Wonder 5 [Nikila] 2498

“എടാ, നീ പറഞ്ഞതൊക്കെ സത്യമാണോ” അവൻ ചെറുതായിട്ട് ടെൻഷനടിക്കാൻ തുടങ്ങി.

 

“അതേടാ മാക്കാച്ചി. അതു മാത്രമല്ല, രാവിലെ സ്ഥിരമായി ഭാഷണം കഴിക്കാത്തവർക്കുണ്ടാകുന്നതാണ് തലവേദന. ഇതിനെ ഡോക്ടർമ്മാര് മൈഗ്രേയിൻ എന്നു വിളിക്കും. ഇതു വന്നു കഴിഞ്ഞാൽ പിന്നെ തലയങ്ങട് പെരുത്തു കേറാൻ തുടങ്ങും”

 

 

അതു കേട്ടതും നെറ്റിയില് കയ്യും താങ്ങിയിരുന്ന അവൻ പെട്ടന്ന് കൈ പിൻവലിച്ചു. എന്റെ അതിശയോക്തിയേറ്റു. ഒന്നു കൂടി ഇതൊന്ന് കൊഴുപ്പിച്ചേക്കാം (•̀ᴗ•́)و.

 

 

“പിന്നെ പ്രത്യേകം പറയണ്ടല്ലോ. ഉച്ച വരെ ഒന്നും കഴിക്കണ്ടിരുന്നാ നന്നായി ദാഹം വരും. പിന്നെ നീ വെള്ളം കുടിക്കാൻ നോക്കിയാലും അതു തൊണ്ടയിലേക്കിറങ്ങാതെ നീ കിടപ്പിലാവും. കുളപ്പുള്ളിയപ്പന്റെ ചാത്തന്മാരാണേ സത്യം”.

 

 

അപ്പോഴേക്കും അവന്റെ തൊണ്ട നനയ്ക്കാനായി ഉമ്മിനീരിറക്കാൻ തുടങ്ങി. മിക്കവാറും ഇവനിപ്പോ തന്നെ ബി പ്പി കേറി ഐസിയു വിലാവുമെന്നാ തോന്നണേ. ഇങ്ങനെ പോയാൽ എനിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുമല്ലോ ?.

 

 

“ടാ…” എന്തോ ചിന്തിച്ചുക്കൊണ്ടിരുന്ന അവനെ ഞാൻ വിരൽ ഞൊടിച്ചു വിളിച്ചു.

 

 

“എടാ ജോ, എനിക്കിന്ന് ഡോക്ടറെ കാണണമെടാ. ഞാനിന്ന് ക്ലിനിക്കില് വിളിച്ചു പറഞ്ഞ് അപ്പോയ്ന്റ്മെന്റെടുക്കട്ടെടാ”

 

 

പൊട്ടൻ, ഞാൻ പറഞ്ഞത് ഇത്രയ്ക്ക് സീരിയസായി എടുത്തോ.

 

 

“ഇപ്പൊ വല്ലതും അകത്തോട്ടു ചെന്നാൽ തീരാവുന്ന പ്രശ്നമേ നിനക്കുള്ളൂ. നമുക്ക് പുറത്തുന്ന് വല്ലതും കഴിക്കാം. നീ വരുന്നോ ? ഇല്ലയോ ?”

 

“പിന്നെന്താ, എപ്പോ വന്നെന്ന് ചോദിച്ചാ പോരേ ?”

 

“ഗുഡ് ബോയ്”

 

 

ബാർബർഷോപ്പിലിരിക്കുന്ന ആരോഗ്യമാസികകൾ കൊണ്ട് ഇങ്ങനെ ചില ഗുണങ്ങളുമുണ്ട്.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.