Wonder 5 [Nikila] 2498

ഞങ്ങളെ നോക്കിയവരിൽ കുറച്ചു പേർ വേറൊരു ഡയറക്ഷനിലോട്ട് നോക്കുന്നു. ഞാനും ആ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ ബാക്കി കണ്ണുകളും അങ്ങോട്ട് തിരിഞ്ഞു. അങ്ങോട്ട് നോക്കിയപ്പോൾ കണ്ടത് ഒരു ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയെയുമാണ്. രണ്ടു പേരുടെ തോളിലും കോളേജ് ബാഗുണ്ട്. അതുക്കൊണ്ട് അവർ കോളേജ് സ്റ്റുഡന്റസാണെന്ന് കരുതാം. ആ പെൺക്കുട്ടി കാണാൻ ആളൊരു സുന്ദരിയാ. ആ യുവാവിനെ കാണാൻ താടിയൊക്കെ വച്ചിട്ട് കലിപ്പൻ ലുക്കുണ്ട്. അതോടെ എന്റെ തലയ്ക്കകത്ത് ബൾബ് ശരിക്കും കത്തി. ഞങ്ങളുടെ മുൻപിലുള്ളത് ശരിക്കുള്ള കലിപ്പനും കാന്താരിയുമാണ്. അപ്പോൾ ഞാൻ ഇത്രയും നേരം വാചകമടിച്ചുക്കൊണ്ടിരുന്നത് ഇവരെക്കുറിച്ചായിരുന്നല്ലേ ?. ഞാൻ റോയിയെ നോക്കിയപ്പോൾ അവൻ എന്നെയും നോക്കി. അപ്പോൾ അവന്റെ കണ്ണിൽ കണ്ട ഭാവം അമ്പരപ്പാണോ അതിശയമാണോ പേടിയാണോ എന്നൊന്നും എനിക്കു തന്നെ മനസിലായില്ല.

 

 

ആ പെൺകുട്ടി എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കാണ്. അവള് ശരിക്കും പേടിച്ച ലക്ഷണമുണ്ട്. അവളുടെ നോട്ടം കണ്ടാൽ തോന്നും ഞാനിത്രയും നേരം പറഞ്ഞു കൊണ്ടിരുന്നത് ലോകാവസാനത്തെക്കുറിച്ചാണെന്ന്. എങ്ങനെ പേടിക്കാതിരിക്കും. ഉടക്ക്, ഒളിച്ചോട്ടം, ബ്രേക്ക് അപ്പ് എന്നൊക്കെ ഞാൻ നല്ലപോലെ കൊഴുപ്പിച്ചല്ലായിരുന്നോ പറഞ്ഞുക്കൊണ്ടിരുന്നത്. ആ പയ്യനാണെങ്കിൽ എന്നെ കത്തുന്ന കണ്ണുകളോടെയാണ് നോക്കുന്നത്. ഇങ്ങനെ നോക്കിയാൽ അവന്റെ കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോവുമോന്ന് വരെ ഞാൻ സംശയിച്ചു. പോരാത്തതിന് അവന് വല്ലാത്ത ദേഷ്യവുമുണ്ട്. എന്നെ മിക്കവാറും ഇവിടുന്ന് ചുരുട്ടിയെടുക്കേണ്ടി വരും?. ലെവന്റെ ദേഷ്യം കണ്ടാൽ തോന്നും ഇത്രേം നേരം ഞാനവന്റെ പ്ലേറ്റിലെ മസാലദോശയാണ് കഴിച്ചോണ്ടിരിക്കുന്നതെന്ന്. ഒരു കാര്യം മനസ്സിലായി, ഇത്രയും നേരം ഞാൻ ആ രണ്ടു കമിതാക്കളുടെയും ജീവിതക്കഥയായിരുന്നു പബ്ലിക്കായി പറഞ്ഞുക്കൊണ്ടിരുന്നത്. ഭാഗ്യത്തിന് പിന്നീട് വലിയ സീനൊന്നും ഉണ്ടായില്ല. ആ പയ്യൻ എന്തൊക്കെയോ പിറുപിറുത്തുക്കൊണ്ട് ആ പെണ്ണിനെയും വലിച്ചോണ്ട് പുറത്തേക്ക് പോയി. എന്തായാലും ഒരു ഇരുട്ടടി കൺഫോം ?. ഇനി മിഖിയുടെ അടുത്തുനിന്ന് മാറാതിരിക്കുന്നതാ ബുദ്ധി.

 

 

“ഡാ ജോ, ദേ പോകുന്നു നിന്റെ കലിപ്പനും കാന്താരിയും?” കിട്ടിയ അവസരം റോയ് നന്നായി ഉപയോഗിച്ചു.

 

“ഒന്ന് മിണ്ടാതിരിയെടാ മാത്യൂസിന്റെ മോനേ?‍♂️”

 

 

ഞാൻ ചുറ്റിലും നോക്കിയപ്പോൾ എല്ലാവരും വീണ്ടും എന്നെത്തന്നെ നോക്കുന്നു. “എന്താ” എന്ന് എല്ലാവരോടും കൂടി ചോദിച്ചപ്പോൾ അവരെല്ലാം സൈലന്റ് ആയി പഴയ ജോലി തന്നെ ചെയ്യാൻ തുടങ്ങി (ഫുഡടി ?). എന്നാലും ചിലര് ഇപ്പോഴും ചെവി കൂർപ്പിച്ചിരിക്കുന്നത് ഈ ഭാഗത്തോട്ടാണ്.

 

 

“ജോ, നിനക്ക് വേണമെങ്കിൽ ജോത്സ്യന്റെ പണി നോക്കാം” റോയ്.

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.