അങ്ങനെ ഞങ്ങള് അവന്റെ ഓഫീസ് റൂമിലിരുന്നു.
“എടാ റോയ്, നീ കുറേ നാളായിട്ട് ബിസിനസ് ടൂറെന്നും പറഞ്ഞു മുങ്ങി നടക്കായിരുന്നല്ലേ. ഇവിടെ ഉണ്ടായ പുകില് വല്ലതും നീയറിഞ്ഞോ ?”
“എല്ലാം നീ തന്നെ ഫോൺ വിളിച്ചു പറയാറുണ്ടല്ലോ. ഇനി വേറെന്താ ഞാനറിയാനായിട്ട്. നമ്മള് അവസാനമായി കണ്ട ദിവസം നീയുണ്ടാക്കിയ കുഴപ്പങ്ങള് ചില്ലറയൊന്നുമല്ല”
“ഞാനോ ? ഞാനെന്ത് കുഴപ്പമാടാ ഉണ്ടാക്കിയെ ?”
“അയ്യോ! ഒന്നുമറിയാത്തൊരു പാവം കുട്ടി. ഇക്കഴിഞ്ഞ ഞങ്ങളുടെ കമ്പനിയുടെ പുതിയ ബ്രാഞ്ചിന്റെ ഓപ്പണിങ്ങും ക്രിസ്തുമസ് പരിപാടിയും ഒരുമിച്ചു സെലിബ്രേറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിനു നിന്നെ വിളിച്ചതാടാ എനിക്ക് പറ്റിയ മണ്ടത്തരം. ഷെയർ മാർക്കറ്റില് എപ്പോഴും ലാഭം കൊയ്യുന്ന ആളല്ലേ, അതുകൊണ്ട് ആ പരിപാടിയില് നിന്നെക്കൊണ്ട് ഒരു സ്പീച്ചൊക്കെ നടത്തിച്ച് ആളുകളെ പിന്നെയും ക്യാൻവാസീയാമെന്ന് ഞാനൊന്നു മോഹിച്ചു”
“നീ വ്യാമോഹിച്ചു എന്നു പറ”
“എന്നാ നീയങ്ങനെ കരുതിക്കോ. പക്ഷെ നീയെന്താ ചെയ്തേ, ആ പരിപാടിയങ്ങ് നീ അലമ്പാക്കി?”
“അതു ശരി, ഇനി ആ കുറ്റവും കൂടി എന്റെ തലയില് വക്കെടാ. നിന്റെ കമ്പനിയിലെ ഡയറക്ടർമ്മാര് വെള്ളമടിച്ചു നിലത്തു കിടന്നു തുള്ളിയതിന് ഞാനെന്തു ചെയ്തെന്നാ”
“ഞാൻ പറയാടാ എന്താ നീ ചെയ്തേന്ന്. അന്ന് കലാപരിപാടിയൊക്കെ ചാർട്ട് ചെയ്തപ്പോൾ നിന്റെയും ഫാമിലിയുടെയും വക ഒരു സംഘഗാനം നടത്തി. പാടാൻ ഉണ്ടായിരുന്നത് നീ, മിഖി, ഫിലിപ്പ് അങ്കിളും പിന്നെ ശരദാന്റിയും. അങ്ങനെ മൊത്തം നാല് പേര് മാത്രേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ട് നിങ്ങള് നാലു പേരും കൂടി മൈക്കീ കൂടി നാല് പാട്ടാ പാടിയേ. നിന്നെയൊക്കെ പരിപാടിയവതരിപ്പിക്കാൻ നിർബന്ധിച്ച ഞാനാടാ ഇതുകാരണം എല്ലാവരുടെയും മുൻപില് നാണം കേട്ടത്”
“അതു നിന്റെ കുഴപ്പമാടാ. ഞാനന്നേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്. അപ്പൊ നിനക്ക് നിർബന്ധം എന്റെ ഫാമിലിയുടെ വക ഒരു കലാപരിപാടി വേണമെന്ന്. എന്നാലേ ആളുകൾക്കൊക്കെ ഒരു ഹരമുണ്ടാവൂന്ന്. എന്നിട്ടെല്ലാവരും കൂടി ഹരം കേറിയിട്ട് കൂവി വിളിക്കാൻ തുടങ്ങി. എനിക്ക് ശരിക്കും വിഷമമായത് ഞങ്ങളുടെ പുന്നാര ഡഗ്ഗ് വരെ കൂവിയെന്നുള്ളതാ”
“ഡഗ്ഗിന്റെ കാര്യം മിണ്ടാതിരിക്കുന്നതാ നല്ലത്. ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കുന്നവരുടെ ടേബിളില് കേറി മുള്ളുന്നതായിരുന്നു അതിന്റെ കലാ പരിപാടി”
“നിങ്ങളുടെ ടേബിള് കണ്ടപ്പോളതിന് ടോയ്ലെറ്റായി തോന്നിയിട്ടുണ്ടാവും?”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???