അങ്ങനെ ഞാനൊരു ബ്രേക്ക് ഫാസ്റ്റ് വിരോധിയെയും കൊണ്ട് ഫുഡടിക്കാൻ കമ്പനിക്ക് പുറത്തേക്കിറങ്ങി. അധികം ദൂരെയല്ലാത്ത ഒരു ഫൈവ് സ്റ്റാർ വെജിറ്റബിൾ റെസ്റ്റോറന്റിൽ കേറി മസാലദോശ ഓർഡറ് ചെയ്തു. അങ്ങനെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങള്‍ പങ്കു വച്ചു. അവൻ ബിസിനസ് ടൂറിന്റെ വിശേഷങ്ങൾ പറഞ്ഞു. ഞാൻ ഇന്നലെ രാത്രി നടന്ന കാര്യങ്ങളും പിന്നെ പോലീസ് സ്റ്റേഷനിലെത്തിയതും അവിടെ നടന്ന കോമഡികളും വ്യക്തമായി പറഞ്ഞു. തെളിവിനായി ആ വീഡിയോയും കാണിച്ചു. പോലീസ് സ്റ്റേഷനിൽ വച്ചു നടന്ന കാര്യങ്ങള്‍ കേട്ട് റോയ്ക്ക് ചിരിയോട് ചിരി. തൊട്ടടുത്ത ടേബിളിലുണ്ടായര് വരെ അവന്റെ ചിരി കണ്ട് ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. ഒടുക്കം ഞാൻ തന്നെ എങ്ങനെയോ അവനെ അടക്കി നിർത്തി. അല്ലെങ്കിൽ പിന്നെ ആ വീഡിയോ കണ്ടവരില്‍ ആരെങ്കിലും ഈ റെസ്റ്റോറന്റിലുണ്ടായാൽ പിന്നെ അതുമതി, ഇന്നത്തെ ദിവസം പോയി കിട്ടാനായിട്ട്.
“എടാ ജോ, നീ…. നീ പറയണത് ആ പോലീസ് സ്റ്റേഷൻ മൊത്തം തൂത്തു വാരീന്നാ”
അതും പറഞ്ഞ് പിന്നെയും ചിരിക്കാൻ തുടങ്ങി. ഞാനൊന്നും തിരിച്ചു മിണ്ടാൻ പോയില്ല. വേറൊന്നും കൊണ്ടല്ല. അവന്റെ ചിരിയൊന്ന് നിന്നല്ലേ പറ്റൂ. അവസാനം അവൻ എങ്ങനെയോ ചിരി അടക്കിപ്പിടിച്ചു.
“എന്നാപ്പിന്നെ നിനക്കു പോലീസ് സ്റ്റേഷനില്‍ ഒരു റീത്തും കൂടി വയ്ക്കായിരുന്നില്ല”
“ഇനി റീത്തു വയ്ക്കാനായിട്ട് അങ്ങോട്ട് കേറി കൊടുത്താൽ റീത്തിരിക്കുന്നത് എന്റെ ഞെഞ്ചത്തായിരിക്കും”
“പക്ഷെ എനിക്കിതില്‍ ശരിക്കും ഇഷ്ടപ്പെട്ടത്, ആ ബസ്സ്ക്കാരെ കസ്റ്റടിയിലെടുത്തതാ. അത് കലക്കി ?. അവർക്ക് അങ്ങനെ തന്നെ വേണം. സചാധാര വാദികൾ. ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിട്ടാ ഇതുപോലെയോരു പണി കിട്ടുമെന്ന് എല്ലാവരും അറിയണം”
റോയ് അവസാനം പറഞ്ഞതിൽ എന്നെയും ചേർത്ത് താങ്ങിയില്ലേന്ന് ഒരു സംശയം ?.
“എന്നാൽ എനിക്ക് ഏറ്റവും സന്തോഷമായ കാര്യം വേറെയാ. നീയും മിഖിയും കൂടി ആ നമ്മുടെ സ്റ്റാഫ് ലില്ലിയുടെ ബർത്ത് ഡേ ആഘോഷിക്കാൻ കാണിച്ച മനസ്സ്. എടാ, വലിയ സെലിബ്രിറ്റികളുടെയും പണക്കാരുടെയും ബന്ധുക്കളുടെയും കൂടെയൊക്കെ ബർത്ത് ഡേയൊക്കെ എല്ലാവരും ആഘോഷിക്കാറുണ്ട്. എന്നാൽ ആരും തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാളുടെ ബർത്ത് ഡേ ആഘോഷിക്കുന്നത് ചെറിയ കാര്യമൊന്നുമല്ല. നിങ്ങള്‍ രണ്ടു പേരും ചെയ്ത ഈ ചെറിയ തമാശ അവർക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരിക്കും. മറ്റുള്ളവർക്ക് നിങ്ങളെ ശല്യക്കാരായി തോന്നിയാലും സത്യത്തില്‍ നിങ്ങള്‍ അങ്ങനെയല്ല. അത് ഏറ്റവും നന്നായി അറിഞ്ഞവനാടാ ഞാൻ”
ഇതും പറഞ്ഞ് അവൻ എന്നെ കൈ വീശി സല്യൂട്ടടിക്കുന്നതു പോലെ ആംഗ്യം കാണിച്ചു.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???