“ഇതു വലിയ സംഭവമായൊന്നും കാണണ്ട. ഒരിക്കൽ ഞാനനുഭവിച്ചത് ഇനിയാർക്കും വരരുതെന്ന് കരുതി. അത്രയേ ഉള്ളൂ”
ഒരു ഒഴുക്കൻ മട്ടിലത് ഞാൻ പറഞ്ഞു. ആ സമയത്തു ഞാൻ അറിയാതൊരു കോട്ടുവാ വിട്ടു. അതു കണ്ട് അവനെന്നെ കൂർപ്പിച്ചു നോക്കി.
“ഫുഡ് കഴിച്ചതിന്റെ ഏമ്പക്കം വിട്ടതാടാ?”
അവൻ പിന്നെയും എന്നെ സൂക്ഷിച്ചു നോക്കി. ഇവന്റെ നോട്ടം കണ്ടാൽ തോന്നും ഞാനെന്തോ രാത്രി അവിഹിതമുണ്ടക്കാൻ പോയവനെപ്പൊലെയുണ്ട്.
“ഉവ്വ്, ഞാൻ വിശ്വാസിച്ചു. നീ കേറിയത് ആ വയസ്സായ സ്ത്രീയുടെ വീട്ടില്ലായത് ഭാഗ്യം. വല്ല കാമുകിയുടെയോ ഗേൾഫ്രണ്ടിന്റെയോ വീട്ടിലെങ്ങാനുമായിരുന്നെങ്കിൽ ഞാനിപ്പോ ഡബിൾ മീനിംഗില്‍ സംസാരിച്ച് നിന്റെ തൊലിയുരിച്ചേനേ”
“അങ്ങനെ വല്ലതും നീ ചെയ്താൽ നിന്റെ പല്ലടിച്ചു കൊഴിക്കും ഞാൻ. പിന്നെ നീന്റെ ചിരി കാണാൻ ഒരു മെനയുമുണ്ടാവില്ലാട്ടാ”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവനൊന്നു ഇളിച്ചു. അവനറിയാം ഞാൻ പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന ആളാണെന്ന്.
“അല്ല ജോ, നിനക്കിപ്പോഴും പ്രേമിക്കാനുള്ള പേടി മാറിയോ ?”
“എടാ പേടിയൊന്നുമല്ല, ഒരുതരം ടെൻഷനാണെനിക്ക്. ഏതെങ്കിലും പെണ്ണുങ്ങള് എന്റെടുത്ത് വല്ലാണ്ട് ക്ലോസാവാൻ വന്നാൽ ഞാൻ നിന്നു വിയർക്കാൻ തുടങ്ങും. ഏതാണ്ട് സഹാറാ മരുഭൂമീല് പെട്ട അവസ്ഥയാ എനിക്കപ്പൊ. പിന്നെ നേരെ ചൊവ്വേ ശ്വാസം എടുക്കാൻ പറ്റില്ല. ചിലപ്പോഴൊക്കെ മുള്ളനും മുട്ടും. അങ്ങനെയൊക്കെയാ എനിക്ക് തോന്നാറ്. എന്നാ സാധാരണ പോലെ പെണ്ണുങ്ങളോട് സംസാരിക്കുമ്പോൾ എനിക്കീ പ്രശ്നമൊന്നും ഇല്ല”.
“എടാ, നീയതോർത്ത് ടെൻഷനടിക്കണ്ട. എല്ലാം ശരിയാവും. എന്നാലും നീയൊരു പോലീസുക്കാരിയുടെ ജോലി കളഞ്ഞല്ലോടാ. ഞാനവരെ വീഡിയോയില്‍ കണ്ടപ്പോൾ ശരിക്കും കണ്ണും തള്ളിപ്പോയെടാ. എന്തു സുന്ദരിയാടാ അവര്‍. വല്ല സാരിയോ ചുരിദാരോ എടുത്തു വന്നാൽ പിന്നെ അവരുടെ ദേഹത്തു നിന്ന് കണ്ണെടുക്കാനേ തോന്നില്ല?”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???