Wonder 5 [Nikila] 2498

“എടീ നടന്നതൊക്കെ വച്ചു നോക്കുമ്പോൾ ഒരു കാര്യം മനസിലായി. അവനെ ആർക്കും ഒരു രീതിയിലും തകർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അന്ന് ഫ്ലാറ്റില് വച്ച് ഞാനും അവനെ ട്രാപ്പിലാക്കി സ്വന്തമാക്കാൻ നോക്കിയതാ. പക്ഷെ അവന്റെ കൂടെയുണ്ടായിരുന്ന ആ കുട്ടിച്ചാത്തൻ അതും നശിപ്പിച്ചു കളഞ്ഞു. ഇന്നിപ്പോ കണ്ടില്ലേ ഒരു പോലീസുക്കാരിയുടെ നേരയാ ജോയുടെ ആക്രമണം. ഇനിയിപ്പോ സ്ത്രീ പീഡനകേസില് അവനെ കുടുക്കാമെന്ന് കരുതിയാൽ ആദ്യം കുടുങ്ങുന്നത് പരാതി കൊടുക്കുന്ന ഞാനായിരിക്കും”.

 

“എന്നാപ്പിനെ നിനക്കവനെ വിട്ടു കളഞ്ഞൂടെ”

 

“അതൊന്നും പറ്റില്ല. എനിക്കു കിട്ടിയ നല്ലൊരു പുളിക്കൊമ്പാ അവൻ. നീ നോക്കിക്കോ ഇത്തവണ ജോയുടെ കാര്യത്തില് ഞാനൊരു തീരുമാനമുണ്ടാക്കും”

 

“ഉവ്വ്. നീ ഉണ്ടാക്കും. പക്ഷെ തീരുമാനമാവുന്നത് നിന്റെ കാര്യത്തിലാണെന്ന് മാത്രം. നിനക്കിനിയും കിട്ടിയത് പോരേ. ഇനി നിന്റെ കാര്യത്തിലിടപ്പെടാൻ ഞാനില്ലേയ്. പറന്നു പോണ വയ്യാവേലിയൊക്കെ ഏണി വച്ച് പിടിക്കാൻ എനിക്ക് ഭ്രാന്തല്ലേ. നീയെന്താന്ന് വച്ചാൽ ഒറ്റയ്ക്കായിക്കോ”

 

“വേണ്ടടീ, എനിക്കരുടെയും സഹായം വേണ്ട. പക്ഷെ നീയിതു കുറച്ചു വച്ചോ. ജോ എന്റെയാ, എന്റെ മാത്രം. എന്നെ കളിയാക്കിയ നിന്റെയൊക്കെ മുൻപീ കൂടെ തന്നെ ഞാൻ ജോയുമായി കൈ കോർത്തു പിടിച്ചു നടന്നു വരും. അന്ന് നിനക്കൊക്കെ അസൂയ മൂത്ത് ഭ്രാന്ത് പിടിക്കുമെടീ”

 

 

അതു കേട്ടതും റീനയുടെ മുഖത്തൊരു പുച്ഛചിരിയുണ്ടായിരുന്നു.

 

 

“നടക്കുന്ന വല്ല കാര്യോം പറയടീ. നീയന്ന് ജോയോട് ഫ്ലാറ്റില് വച്ച് ചെയ്തതൊക്കെ ക്ഷമിച്ചു നിന്നെയിനി പ്രേമിക്കാനും കൂടി അവൻ വരുമെന്ന്, അല്ലേ. സ്വപ്നത്തില് പോലും നടക്കാത്ത കാര്യമാടീ ഇത്”

 

 

അതു വരെ അഹങ്കാരവുമായി നിന്ന ജൂവലിന്റെ മുഖത്തു റീനയുടെ വാക്കുകൾ കേട്ടപ്പോൾ നിരാശ വന്നു.

 

………………………………………………………

 

റോയ് എന്നെയും വിളിച്ചുക്കൊണ്ട് അവന്റെ ഓഫീസിലേക്ക് പോയി. സത്യത്തിൽ ഈ റോയ് എന്റെ സ്കൂൾമേറ്റാണ്. പന്ത്രണ്ടാം വയസ്സിൽ കിട്ടിയ ഒരു ചങ്ങാത്തം. ഇവന്റെ അപ്പൻ മാത്യൂസ്‌ മഞ്ഞൂരാനും എന്റെ അപ്പൻ ജേക്കബും തമ്മിൽ തൊഴിൽ പരമായി ശത്രുക്കളാണ്. തുടക്കത്തിലൊക്കെ ഞാനും റോയിയും ശത്രുക്കളെ പോലെയായിരുന്നെങ്കിലും പിന്നീട് കൂട്ടുക്കാരായതാണ്. ഇപ്പോഴും എന്റെ അപ്പനും ഇവന്റെ അപ്പനും തമ്മിൽ ശത്രുക്കളേപോലെയാണ്. എന്നാലും ഞങ്ങള് തമ്മിലുള്ള സൗഹൃദത്തിന് ഒരു മാറ്റവും വന്നിട്ടില്ല. എനിക്ക് പറ്റിയ ഒരു ആക്‌സിഡന്റിനെ തുടർന്ന് കോട്ടയത്തു നിന്നും കൊച്ചിയിലേക്ക് കുടുംബത്തോടെ വീടു മാറിയപ്പോൾ മുറിഞ്ഞതായിരുന്നു ഞാനും ഇവനും തമ്മിലുള്ള ബന്ധം. പിന്നീട് ഞങ്ങള് കണ്ടുമുട്ടുന്നത് രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു. അന്ന് ഞാനൊരു ഹോട്ടലിൽ സപ്ലൈയറായിരുന്നു. ആ എന്നെ സാമ്പത്തികമായി സഹായിച്ചു ഒരു കരയ്ക്കടുപ്പിച്ചത് ഈ റോയിയാണ്.

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.