വില്ലൻ 4 [Villan] 792

 

സമർ….?

 

സമർ അലി ഖുറേഷി….☠️

 

രാംദാസ് പേടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു…കുടിലതന്ത്രങ്ങളുടെ രാജാവിന് ഭയത്തിന്റെ കാഠിന്യത്തിൽ ചിന്തിക്കാനുള്ള ശേഷി വരെ നഷ്ടപ്പെട്ടു…രാംദാസ് ഹാളിലേക്ക് നടന്നു…സമറിന്റെ അടുത്തെത്തി… സമർ അവനെ ഒന്ന് നോക്കി…സമറിന്റെ മുഖത്തു ഒരു വികാരവും രാംദാസ് കണ്ടില്ല…പക്ഷെ രാംദാസിൽ ഒന്ന് മാത്രം നിറഞ്ഞു നിന്നു…ഭയം…മരണഭയം…

 

നിശബ്ദത…

 

സമർ ടിവിയും നോക്കി ഇരുന്നു…രാംദാസിന് എന്താ ചെയ്യേണ്ടത് എന്നുപോലും പിടികിട്ടിയില്ല…ഒടുവിൽ നിശബ്ദത ഭേദിച്ചുകൊണ്ട് രാംദാസ് പറഞ്ഞു…

 

“സമർ…എന്നെ ഒന്നും ചെയ്യരുത് പ്ലീസ്…”…രാംദാസ് സമറിനോട് അപേക്ഷിച്ചു…അതുപറയുമ്പോൾ പോലും രാംദാസിന്റെ വാക്കുകൾ വിറച്ചിരുന്നു…

 

“സമർ പ്ളീസ്…”…രാംദാസ് ഒന്നുകൂടെ പറഞ്ഞു…സമർ അത് കേട്ടു രാംദാസിനെ നോക്കി…രാംദാസ് ഭയന്നുപോയി…സമർ ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തില്ല…പക്ഷെ അവന്റെ നോട്ടം മാത്രം മതിയായിരുന്നു രാംദാസിന് ഭയങ്ങളിലെ ഭയം എന്താണെന്ന് മനസ്സിലാക്കാൻ…ഭയം എപ്പടി വേല സെയ്യ്ത് എന്ന് പാത്തിയ ഭയ്യാ…രാംദാസ് ഭയന്ന് പിന്നോട്ട് മാറി…

 

സമർ ടിവി ഓഫാക്കി…സോഫയിൽ നിന്നെഴുന്നേറ്റു…രാംദാസ് ഭയത്താൽ ഒന്നുകൂടെ പിന്നോട്ട് മാറി…സമർ തലചെരിച്ചു രാംദാസിനെ നോക്കി…രാംദാസ് പേടിച്ചു…അവൻ അടുത്തത് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലാക്കാനാവാതെ നിന്നു… സമർ അരയിൽ നിന്നും പതിയെ കത്തിയെടുത്തു…രാംദാസ് ഇതുകണ്ട് ഭയന്ന് കൈകൂപ്പി…സമർ അവന്റെ നേരെ നടന്നു…

 

“സമർ ഒന്നും ചെയ്യരുത്…പ്ളീസ്…ഞാൻ എന്തുവേണേലും ചെയ്യാം…എന്നെ കൊല്ലരുത്…”…രാംദാസ് അവനോട് അപേക്ഷിച്ചുകൊണ്ടിരുന്നു…സമർ പതിയെ അവന്റെ അടുത്തേക്ക് നടന്നുവന്നു…അവന്റെ ഓരോ നടത്തിലും രാംദാസ് തന്റെ ജീവനുവേണ്ടി സമറിനോട് കെഞ്ചി…പക്ഷെ അവന്റെ ഒരു വാക്കും സമറിലെ അസുരനെ പ്രസാധിച്ചില്ല…സമർ അവന്റെ തൊട്ടടുത്തെത്തി…

 

സമർ ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചു അവനെ നോക്കി…അവൻ പേടിച്ചു വിറച്ചു…സമർ രാംദാസിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി…സമറിന്റെ നോട്ടം സഹിക്കാനാവാതെ അവന്റെ കണ്ണുകളിലെ തീജ്വാല സഹിക്കാനാവാതെ രാംദാസ് കണ്ണ് പിൻവലിച്ചു…സമർ നോട്ടം മാറ്റി കത്തിയിന്മേലാക്കി…

8 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

  2. ബാക്കി എവിടെ?

    1. രാഹുൽ പിവി

      Kk ഉണ്ട് ഇതിൻ്റെ ബാക്കി

  3. സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?

  4. അടുത്ത അധ്യായം എപ്പോളാണ്?

  5. ??????

  6. Good story, speed ichiri kuduthalanonn oru doubt

Comments are closed.