Wonder 5 [Nikila] 2498

ഇവനീ റൂട്ട്മാപ്പും കൊണ്ട് എങ്ങോട്ടാ പോണേന്ന് എനിക്കു മനസിലായി. അതോണ്ട് അവന്റെ മനസിലിരിപ്പ് ഞാൻ തന്നെ തുറന്നു പറഞ്ഞു.

 

 

“ഇനി ഞാനാ സി ഐ യെ പ്രേമിക്കാണമായിരിക്കും, അല്ലേ ?”

 

“ഏറെക്കുറെ. അല്ല, നിനക്കെങ്ങനെ മനസിലായി?”

 

“ഞാനേതെങ്കിലും പെണ്ണുങ്ങളോട് സംസാരിക്കുന്നതോ വഴക്കടിക്കുന്നതോ കണ്ടാൽ നിനക്ക് മാത്രമല്ല സകല ഊച്ചാളികൾക്കും ചോദിക്കാനുള്ളത് ഇതേ കാര്യമാ. നിന്നോടൊക്കെ എത്ര തവണ പറയണം ഞാൻ പ്രേമിക്കാനൽപ്പം വീക്കാണെന്ന്”

 

 

അവൻ മെല്ലെ ചമ്മിയ ചിരി ചിരിച്ചു. അയ്യാ! ഇപ്പോ അവന്റെ മുഖം കണ്ടാലും മതി. പിറന്നുടനെ അമ്മത്തൊട്ടിലിലേക്ക് വീണ കുഞ്ഞിനേപ്പോലെയുണ്ട്.

 

 

“അപ്പൊ ഇത് നടക്കില്ലാല്ലേ ?” റോയ്.

 

“നടക്കില്ല. പക്ഷെ ഓടും. ഞാൻ തൃശ്ശൂർ റൗണ്ടിനു ചുറ്റും ഓടേണ്ടി വരും ഇതിനെയൊക്കെ പ്രേമിച്ചാൽ. നീയെന്താ എന്നെക്കുറിച്ച് കരുതിയേ. ഞാനെന്താടാ കാന്താരിയുടെ കലിപ്പനാ”

 

“ജോ, ഈ കലിപ്പിൻ കാന്താരി റൊമാൻസിനെന്താടാ കുഴപ്പം ?”

 

“പ്രേമിക്കുന്നവർക്ക് ഒരു കുഴപ്പവുമില്ല. കുഴപ്പം മുഴുവൻ വരുന്നത് അവരുടെ കൂട്ടുകാർക്കും വീട്ടുകാർക്കും ആടാ. പെറ്റ തള്ള പോലും സഹിക്കൂല്ല”

 

“പക്ഷെ ജോ, അതിനു ഇവിടെ ആ പോലീസുക്കാരിയല്ലേ കലിപ്പത്തി. നിനക്കു വേണമെങ്കിൽ കാന്താരനാവാം”

 

“നല്ല കോമഡി. അതൊന്നും ശരിയാവില്ല. എനിക്ക് കലിപ്പൻ കാമുകനാവാനുള്ള യോഗ്യതയൊന്നുമില്ലെടാ. അതിനു വേണ്ട യോഗ്യതയെന്തൊക്കെയാന്നറിയോ. ഒന്നു പറഞ്ഞാൽ രണ്ടാമത്തതിന് ദേഷ്യം വരണം, ബുള്ളറ്റ് ബൈക്ക് ഉണ്ടായിരിക്കണം, പിന്നെ ഒരു ഉത്തരവാദിത്തവുമില്ലാതെ വേണം നടക്കാൻ. പിന്നെ കാമുകിയുമായി വഴക്കടിക്കുന്നതിനിടയ്ക്ക് അവളെ കിസ്സടിക്കണം. ഇങ്ങനെ കുറേ കാര്യങ്ങളിൽ ഞാൻ യോഗ്യത തെളിയിക്കേണ്ടി വരും. എനിക്കാണെങ്കിൽ ഇതൊന്നും സെറ്റാവില്ല. അതുക്കൊണ്ട് ഞാനീ ഫീൽഡിലോട്ടില്ല. ഈ പറഞ്ഞ കാര്യങ്ങള് മാത്രം ശരിയായാൽ പോരാ. ഈ കലിപ്പനെന്ന് പറയുന്ന ആള് വല്ല കോളേജ് സ്റ്റുഡന്റോ സഖാവോ ആവണമെന്ന് നിർബന്ധമാണ്”.

 

 

ഞാൻ പറയുന്നതും കേട്ട് ഇടിവെട്ടേറ്റവനേ പോലെയിരിക്കാണ് റോയ്. അവന്റെ കണ്ണീക്കൂടെ വെള്ളമൊക്കെ വരുന്നുണ്ട്.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.