വില്ലൻ 4 [Villan] 792

പെട്ടെന്ന് ഒരു ഫാൽക്കൻ കിളിയുടെ ശബ്ദം അവൻ കേട്ടു… അവിടെ വട്ടമിട്ട് പറന്നിരുന്ന കിളികൾ ഭയത്താൽ പറന്നുപോയി…സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…ഫാൽക്കൻ മേഘങ്ങളിൽ നിന്ന് പുറത്തേക്ക് വന്നു…അവന്റെ ചുവന്ന കണ്ണുകൾ ആരെയോ തേടി…അവൻ സമറിനെ കണ്ടു…സമർ അവനെ നോക്കിനിൽക്കുന്നുണ്ടായിരുന്നു…ഫാൽക്കൻ അത് കണ്ടതും അവന്റെ ഇമയൊന്ന് വെട്ടി…സമർ അവനെ തന്നെ നോക്കി നിന്നു..ഫാൽക്കൻ വന്ന വഴിക്ക് പറന്നു..മേഘങ്ങളിലേക്ക് വീണ്ടും ചേക്കേറി..അപ്പോഴേക്കും സമറിന്റെ കണ്ണുകളിലെ പ്രണയം മാഞ്ഞുപോയിരുന്നു…പകരം ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത ഒരു ഭാവം അവനിൽ തെളിഞ്ഞു നിന്നു….

 

★☆★☆★☆★☆★☆★☆

 

ഒരു ചായക്കട…

 

നാട്ടിലെ ചായക്കടയാണ് ആ നാട്ടിലെ പ്രധാന ന്യൂസ് ചാനൽ…

 

ആ നാട്ടിലെ പ്രധാന ചായക്കട കം ന്യൂസ് ചാനൽ ആണ് കാദർക്കാന്റെ ചായക്കട…നാട്(അത് നിങ്ങൾക്ക് പിന്നെ മനസ്സിലാകും..സസ്പെൻസ്..)…കാദറും ഭാര്യ റംലയും ആണ് ആ കട നടത്തിക്കൊണ്ടിരുന്നത്…

 

“കാദർക്കാ…അപ്പോ ആ ദിവസങ്ങൾ വന്നെത്തി തുടങ്ങി ല്ലേ…”…ചായകുടിച്ചോണ്ടിരുന്ന ഒരാൾ കാദർനോട് ചോദിച്ചു…കാദർ അതിനൊരു മൂളൽ കൊടുത്തു…

 

“ഏത് ദിവസം..”..റംല പതുക്കെ കാദരിനോട് ചോദിച്ചു…കാദർ പേടിപ്പെടുത്തുന്ന ഒരു ഭാവം കാണിച്ചു…റംലക്ക് കാര്യം മനസ്സിലായി…കാദറിന്റെ മുഖത്തു കണ്ട രുദ്രഭാവം അവളുടെ മുഖത്തേക്ക് പടർന്നു…

 

“ഇനിയാണ് ശേരിക്കുള്ള കളികൾ വരാൻ പോകുന്നത്…”…ഒരാൾ പറഞ്ഞു…

 

“ഇനി അറിയാം ആർക്കൊക്കെ എത്രയൊക്കെ ഉശിരുണ്ടെന്ന്…”…വേറെ ഒരാൾ പറഞ്ഞു…

 

“ഒരാളെ കാര്യത്തിൽ എനിക്ക് സംശയമില്ല…പക്ഷെ എല്ലാവരും കാത്തിരിക്കുന്നത് വേറെ ഒരുത്തനുവേണ്ടിയാണ്…”…ഒരാൾ മൂർച്ചയുള്ള ശബ്ദത്തോടെ പറഞ്ഞു…എല്ലാവരും അത് കേട്ടു… നിശബ്ദരായി..ഒരു പക്ഷെ അവനെ അത്ര അവർ ഭയക്കുന്നുണ്ടാവാം…അതല്ലേ അവനെക്കുറിച്ചുള്ള ഒരു പരാമർശം കേട്ടപ്പോയേക്കും അവർ നിശ്ശബ്ദരായത്…ഒരു ദൈർഖ്യമേറിയ നിശബ്ദത…

 

നിശബ്ദതയെ ഓടിച്ചുകൊണ്ട് രണ്ട് ടാവേരകൾ വേഗതയിൽ അവിടെ വന്നു നിന്നു…അവിടെയാകെ പൊടിപടലങ്ങൾ നിറഞ്ഞു നിന്നു…അതിൽ നിന്നും ഏഴെട്ടുപേർ ഇറങ്ങി…പിന്നെ സലാമും… സലാമിനെ കണ്ട് കാദർ വിനീതനായി കടയുടെ പുറത്തേക്ക് വന്നു…

8 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

  2. ബാക്കി എവിടെ?

    1. രാഹുൽ പിവി

      Kk ഉണ്ട് ഇതിൻ്റെ ബാക്കി

  3. സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?

  4. അടുത്ത അധ്യായം എപ്പോളാണ്?

  5. ??????

  6. Good story, speed ichiri kuduthalanonn oru doubt

Comments are closed.