Wonder part – 5
Author : Nikila | Previous Part
കഥയിലേക്ക് കടക്കുന്നതിനു മുൻപേ ആദ്യം തന്നെ എല്ലാവരോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു. ഈ ഭാഗം എഴുതിയ സമയത്ത് എന്റെ മൈൻഡ് ശരിയല്ലായിരുന്നു. ആകെ കൂടി മൂഡോഫ് ആയൊരു അവസ്ഥയായിരുന്നു. അതുക്കൊണ്ട് തന്നെ എഴുത്ത് വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. ചില പ്രധാന കഥാപാത്രങ്ങളുടെ പ്രെസെൻസ് ഈ പാർട്ടിൽ ഉണ്ടാകില്ല. ഈ ഭാഗം ആരെയെങ്കിലും നിരാശപ്പെടുത്തുകയാണെങ്കിൽ മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. എന്നു വച്ചു അഭിപ്രായയങ്ങൾ തുറന്നു പറയാൻ ഒരു മടിയും കാണിക്കരുത്. കഥ ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടന്നും ഇല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലാന്നും ധൈര്യമായും തുറന്നു പറയുക.
തുടരുന്നു….
വേഗം ഫോൺ പോക്കറ്റിലിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയതും എന്റെ ഫോൺ റിങ് ചെയ്തു. ആരാണെന്നറിയാൻ ഫോണെടുത്തു നോക്കി. പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് കോള് വന്നിരിക്കുന്നത്. പക്ഷെ ട്രൂ കോളറിൽ ആളുടെ പേര് വ്യക്തമായി കണ്ടു.
“ട്രീസ”
ആ പേര് വായിച്ചതും എനിക്കതൊരു വല്ലാത്ത ഷോക്കായി. ഞാനാകെ തരിച്ചു പോയി. ഫോൺ പിടിച്ച കയ്യൊന്നു വിറച്ചു. ഇനിയൊരിക്കലും കേൾക്കാൻ ആഗ്രഹമില്ലാത്ത പേര് വീണ്ടും കണ്ടതിലുള്ള അങ്കലാപ്പ്. എന്നാൽ എനിക്കീ ഫീലൊക്കെ ഇത്തിരി നേരത്തേക്കു മാത്രമേ ഉണ്ടായുള്ളൂ. പതിയെ ഞാൻ വീണ്ടും മെന്റലി നോർമലായി.
ട്രീസ. എന്നായാലും ഇവളെ ഞാൻ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പായിരുന്നു. എന്നോട് ലോജിക്കില്ലാത്ത കാരണവും വച്ച് പക വീട്ടാൻ നടക്കുന്നവൾ. ഈ ഫോൺ വിളി എനിക്കുള്ള ഭീഷണി തരാനാണെന്ന് മനസ്സിലായി.
ഇനിയിവള് എന്തായിരിക്കും എന്നോട് പറയാൻ പോകുന്നേ. “I will find you, and I will marry you” അങ്ങനെ വല്ലതുമാണോ ?. പക്ഷെ ഇതുപോലൊരെണ്ണം ‘ടേക്കൺ’ സിനിമയില് നേരത്തെ ഉള്ളതല്ലേ. ആ പടം ഞാൻ നേരത്തെ കണ്ടിട്ടുള്ള സ്ഥിതിക്ക് അവള് അങ്ങനെയോരെണ്ണം ഇട്ടു കാച്ചിയാൽ ഞാൻ പേടിച്ചതു തന്നെ ?. എന്തായാലും ലെവള് ഭയങ്കര ഫാസ്റ്റ് തന്നെയാണ്. എന്റെ ഫോൺ നമ്പറ് വരെ കണ്ടു പിടിച്ചു കളഞ്ഞല്ലോ. മിക്കവാറും പോലീസ് സ്റ്റേഷനിൽ നിന്ന് ആരെങ്കിലും ഒറ്റി കൊടുത്തതാവും.
എന്നാ ശരി, നീ വിളിക്കെടീ. നിനക്കിനിയുമെന്നെ മനസ്സിലായിട്ടില്ല. നീയിപ്പോൾ സംസാരിക്കാൻ പോകുന്നത് പണ്ട് നിന്റെയൊക്കെ വരുതിയിലായിരുന്ന ജോസഫിനോടല്ലെടീ. നിന്നെയും നിന്റെ ആങ്ങള ടൈസണേയും വട്ടം ചുറ്റിച്ച ആ പഴയ ജോ യോടാണ്. കാണിച്ചു തരാമെടീ എന്റെ പവറ് ?. അങ്ങനെ അവളുമായുള്ള അംഗത്തിന് ഞാൻ തയ്യാറെടുത്തു. ഏഷ്യാനെറ്റ് സീരിയലുകളിലെ ചില ഹതഭാഗ്യന്മാരായ ആൺ കഥാപാത്രങ്ങളെ മനസിലോർത്തു കൊണ്ട് അവരുടെയെല്ലാം ശബ്ദമായി ഒരു പോരാളിയെപ്പോലെ തയ്യാറെടുത്തു (സംസാരിക്കുമ്പോൾ സാഹിത്യം കേറി വരാതിരുന്നാൽ മതിയായിരുന്നു?). ഫോൺ അറ്റൻഡ് ചെയ്തു ഞാൻ തന്നെ ആദ്യം തുടങ്ങി വച്ചു.
“ഹലോ”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???