ഇവന്റെയൊരു കാര്യം. കഴിഞ്ഞതൊക്കെ ഓർമ്മിപ്പിച്ചു വീണ്ടും എന്നെ ചിരിപ്പിക്കാണല്ലേ. എന്തായാലും നല്ല രസായിരുന്നു അന്ന്. ഇത്രയും എനെർജെറ്റിക്കായ ആളുകളെ കരിസ്മാറ്റിക്ക് കൺവെൻഷനു പോലും നോക്കിയാ കിട്ടൂല്ല.
“എടാ റോയ്, അതു നന്നായെന്നേ ഞാൻ പറയൂ. നിങ്ങളുടെയൊക്കെ കപട അച്ചടക്കം ഞാൻ ശരിക്കും കണ്ടു. പിന്നെ ‘നാക്കുമൂക്കാ’ പാട്ടിന്റെ ഐഡിയ എന്റെയല്ല, മിഖിയുടെയായിരുന്നു?”
റോയ് സ്വാഭാവികമായും താടിക്കു കയ്യും വച്ച് എന്നോയൊരു നോട്ടം നോക്കി.
“ഓഹ്, നീയും മിഖിയും. രണ്ടെണ്ണത്തിനെയും സമ്മതിച്ചേ പറ്റൂ. പാര പണിയാൻ കിട്ടുന്ന ചാൻസൊക്കെ നന്നായി ഉപയോഗിക്കുന്നുണ്ട്. നിന്റെ കാര്യമാണെങ്കിൽ പിന്നെ പറയേ വേണ്ട. പന്ത്രണ്ടാം വയസ്സിലെ അതേ സ്വഭാവം തന്നെയാ ഇപ്പോഴും. ഒരു മാറ്റവുമില്ല. പോരാത്തതിന് ഇനാംപേച്ചിക്ക് മരപ്പട്ടിയെന്ന പോലൊരു കൂട്ടും”
ഞാൻ അളിഞ്ഞ ഒരു ചിരി പാസ്സാക്കി. ഇനിയും ഈ സംസാരം നീട്ടിയാൽ ഇവനെന്റെ പഴയ ചരിത്രങ്ങളൊക്കെ ശർദ്ധിക്കുമെന്ന് അറിയാവുന്നതുക്കൊണ്ട് ഞാൻ വിഷയം മാറ്റിപ്പിടിച്ചു.
“ടാ റോയ്, നീ രാവിലെ വല്ലതും കഴിച്ചോടാ ?”
“ഇല്ലാ, എന്താടാ ?”
“എന്നാ നമുക്ക് പുറത്തു പോയി വല്ലതും കഴിച്ചാലോ ? രാവിലെ ഞാനും ഒന്നും കഴിച്ചില്ല. ശാരദാന്റി രാവിലെ തന്നെ ഇഡലിയുണ്ടാക്കി എല്ലാം നശിപ്പിച്ചു. വാ നമുക്ക് പുറത്തു പോവാം”
“ഒന്നു പോയേടാ, രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലെന്ന് വച്ച് ഒന്നും സംഭവിക്കില്ല. അല്ലെങ്കിലും ഞാനും രാവിലെ ഒന്നും കഴിക്കാറില്ല”
അയ് ശരി. മര്യാദക്ക് വിളിച്ചപ്പോൾ ഇവന് ജാഡ. എന്നാപ്പിന്നെ ഇപ്പോ ശരിയാക്കിത്തരാം
“എടാ…. നീയെന്താ പറയണേ ? രാവിലെ ഒന്നും കഴിക്കാറില്ലാന്നാ. പ്രഭാതഭക്ഷണം ഒഴിവാക്കിയാ എന്താ ഉണ്ടാവാന്നറിയോ ?”
ഞാനൽപ്പം അതിശയോക്തി കൂടി ചേർത്ത് ഡയലോഗടിച്ചു.
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???