Wonder 5 [Nikila] 2498

അതോടെ അവനൊന്നു അടങ്ങി. ഞാൻ പിന്നെയും പറയാൻ തുടങ്ങി. ആ ഫ്ലോയങ്ങ് പോയി.

 

 

“ഇപ്പോ ഞാൻ പറഞ്ഞത് ഇവരുടെ പൊതുസ്വഭാവം. ഇനി ഇവര് കണ്ടുമുട്ടുന്ന സാഹചര്യം പറയാം. സാഹചര്യം ഏതായാലും അത് അവസാനിക്കുന്നത് ഉടക്കിലായിരിക്കും”

 

“അതെന്താടാ ഉടക്കില് നിൽക്കുന്നേ, ഒരു ഫ്രണ്ട്ലി ആയിട്ട് കണ്ടുമുട്ടാനുള്ള സ്കോപ്പ് ഇല്ലേ”

 

“നോട്ട് വോക്കിങ്, നടക്കില്ലാ എന്നു പറഞ്ഞാൽ നടക്കില്ല. കാരണം ഇവര് രണ്ടു കൂട്ടരെയും മറ്റൊരു രീതിയിൽ വിലയിരുത്തിയാൽ ഈഗോയുടെ ആൾരൂപങ്ങളാ. അതുക്കൊണ്ട് തന്നെ ഈ കണ്ടുമുട്ടലും ഉടക്കോട് കൂടിയായിരിക്കും. പിന്നെ അങ്ങോട്ട് തമ്മിൽ കണ്ടാൽ മുഖം വീർപ്പിക്കൽ ജാടയിടൽ തർക്കിക്കൽ അങ്ങനെ ചില കലാരൂപങ്ങളുടെ വരവാണ്. ഇതൊക്കെ കണ്ടു നിൽക്കുന്നവർക്ക് നല്ല എന്റർടൈൻമെന്റായിരിക്കും”

 

“അപ്പൊ ഇവര് ഒന്നിക്കില്ലേ ?” റോയ്

 

“റൊമാൻസ് വരാണെമെങ്കിൽ ഒന്നിച്ചേ പറ്റൂ. ഇവര് രണ്ടു പേരില് ഒരാൾക്ക് മറ്റൊരാളോട് സിമ്പതി തോന്നിയാൽ മതി. അതിനു വേണ്ടി അവർക്ക് ഒരു ഫ്ലാഷ് ബാക്കുണ്ടായാൽ മതി. അല്ലെങ്കിൽ പിന്നെ രണ്ടാൾക്കും പൊതുവായി ഒരു പ്രശ്നം ഉണ്ടാവണം. അങ്ങനെ അവര് ഒരുമിച്ചോളും. ഒരുമിച്ചു കഴിഞ്ഞാൽ പിന്നെ അത് റൊമാൻസായോളും. പിന്നെ കലിപ്പോടുകൂടിയ റൊമാൻസ്. വേണമെങ്കിൽ വൈൽഡ് റൊമാൻസ് എന്നൊക്കെ വിളിക്കാം. അതൊന്നും ഞാൻ പറഞ്ഞാൽ ശരിയാവില്ല. കാരണം ഞാനും പ്രേമവും ഇപ്പോഴും ഒത്തൊരുമയില്ലല്ല”

 

“ശരി ഈ റൊമാൻസൊക്കെ കഴിഞ്ഞാൽ അടുത്തത് എന്താ?”

 

“വീട്ടുക്കാര് ഇവരുടെ റൊമാൻസ് അറിയണ്ടേ, അറിഞ്ഞു കഴിഞ്ഞാൽ ചില സിനിമകളിലെ പോലെ ഭീഷണി, വേറെ കല്യാണാലോചന, ഒളിച്ചോട്ടശ്രമം അങ്ങനെ പോവും. അങ്ങനെ ഒന്നും നടന്നില്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് കൂടുതൽ അലമ്പാക്കാതെ അവരെ കെട്ടിച്ചു വിടും”

 

“ഈ പ്രേമം വീട്ടുക്കാരറിയാതിരുന്നാലോ ?”

 

“വേറെന്ത്, പെണ്ണിന്റെ ഫാമിലിയെ ഈ വളിപ്പൻ…. സോറി…. കലിപ്പൻ പരിചയപ്പെടാൻ പോണം. പക്ഷെ അവിടെ അവർക്ക് ആ ചെറുക്കനെ ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്. കാരണം വേറൊന്നുമല്ല. ആ പയ്യന്റെ കലിപ്പൻ സ്വഭാവം തന്നെ. അവിടെയാണ് നമ്മളൊരു ഇരട്ടത്താപ്പ് കാണുന്നത്. സ്വന്തം മോളുടെ മരംകേറി സ്വഭാവമൊന്നും അവർക്ക് പ്രശ്നമല്ല. വീട്ടുക്കാരടക്കം മറ്റുള്ളവരെയൊക്കെ കുതിര കേറുന്ന സ്വഭാവം ഈ മകൾക്കുണ്ടെങ്കിലും ആ മാതാപിതാക്കൾക്ക് അതൊരു വിഷയമേയല്ല. പക്ഷെ ആ മകളെ കെട്ടാൻ വരുന്ന ചെറുക്കൻ സൽസ്വഭാവിയും ശാന്തശീലനുമായിരിക്കണമെന്ന് നിർബന്ധം. എന്താലേ ?”

 

“ബ്ലഡിഫൂൾ ഫാമിലി, ബാക്കി കൂടി പറ”

 

“ബാക്കിയെന്താവാൻ ആ ചെറുക്കൻ ആ വീട്ടുകാരുമായി അഭിപ്രായവ്യത്യാസത്തിന്റെ പേരില് വാക്കുത്തർക്കമുണ്ടാവും. വീട്ടുക്കാരെ കേറി കയ്യേറ്റം ചെയുന്ന സ്ഥിതി വരുമ്പോൾ ആ ആ പെണ്ണ് തന്നെ അവനോട് പറയും ബ്രേക്ക് അപ്പ് എന്ന്. അങ്ങനെ ആ പെണ്ണ് നീറിപുകയുന്ന മനസ്സോടെ മാറ്റിരാളെ കെട്ടുന്നു. ശുഭം. എങ്ങനെയുണ്ട്?”

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.