“നല്ല ബെസ്റ്റ് ന്യായം നീ കാണിച്ചു കൂട്ടിയത് അതിലും വലിയ പുകിലാ. ഫുഡ് കഴിക്കുന്ന സമയത്ത് ഒരു ജോളി മൂഡ് വരാൻ വേണ്ടി മ്യൂസിക്കൊക്കെ ഇട്ടിരുന്നു. കഷ്ടകാലത്തിനു ഞങ്ങളുടെ കമ്പനിയിലെ ഡയറക്ടർമ്മാരിൽ രണ്ടു മൂന്നു പേര് വെള്ളമടിച്ച് ഫിറ്റായിരുന്നു. ആ നേരെത്താണ് നീ നിന്റെ കുരുട്ടു ബുദ്ധി കാണിച്ചത്. നീ അവിടെണ്ടായിരുന്ന മ്യൂസിക് സിസ്റ്റത്തിലെ മെലഡി സോങ് മാറ്റി പകരം ഡപ്പാം കുത്ത് കുത്തികേറ്റി. ആ പാട്ട് പ്ലേയായതും വെള്ളമടിച്ചു പൂസായിരുന്ന ആ ഡയറക്ടർമ്മാരൊക്കെ ചാടിയെഴുന്നേറ്റ് തുള്ളാൻ തുടങ്ങി. അതാരോ വീഡിയോ പിടിച്ചു ഈ കമ്പനിയുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ആ ഒരു ഇൻസിഡന്റ് കാരണം സാറ്മ്മാർക്കൊക്കെ കമ്പനിയിലുണ്ടായിരുന്ന എല്ലാവരുടെയും മുൻപില് പിന്നീട് പുല്ല് വിലയായിരുന്നു. നിനക്കറിയോ, പിന്നെ നടന്ന ഇയർ എൻഡിങ് മീറ്റിംഗില് വച്ച് എല്ലാ സ്റ്റാഫും അവരെ നോക്കി ആക്കിയിട്ടുള്ള ചിരിയായിരുന്നെന്നാ കേട്ടേ”
റോയ് ഈ സംഭവമൊക്കെ പറഞ്ഞപ്പോൾ ഞാനും അറിയാതെ ചിരിച്ചു പോയി. കാരണം അന്ന് നടന്ന കാര്യങ്ങള് എനിക്കും അറിയാം. അന്നിവര് നടത്തിയ സെലിബ്രേഷനിൽ ബോഫെ ടൈമിൽ ഞാൻ വെള്ളമടിക്കാൻ കമ്പനി കൊടുക്കാത്തതിന്റെ പേരില് ഈ പറഞ്ഞ ഡയറക്ടർമ്മാരെന്നെ കളിയാക്കി. വെള്ളമടിക്കാത്ത ആളുകള് ആണല്ലെന്നായിരുന്നു അവരുടെ വാദം. പിന്നെ ആ ഭാഗത്തേക്ക് ഞാൻ പോയതേയില്ല. ഇവന്മാരുടെ ഈ വെസ്റ്റേൺ മെലഡീ മ്യൂസിക്ക് കേട്ട് ബോറടി തുടങ്ങിയപ്പോൾ ഞാൻ നൈസ് ആയിട്ട് കൈയിലുണ്ടായിരുന്ന പെൻഡ്രൈവിലെ അടിച്ചു പൊളി പാട്ടെടുത്ത് കമ്പ്യൂട്ടറില് കുത്തി പ്ലേ ചെയ്തു. ചത്തതു പോലെയിരിക്കുന്ന എല്ലാവരും ഒന്ന് ഉഷാറാവട്ടേയെന്ന് വിചാരിച്ചു. ‘ഹരേറപ്പ ഹരേറപ്പ’ എന്ന പാട്ട് ആയതും കുടിച്ചു ബോധം പോയ രണ്ടു മൂന്നു സാറുമ്മാര് നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി. ഡാൻസെന്നു പറഞ്ഞാൽ നിസാര ഡാൻസല്ല. മേശയുടെ മേലെ കേറി നിന്ന് ഇട്ടിരുന്ന ഓവർക്കോട്ട് ഊരി കയ്യില് പിടിച്ചു വട്ടം കറക്കിയായിരുന്നു അവരുടെ ഡാൻസ്. അതോടെ അവർക്കും ഒരു എന്റർടൈൻമെന്റായി. കണ്ടുകൊണ്ടിരുന്ന നമ്മൾക്കും ഒരു എന്റർടൈൻമെന്റ്. ഡ്രിങ്ക്സൊന്നും കുടിക്കാത്തതുക്കൊണ്ട് ഞാൻ രക്ഷപെട്ടു.
“ടാ ജോ, എന്താ നീ ആലോചിക്കുന്നേ ?” റോയ്.
“ഞാൻ ആലോചിച്ചത് വേറൊന്നുമല്ല. വെള്ളമടിച്ചാ അത് വയറ്റീ കിടക്കണം. അതിനു പറ്റിയില്ലെങ്കിൽ വെള്ളമടിച്ചവര് മുറിക്കകത്തുള്ള ഏതെങ്കിലും കട്ടിലില് ഒതുങ്ങി കിടക്കണം. ഇതൊന്നും ചെയ്യാതെ ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് എന്നെ പഴി പറഞ്ഞിട്ട് ഒരു കാര്യോമില്ല. വെള്ളമടി ആണുങ്ങളുടെ ലക്ഷണമാണെന്നല്ലേ അവര് പറഞ്ഞു നടന്നേ. അപ്പൊ ഇതുമങ്ങ് സഹിച്ചേക്ക്”
അതോടെ അവന് അടുത്ത മറുപടി പറയാനായിട്ട് ചെറുതായൊന്നു പരതി. അല്ലെങ്കിലും ചില നേരത്ത് സംസാരിച്ചു തോൽപ്പിക്കാൻ ഞാനൊരു വിരുതാനാണ്. പോലീസ് സ്റ്റേഷനിൽ വച്ച് കണ്ടതല്ലേ നമ്മടെ റേഞ്ച് ?.
“ശരി, അതു കുഴപ്പമില്ല. നിനക്ക് ബോറടിച്ചപ്പോൾ ആ പാട്ടൊന്ന് മാറ്റിവച്ചു. ഞങ്ങളുടെ സാറുമ്മാര് അതിന്റെ കൂടെ വിവരക്കേടും കാണിച്ചു. അതെല്ലാം സമ്മതിക്കാം. പക്ഷെ എന്തു കാര്യമുണ്ടായിട്ടാടാ നീ അതിനിടേക്കൂടെ തന്നെ ‘നാക്കുമൂക്കാ’ ന്നുള്ള പാട്ട് കുത്തിത്തിരുകിയേ. നേരത്തെ തന്നെ ഡയറക്ടർമ്മാരുടെ ഡാൻസ് കണ്ട് ഓഡിയൻസ് ഇളകിയിരിക്കായിരുന്നു. അതിന്റെ കൂടെ ഈ പാട്ടും കൂടി വന്നതും കസേരയില് അടങ്ങിയൊതുങ്ങിയിരുന്ന എല്ലാവരും കൂടി ചാടിയെഴുന്നേറ്റ് തുള്ളാൻ തുടങ്ങി. അങ്ങനെ വെൽ ഡിസിപ്ലിനായിട്ട് നടത്താനുദ്ദേശിച്ച പരിപാടി നിന്റെയൊക്കെ മഹാമനസ്‌ക്കത കൊണ്ട് പള്ളിപെരുന്നാള് നടന്ന പറമ്പ് പോലെയായി”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???