“അത് ശരി, അവസാനം രണ്ടു പേരും രണ്ടു വഴിക്ക്, അല്ലേ ? അപ്പോൾ ഇത്രയും നേരം ഈ കഥയും കേട്ടോണ്ടിരുന്ന ഞാൻ വെറും ഊള. മര്യാദക്ക് ഒരു ഫീൽ ഗുഡ് ഏൻഡ് പറഞ്ഞോ ?”
റോയ് എന്നോട് ചൂടാവാൻ തുടങ്ങി. അവന്റെ സ്വഭാവം കണ്ടിട്ട് എനിക്ക് കഷ്ടം എന്നു പറയാനാ തോന്നിയേ. ചില നേരത്ത് എന്നെക്കാളും കഷ്ടമാ ഇവൻ. നേഴ്സറിക്കുട്ടികളുടെ മനസ്സായിരിക്കും.
“ഞാനെവിടുന്ന് ഫീൽ ഗുഡ് എൻഡിങ് എടുത്തോണ്ട് തരാനാ”
“അതൊന്നും എനിക്കറിയേണ്ട. നീയെവിടുന്നേലും കൊണ്ട് വാ”
“ശരി, നീയിനി ബി പ്പി കൂട്ടണ്ട. ഞാനൊരു ഫീൽ ഗുഡ് എൻഡിങ് പറഞ്ഞാൽ പോരേ. വീട്ടുക്കാർ ഉടക്കിലാണെങ്കില് ഈ കാന്താരിപ്പെണ്ണ് കലിപ്പന്റെ കൂടെ ഒളിച്ചോടും. വീട്ടുകാർക്ക് മഹാമനസ്ക്കാതയുണ്ടെങ്കിൽ അവരെ തിരിച്ചു വിളിക്കും. അല്ലെങ്കിൽ അവരെവിടെയെങ്കിലും കിടന്ന് ചത്തോളും. എന്താ, ഇപ്പോ സമാധാനമായോ ?”
അതോടെ അവനൊന്നു കൂളായി. എനിക്കു ചെറിയൊരു സംശയം തോന്നി. ഞാനിത്ര നേരം പറഞ്ഞോണ്ടിരുന്നത് വല്ല മുത്തശ്ശിക്കഥയെങ്ങാനുമായിരുന്നോ. ഇവന് വല്ലാണ്ടങ്ങ് ഇമോഷണലാവാനായിട്ട്.
“ജോ, ഒരു കാര്യം കൂടി. കല്യാണശേഷം ഇവരുടെ ലൈഫ് എങ്ങനെയായിരിക്കും ?”
“സാധാരണ ആളുകള് കല്യാണം കഴിഞ്ഞാൽ എങ്ങനെയാണോ അതുപോലെ തന്നെ. കല്യാണം കഴിഞ്ഞാൽ ഈ കലിപ്പനും കാന്താരിയും ഒരുമിച്ചു കാണില്ല. ഇവരില് ഒരാൾക്ക് മാത്രമേ നിലനിൽപ്പുണ്ടാകൂ”
“അതെന്താ ? മറ്റേയാൾക്ക് എന്തു പറ്റും ?”
“അടിമയാവും. അത്ര തന്നെ”
ഇതും പറഞ്ഞ് റോയിയുടെ അടുത്ത ഡയലോഗിനു വേണ്ടി കാത്തു നിൽക്കുമ്പോൾ ആകെ ഒരു നിശബ്ദത. ഒരു മൊട്ടുസൂചി താഴെ വീണാൽ വരെ കേൾക്കാൻ പറ്റുന്ന രീതിയിലുള്ള സൈലെൻസ്. ഞാൻ റോയിയെ നോക്കിയപ്പോൾ അവൻ അമ്പരന്ന് വേറെങ്ങോട്ടോ നോക്കുന്നു. കാര്യമെന്താണെന്നറിയാൻ ഞാൻ ചുറ്റും നോക്കിയപ്പോൾ അവിടെ തൊട്ടടുത്ത ടേബിളിലുണ്ടായവരെല്ലാം ഞങ്ങളെ നോക്കുന്നു. അപ്പോഴാണ് കാര്യം എന്താണെന്ന് കത്തിയത്. ഇത്രേം നേരം വെൽ ഡിസിപ്ലിനായി പോയിരുന്ന ഫൈവ് സ്റ്റാർ റെസ്റ്റോറന്റിൽ ഞാൻ ഇത്തിരി ശബ്ദത്തിലായിരുന്നു കലിപ്പൻ കാന്താരി തിയറി പറഞ്ഞുക്കൊണ്ടിരുന്നത്. ഞാൻ സംസാരം തുടങ്ങിയതും എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങള് നാണം കെട്ടു എന്നു കരുതിയപ്പോഴാണ് വേറൊരു ട്വിസ്റ്റുണ്ടായത്.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???