Wonder 5 [Nikila] 2498

“നീയാള് കൊള്ളാലോ ജോയേ. നിനക്കീ കാര്യത്തില് നല്ല അറിവാണെന്ന് തോന്നുന്നു. ഇനീം വല്ലതുണ്ടോ ?”

 

“പിന്നെന്താ, ഇത്തരക്കാരുടെ റൊമാൻസ് വരുന്നതും പോവുന്നതുമായ റൂട്ടും കൂടി ഞാൻ പറയാം. ഒരു കഥൈ സൊല്ലട്ടുമാ. നിനക്ക് കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം പറയാം ?”

 

“ശരി, സൊല്ല്”

 

 

(ഇനി സ്വൽപ്പം വാചകം കസ്രത്താവാം. താല്പര്യമില്ലാത്തവർ വേഗം സ്കിപ്പ് ചെയ്തു കൊള്ളുക)

 

 

“സാധരണ കലിപ്പൻ കാന്താരി റൊമാൻസില് പൊതുവായി ഒരു പറ്റേണുണ്ട്‌. ഇത് എല്ലായിടത്തും ഇങ്ങനെ നടക്കണമെന്നില്ല. കാരണം പല മനുഷ്യർക്കും പല തരത്തിലുള്ള സ്വഭാവവൈവിധ്യങ്ങളാണല്ലോ. എന്നാലും സാധ്യത കൂടുതളുള്ള കാര്യങ്ങള് ഇങ്ങനെയൊക്കെയാണ്. ഇത്തരം കേസുകളിൽ നായകൻ അതായത് കലിപ്പൻ തല തിരിഞ്ഞ സ്വഭാവക്കാരനായിരിക്കും. വീട്ടുക്കാരൊക്കെയുണ്ടെങ്കിലും അവരോടൊക്കെ പുല്ല് വില്ല. എന്നാലിവര് പൊന്ന് വില കൊടുക്കുന്ന വേറെ ചിലരുണ്ടാവും. അത് ചിലപ്പോൾ നാട്ടിലെ നന്മമരം അദ്ധ്യാപകനോ അല്ലെങ്കിൽ വല്ല പെട്ടിക്കടക്കാരനോ അങ്ങനെ ആരു വേണമെങ്കിലും ആവാം. ഇവര് മിഡിൽ ക്ലാസ്സ്‌ ഫാമിലിയാണെങ്കിലും അല്ലെങ്കിലും ഒരു ബുള്ളറ്റ് ബൈക്ക് നിർബന്ധമാണ്. ഇവർക്കെപ്പോഴും തല്ലുകൊള്ളികളായ കൂട്ടുക്കാരനാരെങ്കിലും സോൾമേറ്റിനെപോലെ കൂടെ കാണും”

 

“അതെന്താടാ ജോ തല്ലുകൊള്ളികളെ തന്നെ സോൾമേറ്റാവുന്നേ ?”

 

“റോയ്, കാരണം അയാൾ കലിപ്പനായതുക്കൊണ്ട്. ഇത്തരക്കാര് തല്ലിയാൽ തിരിച്ചു തല്ലുന്നവരെ ക്ലോസ് ഫ്രണ്ടായി കൂടെ കൂട്ടില്ല. അങ്ങനെ വല്ലതും ഉണ്ടായാൽ അവരെയും കൂടി കലിപ്പന്മാരായി പ്രഖ്യാപിക്കേണ്ടി വരും. അതു ശരിയാവൂല്ല. അവർക്ക് വേണ്ടത് അവരുടെ ഇഷ്ടത്തിന് തല്ലു നിന്ന് വാങ്ങുന്ന കൂട്ടുക്കാരെയാണ്. അല്ലാത്തവരൊക്കെ കടക്ക് പുറത്ത്, അതാണ് പോളിസി”

 

“അതു കൊള്ളാം. ബാക്കി കൂടി പറ”

 

“ഇനി നായിക അതായത് കാന്താരിയുടെ കാര്യം പറയാം. ഇവര് പൊതുവേ റിച്ച് ഫാമിലിയിലുള്ളവരൊക്കെയേ ആവാറുള്ളൂ. അങ്ങനെയല്ലാത്തവരും ഉണ്ടായിക്കൂടാ എന്നില്ല. ഇവര് വീട്ടുകാർക്കൊക്കെ കണ്ണിലുണ്ണിയായിരിക്കും. പ്രേമിച്ചു കഴിഞ്ഞാൽ കണ്ണിലെ കരടും. ഇവളുമ്മാർക്ക് ചിലപ്പോൾ ആങ്ങളമ്മാരുണ്ടാകാം ഉണ്ടാവാതിരിക്കാം. ഉണ്ടെങ്കിൽ അവരെ എപ്പോഴും ഈ കാന്താരി ശല്യം ചെയ്യും. പാര വയ്ക്കും. തലയിൽ കേറി നിരങ്ങും. അച്ഛന്റെയും അമ്മയുടെയും ഓമനയായിരിക്കും ഇവര്”

 

“ഓഹോ, അപ്പൊ ഇവരുടെ പേര് ഓമന എന്നായിരിക്കുല്ലേ”

 

“അല്ലേടാ. ഓമനയല്ല, വത്സമ്മ?. നീയിനി അസ്ഥാനത്ത് ചളിയടിക്കാൻ വന്നാൽ ഈ മസാലദോശ മുഴുവനും നിന്റെ അണ്ണാക്കില് കുത്തിത്തിരുകി ടേപ്പ് ഒട്ടിച്ച് പൂട്ടും. ബാക്കി കൂടി കേൾക്കടാ”

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.