അതിജീവനം 1 [മനൂസ്] 3003

Views : 46447

മറ്റൊരു കഥയുമായി വന്നിരിക്കുകയാണ് ഞാൻ.. അഭിപ്രായങ്ങൾ പറയുമല്ലോ.. 

അതിജീവനം..

Athijeevanam | Author : Manus

 

ഡോക്ടർ അയാൾക്ക് ഓക്സിജൻ സാച്ചുറേഷൻ കുറവാണ്, വൈറ്റൽസും സ്റ്റേബിൾ അല്ല.

ഡ്യൂട്ടി നഴ്സിന്റെ വാക്കുകളാണ് എന്തോ ചിന്തിച്ചിരുന്ന മുബാഷിനെ ഉണർത്തിയത്..

പെട്ടെന്നുള്ള ആ വിവരണത്തിൽ അയാളൊന്നു പതറി..

വളരെ വേഗം തന്നെ അയാളിലെ കർത്തവ്യനിരതനായ ഡോക്ടർ ഉണർന്നു.
ചിന്തകളെ വഴിയിലുപേക്ഷിച് അയാൾ ഐ സി യു വിലക്ക് ഓടി.

അയാളുടെ മനസ്സിൽ എന്തോ അരുതാത്തത് നടക്കുമെന്ന് ഒരു തോന്നൽ..
മനപ്പൂർവ്വം അല്ലെങ്കിലും എന്തൊക്കെയോ തെറ്റുകൾ ചെയ്തതുപോലെ ഒരു തോന്നൽ..

അവിടെ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.പൾസ്‌ചെക്ക് ചെയ്തപ്പോൾ ആ വിറയ്ക്കുന്ന കൈകളിൽ അതിന്റെ തെളിവ് അനുഭവപ്പെട്ടു.. പതിയെ തന്റെ കൈകളാൽ തുറന്നിരുന്ന കണ്ണുകളെ എന്നെന്നേക്കുമായി മൂടി..

നിശ്ചലമായി കിടക്കുന്ന ആ മുഖത്തേക്ക് അധികനേരം അയാൾക്ക് നോക്കി നിൽക്കാനായില്ല..

എവിടെയൊക്കെയോ ഒരു വിങ്ങൽ..

ഒരുപക്ഷേ താൻ ഒന്ന് മനസ്സ്‌ വച്ചിരുന്നെങ്കിൽ ഒഴിവാക്കമായിരുന്ന മരണം…

പാപഭാരം കൊണ്ട് അയാൾക്ക് തല ഉയർത്താൻ കഴിഞ്ഞിരുന്നില്ല.ഒരിറ്റ് കണ്ണീർ അയാൾ പൊഴിച്ചു..

കോപത്തിന്റെ അലയൊലികൾ ഉള്ളിലേക്ക് പ്രവേശിക്കുന്നത് പോലെ ഒരു ഊർജം അയാൾക്ക് ലഭിച്ചു..

മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ചുകൊണ്ട് മുബാഷ് ആ റൂമിന് വെളിയിലേക്ക് നടന്നു..

അയാളുടെ കണ്ണുകളിൽ വെറുപ്പിന്റെ തീ ആളി കത്തുകയായിരുന്നു.

അടുത്ത പ്രഭാതത്തെ ആ ഹോസ്പിറ്റലിൽ ഉള്ളവർ വരവേറ്റത് മറ്റൊരു ദുരന്ത വാർത്ത കെട്ടുകൊണ്ടാണ്..

*****************************************

Recent Stories

The Author

മനൂസ്

13 Comments

  1. ❣️

  2. കഥ കൊള്ളാം…🤩🤩🤩👍
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..🙃

    1. ഏറെയിഷ്ടം കൂട്ടേ💞💞

  3. ഇന്ദുചൂഡൻ

    👌

    1. 💞💞💞

  4. നല്ല ഒഴുക്കോടെ കഥ പോകുന്നു പക്ഷെ കഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, പലരുടെ കഥ ആയതു കൊണ്ടാണ്, വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. തുല്യ പ്രാധാന്യമുള്ള കുറച്ചു കഥാപാത്രങ്ങൾ കഥയിൽ ഉള്ളതിനാൽ വരും ഭാഗങ്ങളിൽ മാത്രമേ ചിത്രം വ്യക്തമാകുള്ളൂ.. കാത്തിരിക്കുമല്ലോ😊..ഇഷ്ടം💞💞

  5. ഖുറേഷി അബ്രഹാം

    എന്താന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പല പല ഭാഗങ്ങൾ ആയതോണ്ട് പെട്ടെന്ന് കൂട്ടി ചേർക്കാൻ കഴിയുന്നില്ല അതെല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാക്കി എടുക്കാമെന്ന് വിചാരിക്കുന്നു. നല്ലൊരു തീം ആണ് ഗുഡ് ലക്ക്,,

    ഖുറേഷി അബ്രഹാം,,,,,,,

    1. ഏറെയിഷ്ടം സഹോ.. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കും.. കാത്തിരിക്കുമല്ലോ😊..💞💞

  6. കൊള്ളാം ബ്രോ… ഒരുപാടു സീൻസ്… ഒരുപാടു കഥാപാത്രങ്ങൾ.. എല്ലാരേയും എങ്ങനെ കണക്ട് ചെയ്യും എന്ന് കാത്തിരിക്കുന്നു… ❣️

    1. വരും ഭാഗങ്ങളിൽ ജീവന് കഥ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു😊.കാത്തിരിക്കുമല്ലോ.. ഇഷ്ടം💞💞

  7. നന്നായിട്ടുണ്ട് 🥰🥰

    1. ഏറെയിഷ്ടം ഡിയർ💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com