പങ്കുണ്ടെന്നോ. അങ്ങനെയാണോടാ ? മോശം അവസ്ഥയിലായിരുന്ന എന്നെ കൂടെ നിന്ന് സഹായിച്ച നീയാണോടാ ഇതു പറയുന്നേ. ഈ ലോകത്ത് മിഖി കഴിഞ്ഞാ എനിക്ക് കടപ്പാടുള്ളത് നിന്നോടാടാ കഴുതേ. പിന്നെ നീയെന്താ കരുതിയേ എന്റെ ലൈഫ് ശോകമാണെന്ന് തോന്നുന്നുണ്ടോ. നീയും മിഖിയും ഫിലിപ്പ് അങ്കിളും ശാരദാന്റിയും ഡഗ്ഗും ഒക്കെ കൂടെയുള്ളപ്പോൾ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ എന്തു ബുദ്ധിമുട്ടാടാ ഉള്ളത്”
അതും പറഞ്ഞ് ഞാൻ റോയിയുടെ കയ്യിലെ പിടി മുറുക്കിയപ്പോൾ അവന്റെ കണ്ണൊന്നു നനഞ്ഞിരുന്നു. എങ്കിലും അവനിൽ ഞാൻ കണ്ടത് സന്തോഷവും ആശ്വാസവുമായിരുന്നു. കോളേജിൽ പഠിച്ചപ്പോഴും എനിക്കുണ്ടായിരുന്ന കൂട്ടുക്കാരുണ്ടായിരുന്നു റോബിനും ജിജോയും. ഒരു പ്രശ്നം വന്നാൽ കൂടെയുണ്ടാവുമെന്ന് കരുതിയവർ. എന്നാൽ എന്നെ പ്രശ്നങ്ങളിൽ കൊണ്ട് ചാടിച്ചതും അവര് തന്നെയായിരുന്നു. എല്ലാവരും കൈവിട്ടെന്ന് കരുതിയ എന്നെ ആദ്യം ദൈവം രക്ഷിച്ചു. പിന്നെ മിഖിയെ കൂട്ടായി തന്നു. പിന്നീടെന്നെ സമ്പത്തികമായി സഹായിക്കാൻ കൂടെയുണ്ടായത് ഒരിക്കൽ കുട്ടിക്കാലത്ത് എന്റെ ശത്രുവായിരുന്ന ഈ റോയ് ആയിരുന്നു. പിന്നെ എനിക്ക് ജീവിക്കാനുള്ള ആഗ്രഹം തന്ന മിഖിയും. ശരിക്കും മനസ്സു തുറന്നു ചങ്കേ എന്നു വിളിക്കേണ്ടത് ഇവരെയൊക്കെയാണ്.

മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???