“ഒന്നുല്ല, കുറേ നാളുകൾക്ക് ശേഷം കണ്ടതിന്റെ സ്നേഹപ്രകടനാ ?” റോയ്
“അതേ, പക്ഷെ കളി കാര്യമായി ?” ഞാൻ.
ഇതെല്ലാം കേട്ട് ശ്രുതി തലയ്ക്കു കൈ വച്ചു പോയി ?♀️. പിന്നെ അവിടെ നിന്നു നാണം കെടാതെ റോയ് എന്നെയും വിളിച്ചുകൊണ്ട് അവന്റെ ഓഫീസ് റൂമിനുള്ളിലേക്ക് കേറി. അല്ലെങ്കിലും പറഞ്ഞിട്ടു കാര്യമില്ല. ഞാനുമായി കൂട്ടു കൂടുന്ന എല്ലാവരുടെയും സ്വഭാവം പിന്നെ ഇങ്ങനെയാ.
………………………………………………………
“എടീ റീനേ, ജോ വന്നു”
“അതു ഞാനും കണ്ടടീ. ഇനി താമസിക്കണ്ട. നീ പറഞ്ഞതു പോലെ പോയി അവന്റെടുത്തുന്ന് അടി വാങ്ങി സിംമ്പതിയുണ്ടാക്കാൻ നോക്ക്”
“എടീ, പക്ഷെ എനിക്കൊരു പേടി. ഞാനിനി ജോ യോട് എന്തു സംസാരിച്ചു തുടങ്ങും. രാവിലെ ഫോൺ ചെയ്തു ശല്യപ്പെടുത്തിയതിന്റെ ദേഷ്യം എന്തായാലും ജോക്കുണ്ടാവും”
“അത് അപ്പോളാലോചിക്കണാമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല”
“എടീ റീനേ, നീയും കൂടി വരുമോടീ. എനിക്ക് ഒറ്റയ്ക്ക് ജോയുടെ അടുത്തു ചെല്ലാൻ ധൈര്യമില്ലടീ”
“അയ്യോ, എനിക്കൊന്നും പറ്റില്ല. നീയൊറ്റയ്ക്ക് ചെന്ന് എന്താന്ന് വച്ചാ ആയിക്കോ. എന്നെ നോക്കണ്ട”
“എടീ പ്ലീസെടീ, ജോയുടെ അടുത്തെത്തുന്നത് വരെ വന്നാ മതി. അതു കഴിഞ്ഞ് നീ പൊയ്ക്കോ. ധൈര്യക്കുറവോണ്ടല്ലെടീ വിളിക്കണേ”
ജൂവലിന്റെ കൊഞ്ചിക്കൊണ്ടുള്ള സംസാരം കണ്ട് റീന മുഖം പൊത്തി ചിരിച്ചു. അതു കണ്ട് ജൂവലിന് ദേഷ്യം വന്നു.
“എന്താടീ ഇത്ര കിണിക്കാനായിട്ട് ?”
“നിനക്കങ്ങനെ തന്നെ വേണമെടീ. കോളേജില് പഠിച്ചിരുന്ന സമയത്ത് ഒരുപാട് ചുള്ളന്മാര് നിന്റെ പുറകെ വാലാട്ടി നടന്നപ്പോൾ നീയാവരെയൊക്കെയിട്ട് ഒരുപാട് വട്ടം ചുറ്റിച്ചില്ലേ. അന്നത്തെ ആ പാവം പയ്യന്മാരുടെ ശാപം കാരണമാടീ നീയിപ്പോൾ കിടന്നു നട്ടം തിരിയുന്നത്”.
“കുറേ നേരമായല്ലോ നീയെന്നെയിട്ട് വാരാൻ തുടങ്ങിയിട്ട്. നിനക്കിപ്പോ എന്റെ കൂടെ വരാൻ പറ്റുമോ ?”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???