Wonder 5 [Nikila] 2498

“ഇത്ര നാളും നീ എവിടെ പോയെടാ ?”

 

 

അതും ചോദിച്ചുക്കൊണ്ട് ഞാനും അവന്റെ തോളില് കൈ കൊണ്ട് ശക്തിയിലിടിച്ചു. അതവന് ശരിക്കും കൊണ്ടു.

 

 

“തിരക്കായിരുന്നെടാ” എന്നും പറഞ്ഞുകൊണ്ട് അവനെന്റെ തലയ്ക്കിട്ട് കൊട്ടി. പിന്നെ ഞാനും വെറുതെയിരുന്നില്ല. എന്റെ തലയ്ക്കടിച്ച അവന്റെ വയറ്റത്തിട്ടു കുത്തി. പിന്നെ ഞങ്ങള് ഒരൊറ്റ കെട്ടിപ്പിടുത്തമായിരുന്നു. കെട്ടിപ്പിടിച്ചു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശക്തിയായി ഇറുക്കിപ്പിടിക്കൽ മത്സരമായിരുന്നു. ധൃതരാഷ്ട്രാലിംഗനം എന്നു കേട്ടിട്ടില്ലേ. അതു തന്നെ.

 

 

“നിന്നെ ഞാൻ സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കുമെടാ” എന്ന് അവനും

 

“ഞാനും നിന്നെയിന്ന് സ്നേഹിച്ചു കൊല്ലുമെടാ” എന്ന് തിരിച്ചു ഞാനും.

 

 

അങ്ങോട്ടും ഇങ്ങോട്ടും ഇറുക്കിപിടിച്ചു ഞാനും അവനും പരസ്പരം ശ്വാസം മുട്ടിച്ചുക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് ഒരു കൈ കൊണ്ട് ചുമലിമർത്തി പിടിച്ചു മറ്റൊരു കൈ കൊണ്ട് ഞങ്ങള് പരസ്പരം നടുംപ്പുറത്ത് അടിക്കാൻ തുടങ്ങി. അതിനിടയ്ക്ക് ഞങ്ങളൊന്ന് ബാലൻസ് തെറ്റി നിലത്തു വീണു. എന്നിട്ടും വിട്ടു കൊടുക്കാതെ കെട്ടിപിടിച്ചു ശ്വാസം മുട്ടിക്കലും പുറത്തിട്ടുള്ള അടിയും തന്നെ.

 

 

“ടാ പന്നീ, പിടി വിടെടാ”

 

“ആദ്യം നീ വിട്”

 

“പറ്റില്ല!”

 

“എന്നാ ഞാനും വിടില്ലെടാ”

 

 

അവസാനം ശ്രുതി വന്ന് ഞങ്ങളെ പിടിച്ചു മാറ്റിപ്പോഴാണ് ഞങ്ങൾക്ക് സ്ഥലകാല ബോധം വന്നത്. ഞങ്ങളിപ്പോൾ നിൽക്കുന്നത് ഓഫീസിലാണെന്നും ഇവിടെ ഞങ്ങളുടെ തല്ല് പരിപാടി എല്ലാവരും തത്സമയം കണ്ടുക്കൊണ്ടിരിക്കാണെന്നും അപ്പോഴാണ് എനിക്കും റോയ്ക്കും ഓർമ്മ വന്നത്. ലില്ലിയാന്റിയടക്കം എല്ലാവരും ഞങ്ങളെ വിചിത്ര ജീവികളെപ്പോലെ നോക്കിക്കൊണ്ടിരിക്കയിരുന്നു.

 

 

“എന്താ സാറെ ഇതൊക്കെ ? ?” ശ്രുതി.

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.