Wonder 5 [Nikila] 2498

“ജോ നിന്നെ അവോയ്ഡ് ചെയ്തപ്പോഴുള്ള നിന്റെ സങ്കടം കണ്ട് എനിക്കും ചെറിയൊരു വിഷമം തോന്നി. നിങ്ങളുടെ പ്രശ്നം ഒന്ന് ഒത്തുത്തീർപ്പാക്കാമെന്നു കരുതി ഒരു ദിവസം ഞാൻ ജോയെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ലഞ്ചിന് വിളിച്ചിരുന്നു. നീയുമായുള്ള ജോയുടെ പ്രശ്നം അവസാനിപ്പിക്കാനായിട്ടൊരു കോംപ്രമൈസ് ടോക്ക്. അതായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. അന്നത്തെ ട്രീറ്റ് എന്റെ വകയാണെന്നാ ജോയോട് പറഞ്ഞത്. അന്ന് വിചാരിച്ചതു പോലെ ജോ ലഞ്ചിന് വന്നു. അന്നത്തെ ദിവസവും ഞാൻ നിനക്ക് വേണ്ടി ജോയോട് സംസാരിച്ചു. പക്ഷെ അവനാണെങ്കിൽ ഒരു രീതിയിലും കരക്കടുക്കുന്ന ലക്ഷണമില്ല. എന്നാൽ പിന്നെ ജോയ്ക്കിട്ട് ഒരു ചെറിയ ആപ്പ് വയ്ക്കാമെന്ന് കരുതി വീഡിയോ കോൾ ചെയ്യാനുണ്ടെന്നും പറഞ്ഞു ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വച്ചു പുറത്തേക്കിറങ്ങി. സത്യത്തിൽ ഞാൻ ഫുഡിന്റെ ബില്ല് കൊടുക്കാതെ മുങ്ങിയതായിരുന്നു. അന്ന് പിന്നെ കഴിച്ച ഭക്ഷണത്തിന്റെയൊക്കെ ബില്ല് പേ ചെയ്തത് ജോയായിരുന്നു”

 

“എടീ, നീയും ജോയോട് അങ്ങനെയൊക്കെ ചെയ്‌തോടീ. ഇനി എനിക്ക് വേണ്ടി ജോയോട് ആരു സംസാരിക്കൂടീ”

 

 

ജൂവൽ അറിയാതെ തലയില് കൈ വച്ചു. റീനയ്ക്കാണെങ്കിൽ മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.

 

 

“അല്ലെടീ റീനേ, നീ പറയുന്നു ജോയ്ക്ക് വച്ച പാരയാണ് നിനക്ക് തിരിച്ചു കിട്ടിയേന്ന്. പക്ഷെ ഇതെല്ലാം കേട്ടിട്ട് നീ ജോയെ പാര വച്ച പോയുണ്ടല്ലോ”

 

“ഞാനും അങ്ങനെയാടീ ആദ്യം കരുതിയേ. പക്ഷെ വീട്ടിലെത്തി ഫോണൊന്നു നോക്കിയപ്പോഴാ ചതി മനസിലായത്. എന്റെ അക്കൗണ്ടീന്ന് ആയിരം രൂപ പോയെടീ?”

 

“കാശ് പോയെന്നോ ?? എങ്ങനെ പോയെന്ന് ?”

 

“ആ ഹോട്ടലിലില് വച്ച് ഫുഡ് ഓർഡർ ചെയ്യുന്നതിനിടയ്ക്ക് ഫോണെടുക്കാൻ മറന്നെന്നും പറഞ്ഞു ഒരു കോള് ചെയ്യാനായിട്ട് ജോ എന്റേന്ന് ഫോൺ വാങ്ങിയിരുന്നു. ആരെയെങ്കിലും വിളിക്കാനല്ലേന്നും കരുതി ഞാൻ ഫോൺ അൺലോക്ക് ചെയ്തു കൊടുത്തു. അതായിരുന്നു എനിക്ക് പറ്റിയ അമളി. ആ ഗ്യാപ്പില് ജോ ഞാനറിയാതെ ഫോണിലെ paytm ആപ്പ് ഓപ്പൺ ചെയ്തു അതിലുണ്ടായിരുന്ന വാലറ്റീന്ന് ആയിരം രൂപ ഞാനറിയാതെ ജോ അവന്റെ അക്കൗണ്ടിലേക്ക് മാറ്റി. കാശ് പോയത് എന്റെയാടീ?”

 

 

ഇതെല്ലാം കേട്ട് ജൂവൽ കണ്ണും തള്ളിയിരിക്കായിരുന്നു. ജൂവലിന്റെ ഇരിപ്പു കണ്ട് റീന അവളെ തട്ടി വിളിച്ചു. പിന്നെ ജൂവലിന്റെ വക കളിയാക്കി ചിരിയായിരുന്നു.

 

 

“നീയും അവന്റേന്ന് പണി ഇരന്നു വാങ്ങിയല്ലേ. അതെന്തായാലും നന്നായി. ഇല്ലെങ്കിൽ ഞാനീ വിഷയത്തില് ഒറ്റപ്പെട്ടു പോയേനേ. നിനക്കും അങ്ങനെ തന്നെ വേണമെടീ”

 

“നീ ചിരിച്ചോടീ കാശ് പോയത് എന്റെയാ. എന്റെ ചെലവിലാ ആ ദ്രോഹി അന്ന് ഹോട്ടലില് എല്ലാം വെട്ടി വിഴുങ്ങിയത്. എനിക്കാണെങ്കിൽ മര്യാദക്ക് ഒന്നിന്റെയും രുചി പോലും നോക്കാൻ പറ്റിയില്ല ?”.

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.