Wonder 5 [Nikila] 2498

“അങ്ങനെയാണെങ്കിൽ എന്റെ ഭാവി ഞാൻ തന്നെ പറയാം. മുപ്പത്താം വയസ്സിലായിരിക്കും മിക്കവാറും എന്റെ മരണം”.

 

“എന്നാലും നിന്റെയൊരു രാശി. നീയൊന്ന് മിണ്ടായാൽ പോലും മറ്റുള്ളവർക്ക് പാര തന്നെ. ഇപ്പോ ഇവിടുന്ന് ഇറങ്ങിപ്പോയ കപ്പിൾസ് മിക്കവാറും അടിച്ചു പിരിയും. അവരുടെ ലൈഫ് തന്നെ ട്രാജടിയായി പ്രവചിച്ചു കളഞ്ഞല്ലോടാ, ജോയെ”

 

“ഞാനെന്തു ചെയ്യാനാ. ആ പിള്ളേര് അവിടെയിരിക്കുന്ന കാര്യം ഞാനറിഞ്ഞോ ?”

 

“ശരി, നമുക്കിനി ഓഫീസിലേക്ക് പോവാം. ഇനി ഇവിടെ നിന്ന് നീ അടുത്തയാൾക്ക് പാര പണിയണ്ട”

 

 

അങ്ങനെ ഭക്ഷണം കഴിച്ചു ബില്ല് കൊടുക്കാൻ പോയ ഞങ്ങള് ഫുഡിന്റെ ബില്ല് കണ്ടു ഞെട്ടി. മുന്നൂറ് രൂപ. രണ്ട് ചായക്കും മസാല ദോശയ്ക്കും കൂടി ഇത്രയ്ക്ക് വരോ. ആ ബില്ല് സൂക്ഷിച്ചു നോക്കിയപ്പോഴാ മറ്റൊരു കാര്യമോർത്തത്. ഞങ്ങള് സംസാരിച്ചുക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് ആ ഫ്ലോ പോവാതിരിക്കാൻ രണ്ടാമതൊരു റൗണ്ട് കൂടി മസാലദോശ ഓർഡറ് ചെയ്തിരുന്നു. അങ്ങനെ ബില്ല് പേ ചെയ്തു പുറത്തേക്കിറങ്ങിയപ്പോൾ റോയ് ഒരു തീരുമാനമെടുത്തിട്ടുണ്ടാവും. ഇനി ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ ചാത്താലും ശരി, എന്റെ കൂടെയിനി ഒരിക്കലും ഫുഡ്‌ കഴിക്കാൻ പുറത്തേക്ക് വരില്ലാന്ന്”

 

 

അങ്ങനെ വീണ്ടും ഓഫീസിലേക്ക് കേറി റോയിയുടെ എ സി റൂമിലിരിക്കായിരുന്നു. അപ്പോളവൻ വീണ്ടും ആ പഴയ ചോദ്യം എടുത്തിട്ടു.

 

 

“നിനക്കിനി ശരിക്കും ആരോടും പ്രേമം തോന്നില്ലേ ?”

 

 

ആഹാ, പഷ്ട്. ഇവന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയായിരുന്നു ഇത്രയും നേരം അവിടെയിരുന്ന് കലിപ്പന്റെയും കാന്താരിയുടെയും കഥ പറഞ്ഞുക്കൊണ്ടിരുന്നത്. എന്നിട്ടിപ്പോ ഇവൻ വീണ്ടും സ്റ്റാർട്ടിങ് പോയിന്റിലോട്ട് തന്നെ തിരിച്ചു വന്നിരിക്കുന്നു. ഇനി തമാശ കളിയൊന്നും നടക്കില്ല.

 

 

“എടാ, ശരിക്കും നിനക്കെന്താ കുഴപ്പം ? ഞാനേത് പെണ്ണുങ്ങളുമായി ഇത്തിരി അടുപ്പം കാണിച്ചാൽ അപ്പോൾ ചോദിക്കും അവളോട് ഇഷ്ടമുണ്ടോ അവളെ പ്രേമിക്കണോ എന്നൊക്കെ. എടാ ഇഷ്ടമൊക്കെ എനിക്ക് എല്ലാവരോടുമുണ്ട്. പ്രേമമാണ് ഇല്ലാത്തതുള്ളൂ. എന്നെ കണ്ടാൽ നിനക്ക് കാസനോവയായിട്ടു തോന്നണുണ്ടാ ? ഇങ്ങനെ കണ്ണീ കാണുന്ന പെണ്ണുങ്ങളെയൊക്കെ പ്രേമിച്ചു നടക്കാനായിട്ട്. മിഖിക്കൊന്നുമില്ലല്ലോടാ ഈ പ്രശ്നം. മറ്റുള്ളവരുടെ കാര്യം പോട്ടേന്ന് വയ്ക്കാം. കാരണം അവർക്കൊന്നും എന്റെ മാനസികാവസ്ഥ മനസിലാവില്ല. പക്ഷെ എന്നെക്കുറിച്ച് എല്ലാമറിഞ്ഞിട്ടും നീയെന്താടാ എന്നോടിങ്ങനെ ചോദിക്കുന്നേ ?”

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.