“എന്തുണ്ടാവാൻ ? ചത്തൊന്നും പോവില്ലല്ലോ ? രാവിലത്തെയും ചേർത്ത് ഉച്ചക്ക് കഴിച്ചാൽ പോരേ? എനിക്കിപ്പോ അങ്ങനെയാ ശീലം”
അയ് ശരി. ഇതൊക്കെ പറഞ്ഞത് നന്നായി. ഈ ശീലമങ്ങ് മാറ്റിക്കളയാം.
“എടാ രാവിലെ ഒന്നും കഴിച്ചില്ലെങ്കിലാ കുഴപ്പം. നമ്മള് ഡെയിലി കഴിക്കേണ്ട ഫുഡിന്റെ അൻപതു ശതമാനമെങ്കിലും രാവിലെ വേണം കഴിക്കാൻ. എന്നാലേ അന്നത്തെ ദിവസത്തെ കാര്യങ്ങൾക്കൊക്കെ ഒരു എനർജി കിട്ടൂ. അത് മാത്രമല്ല രാവിലെ തന്നെ നല്ല എനർജി കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം നമ്മള് മൊത്തത്തിലങ്ങ് മൂഡോഫാകും. നീ കേട്ടിട്ടില്ലേ, രാവിലെ രാജാവിനെ പോലെയും ഉച്ചക്ക് മന്ത്രിയെപ്പോലെയും രാത്രി പിച്ചക്കാരനെപ്പോലെയും ഭക്ഷണം സേവിക്കണമെന്ന്”
“ഓഹോ, അങ്ങനെയാണെങ്കിൽ ഈ രാജാക്കന്മാരൊക്കെ രാവിലെയും രാത്രിയും ഉച്ചക്കുമൊക്കെ ഒരേ പോലെയാണോടാ ഫുഡ് അടിച്ചു കേറ്റുന്നേ”
ഇവനാള് കൊള്ളാലോ, എനിക്കിട്ട് കൌണ്ടറടിക്കുന്നോ. എന്നാലും വിടാൻ പാടില്ലല്ലോ.
“നീ കളിയാക്കിക്കോടാ, ഇപ്പോ പറഞ്ഞത് മെന്റലീ നടക്കണ കാര്യങ്ങളാ. ഇനി ശരീരത്തിനുണ്ടാവുന്ന പ്രശ്നങ്ങള് പറയാം. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി ലഞ്ച് കഴിക്കാൻ നോക്കിയാൽ ശരീരത്തില് അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടും. നീയിപ്പോ ജിമ്മനാവാൻ എക്സർസൈസും ചെയ്തു നടക്കണില്ലേ. അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. കൊഴുപ്പ് കൂടി നീ പൊണ്ണത്തടിയനാവുമെടാ”
അതു ഏറ്റു. റോയ് സംശയത്തോടെ അവന്റെ വയറിലോട്ട് നോക്കി. പിന്നെ ആവലാതിയോടെ എന്നെ നോക്കി. ശേഷം അവന്റെ കണ്ണ് എന്റെ വയറിലേക്ക് പായിച്ചതും ഞാൻ ;
“ഡേയ്, ഡേയ്. നീയെന്റെ വയറും നോക്കിയിരുന്നിട്ട് ഒരു കാര്യവുമില്ല. ഇങ്ങനെ നോക്കാനായിട്ട് ഞാനെന്താ ഗർഭിണിയാണോ. ഞാൻ പറഞ്ഞത് നിന്റെ കാര്യമാടാ കഴുതേ. കൊഴുപ്പു കൂടിയാൽ എന്തൊക്കെയാ ഉണ്ടാവാന്ന് പറയണ്ടല്ലോ. കൊളസ്‌ട്രോളുണ്ടാവും, പിന്നെ ബ്ലഡ് പ്ലഷറുണ്ടാകും. അവസാനം ഹാർട്ടാറ്റാക്ക് വരെ വരും ?”
എന്റെ കത്തിയടി കേട്ട് അവൻ പെട്ടന്ന് ഞെട്ടി ഞെഞ്ചത്ത് കൈ വച്ചു പോയി. ഒന്നുറപ്പായി, അവന്റെ മനസമാധാനം കൂടും കുടുക്കയുമെടുത്ത് എങ്ങോട്ടോ പോയി.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???